ഇത്തിഹാദ് എയർവേയ്സ്
'‘ഇത്തിഹാദ്’' (അറബിയിൽ "ഐക്യം", "ഫെഡറേഷൻ" എന്നീ അർത്ഥതലങ്ങളാണ് "ഇത്തിഹാദ്" എന്നതിനുള്ളത്) എന്നത് അറബിയിലെ -الإمارات العربية المتحدة- എന്നതിൻറെ ചുരുക്കരൂപമാണ്. ഇത്തിഹാദ് അതിൻറെ സർവ്വീസുകൾ പശ്ചിമേഷ്യ, യൂറോപ്പ്, ഇന്ത്യൻ ഉപഭൂഖണ്ഡം, വടക്കേ അമേരിക്ക, ആഫ്രിക്ക, ഓഷ്യാനിയ, ഫാർ ഈസ്റ്റ്, എന്നിവിടങ്ങളിലേക്ക് നടത്തുന്നു. ഇത്തിഹാദിൻറെ പ്രധാന കേന്ദ്രം അബുദാബി അന്താരാഷ്ട്രവിമാനത്താവളമാണ്.[3] ![]() 2003-ൽ സ്ഥാപിക്കപ്പെട്ടതിനു ശേഷം, അതിവേഗം വളരുന്ന വ്യാവസായിക വിമാനക്കമ്പനി എന്ന ഖ്യാതി നേടാൻ ഇത്തിഹാദിന് കഴിഞിട്ടുണ്ട്. "ഇത്തിഹാദിൻറെ" ആദ്യത്തെ പൂർണ്ണവ്യവസായവർഷമായിരുന്ന 2004ൽ, 340,000 യാത്രക്കാർ മാത്രം സഞ്ചരിച്ചിരുന്ന സ്ഥാനത്ത് 2007ൽ 4.6 മില്യൺ യാത്രക്കാരാണ് ഇത്തിഹാദ് എയർവേയ്സ് ഉപയോഗിച്ചിരുന്നത്. 2008ൻറെ ആദ്യ 6 മാസങ്ങളിൽത്തന്നെ 2.8 മില്യൺ യാത്രക്കാർ ഇത്തിഹാദ് എയർവേയ്സ് സർവ്വീസുകൾ ഉപയോഗിച്ചുകഴിഞ്ഞു. 2007ലെ ഇതേ കാലയളവിലേതിനെക്കാൾ 41 ശതമാനം കൂടുതലാണിത്. 2020 ഫെബ്രുവരി 20 വരെയുള്ള കണക്കുകൾ പ്രകാരം 102 എയർബസ്, ബോയിങ് വിമാനങ്ങളുപയോഗിച്ച് പ്രതിവാരം ആയിരത്തിലേറെ യാത്രാ, ചരക്ക് വിമാനസർവീസുകൾ ഇത്തിഹാദ് നടത്തുന്നുണ്ട്[4].
അവലംബം
പുറമേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia