ഇഗ്മാ-262(ECMA-262), ഐഎസ്ഒ / ഐഇസി(ISO / IEC) 16262 എന്നിവയിൽ ഇഗ്മാ ഇന്റർനാഷണൽ സ്റ്റാൻഡേർഡ് ചെയ്ത ഒരു സ്ക്രിപ്റ്റിംഗ്ഭാഷാ സവിശേഷതയാണ് ഇഗ്മാസ്ക്രിപ്റ്റ് (ECMAScript) (അല്ലെങ്കിൽ ES) [1]. സ്റ്റാൻഡേർഡ് ആദ്യമായി പ്രസിദ്ധീകരിച്ചതുമുതൽ ഇഗ്മാസ്‌ക്രിപ്റ്റിന്റെ ഏറ്റവും അറിയപ്പെടുന്ന നടപ്പാക്കലായി ജാവാസ്ക്രിപ്റ്റ് തുടരുന്നു, ജെസ്ക്രിപ്റ്റ്, ആക്ഷൻ സ്ക്രിപ്റ്റ് എന്നിവയുൾപ്പെടെ മറ്റ് അറിയപ്പെടുന്ന നടപ്പാക്കലുകൾക്കൊപ്പം. [2]വേൾഡ് വൈഡ് വെബിലെ ക്ലയന്റ്-സൈഡ് സ്ക്രിപ്റ്റിംഗിനായി ഇഗ്മാസ്ക്രിപ്റ്റ് സാധാരണയായി ഉപയോഗിക്കുന്നു, മാത്രമല്ല ഇത് നോഡ്.ജെഎസ് (Node.js) ഉപയോഗിച്ച് സെർവർ ആപ്ലിക്കേഷനുകളും സേവനങ്ങളും എഴുതുന്നതിനായി കൂടുതലായി ഉപയോഗിക്കുന്നു.
ചരിത്രം
നെറ്റ്സ്കേപ്പിലെബ്രണ്ടൻ ഐക്ക് വികസിപ്പിച്ചെടുത്ത ഒരു സ്ക്രിപ്റ്റിംഗ് ഭാഷയുടെ സ്റ്റാൻഡേർഡ് സ്പെസിഫിക്കേഷനാണ് ഇഗ്മാസ്ക്രിപ്റ്റ് സ്പെസിഫിക്കേഷൻ; തുടക്കത്തിൽ ഇതിന് മോച്ച(Mocha), പിന്നീട് ലൈവ്സ്ക്രിപ്റ്റ്, ഒടുവിൽ ജാവാസ്ക്രിപ്റ്റ് എന്ന് പേരിട്ടു.[3]1995 ഡിസംബറിൽ സൺ മൈക്രോസിസ്റ്റംസും നെറ്റ്സ്കേപ്പും ഒരു പത്രക്കുറിപ്പിൽ ജാവാസ്ക്രിപ്റ്റ് പ്രഖ്യാപിച്ചു.[4]ഇസിഎംഎ-262 ന്റെ ആദ്യ പതിപ്പ് 1997 ജൂണിൽ ഇഗ്മാ ജനറൽ അസംബ്ലി അംഗീകരിച്ചു. ഭാഷാ നിലവാരത്തിന്റെ നിരവധി പതിപ്പുകൾ അതിനുശേഷം പ്രസിദ്ധീകരിച്ചു. ഭാഷയെ സ്റ്റാൻഡേർഡ് ചെയ്യുന്നതിൽ ഏർപ്പെട്ടിരിക്കുന്ന ഓർഗനൈസേഷനുകൾ, പ്രത്യേകിച്ച് നെറ്റ്സ്കേപ്പ്, മൈക്രോസോഫ്റ്റ് എന്നിവ തമ്മിലുള്ള ഒത്തുതീർപ്പായിരുന്നു "ഇഗ്മാസ്ക്രിപ്റ്റ്" എന്ന പേര്, ആദ്യകാല സ്റ്റാൻഡേർഡ് സെഷനുകളിൽ തർക്കങ്ങൾ ആധിപത്യം പുലർത്തി. "ഇഗ്മാസ്ക്രിപ്റ്റ് എല്ലായ്പ്പോഴും ഒരു ചർമ്മരോഗം പോലെ തോന്നിക്കുന്ന അനാവശ്യ വ്യാപാര നാമമായിരുന്നു" എന്ന് ഐക്ക് അഭിപ്രായപ്പെട്ടു.[5]
ജാവാസ്ക്രിപ്റ്റും ജെസ്ക്രിപ്റ്റും ഇഗ്മാസ്ക്രിപ്റ്റുമായി പൊരുത്തപ്പെടാൻ ലക്ഷ്യമിടുന്നുണ്ടെങ്കിലും, ഇസിഎംഎ സവിശേഷതകളിൽ വിവരിച്ചിട്ടില്ലാത്ത അധിക സവിശേഷതകളും അവ നൽകുന്നു..[6]
പതിപ്പുുകൾ
ഇസിഎംഎ-262 ന്റെ പത്ത് പതിപ്പുകൾ പ്രസിദ്ധീകരിച്ചു. സ്റ്റാൻഡേർഡിന്റെ പത്താം പതിപ്പിന്റെ പണി 2019 ജൂണിൽ ഫൈനലൈസ് ചെയ്തു.
റഗുലർ എക്‌സ്‌പ്രഷനുകൾ, ബെറ്റർ സ്ട്രിംഗ് ഹാൻഡലിംഗ്, ന്യൂ കൺട്രോൺ സ്റ്റേറ്റ്മെന്റസ്, ട്രൈ കാച്ച് എക്സപെക്ഷൻ ഹാൻഡിലിംഗ്, ടൈറ്റർ എറർ ഡെഫനിഷൻ, ന്യൂമറിക്കൽ ഔട്ട്‌പുട്ടിനുള്ള ഫോർമാറ്റിംഗ്, മറ്റ് മെച്ചപ്പെടുത്തലുകൾ എന്നിവ ചേർത്തിട്ടുണ്ട്
മൈക്ക് കൗലിഷോ
4
ഉപേക്ഷിച്ചു
ഭാഷയുടെ സങ്കീർണ്ണതയുമായി ബന്ധപ്പെട്ട പൊളിറ്റിക്കൽ ഡിഫ്രൻസ് കാരണം നാലാം പതിപ്പ് ഉപേക്ഷിച്ചു. നാലാം പതിപ്പിനായി നിർദ്ദേശിച്ചിട്ടുള്ള പല സവിശേഷതകളും പൂർണ്ണമായും ഒഴിവാക്കിയിരിക്കുന്നു; ചിലത് ആറാം പതിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
5
ഡിസംബർ 2009
"സ്ട്രിക്റ്റ് മോഡ്" ചേർക്കുന്നു, കൂടുതൽ സമഗ്രമായ പിശക് പരിശോധന നൽകാനും പിശക് സാധ്യതയുള്ളവ ഒഴിവാക്കാനും ഉദ്ദേശിച്ചുള്ള ഒരു ഉപവിഭാഗം. മൂന്നാം പതിപ്പ് സ്പെസിഫിക്കേഷനിലെ പല അവ്യക്തതകളും മാറ്റുകയും, ആ സ്പെസിഫിക്കേഷനിൽ നിന്ന് സ്ഥിരമായി വ്യത്യസ്തമായ റിയൽ വേൾഡ് ഇമ്പ്ലിമെന്റേഷൻ ഉൾക്കൊള്ളുകയും ചെയ്യുന്നു. ഗെറ്ററുകളും സെറ്ററുകളും, JSON-നുള്ള ലൈബ്രറി പിന്തുണ, ഒബ്‌ജക്റ്റ് പ്രോപ്പർട്ടികളിൽ ഉള്ള കംപ്ലീറ്റ് റിഫ്ലക്ഷൻ എന്നിവ പോലുള്ള ചില പുതിയ സവിശേഷതകൾ ചേർക്കുന്നു.[7]
പ്രതാപ് ലക്ഷ്മൺ, അലൻ വിർഫ്സ്-ബ്രോക്ക്
5.1
ജൂൺ 2011
ഇഗ്മാസ്ക്രപ്റ്റ് സ്റ്റാൻഡേർഡിന്റെ ഈ പതിപ്പ് 5.1 അന്താരാഷ്ട്ര നിലവാരമുള്ള ISO/IEC 16262:2011 ന്റെ മൂന്നാം പതിപ്പുമായി പൂർണ്ണമായും വിന്യസിച്ചിരിക്കുന്നു.
2004 ജൂണിൽ, എക്മാ ഇന്റർനാഷണൽ ഇസിഎംഎ-357 സ്റ്റാൻഡേർഡ് പ്രസിദ്ധീകരിച്ചു, ഇസിമാസ്‌ക്രിപ്റ്റിലേക്കുള്ള ഒരു വിപുലീകരണം നിർവ്വചിച്ചു, എക്സ്എംഎല്ലിനുള്ള ഇഗ്മാസ്ക്രിപ്റ്റ് (ഇ 4 എക്സ്) ഇസിമാസ്ക്രിപ്റ്റിനായുള്ള ഒരു "കോംപാക്റ്റ് പ്രൊഫൈൽ" ഇഗ്മാ നിർവചിച്ചു - ഇഎസ്-സിപി അല്ലെങ്കിൽ ഇസിഎംഎ 327 എന്നറിയപ്പെടുന്നു - ഇത് വിഭവ-നിയന്ത്രിത ഉപകരണങ്ങൾക്കായി രൂപകൽപ്പന ചെയ്തിട്ടുണ്ട്, അത് 2015 ൽ പിൻവലിച്ചു.[8]
അവലംബം
↑
Stefanov, Stoyan (2010). JavaScript Patterns. O'Reilly Media, Inc. p. 5. ISBN9781449396947. Retrieved 2016-01-12. The core JavaScript programming language [...] is based on the ECMAScript standard, or ES for short.