ഇഗ്വാസു ദേശീയോദ്യാനം
അർജന്റീനയിലെ ഒരു ദേശീയോദ്യാനമാണ് ഇഗ്വാസു ദേശീയോദ്യാനം ( Iguazú National Park) (സ്പാനിഷ്: Parque Nacional Iguazú ). 672 ചതുരശ്ര കിലോമീറ്ററാണ് (259 sq mi) ഇതിന്റെ വിസ്തീർണ്ണം. ചരിത്രംഎഡൊലോഡൻസ് സംസ്കാരത്തിലുള്ള വേട്ടക്കാരാലും സഞ്ചയരാലും 10,000 വർഷം മുൻപ് തന്നെ ഈ പ്രദേശത്ത് ആൾപ്പാർപ്പുണ്ടായിരുന്നു. അവർ ഏതാണ്ട് കോമൺ ഇറ 1,000 ൽ ദക്ഷിണ അമേരിക്കയിലെ തദ്ദേശീയ ജനതായ ഗ്വാറാനി ജനതയാൽ ആ പ്രദേശത്തു നിന്നും മാറ്റപ്പെട്ടു. ഗ്വാറാനി ജനത അവിടെ പുതിയ കാർഷിക വിദ്യകൾ കൊണ്ടുവന്നിരുന്നു. അർജൻറീനയിലെ വനത്താൽ ചുറ്റപ്പെട്ട ഇഗ്വാസു വെള്ളച്ചാട്ടത്തിന്റെ സംരക്ഷണത്തിനായി 1934 ലാണ് ഈ പാർക്ക് രൂപകൽപ്പന ചെയ്തത്. ഈ സംരക്ഷിതമേഖലയിൽ നിയമ നിർമ്മാണത്തിലൂടെ ഒരു അന്തർദേശീയ വിമാനത്താവളത്തിന്റെ നിർമ്മാണവും മൂന്ന് ടൂറിസ്റ്റ് ഹോട്ടലുകൾ നടത്തുന്നതിനും അനുവദിക്കുന്നുണ്ട്. 1939ൽ അന്നത്തെ ബ്രസീലിയൻ പ്രസിഡന്റായിരുന്ന ഷെത്തൂളിയോ വാർഗസാണ് ഒരു പ്രത്യേക നിയമ നിർമ്മാണത്തിലൂടെ ഇഗ്വാസു ദേശീയോദ്യാനത്തിന് തുടക്കം കുറിച്ചത്. 1986ൽ യുനെസ്‌കോ ഇഗ്വാസു വെള്ളച്ചാട്ടവും സമീപ പ്രദേശങ്ങളും ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തി.
ചിത്രശാല
ഇതും കാണുകഅവലംബംപുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia