ഇന്ത്യ - പാക്കിസ്താൻ സംഘർഷം (2019)
തുടർന്നുകൊണ്ടിരിക്കുന്ന ഒരു ഇന്ത്യാ-പാകിസ്താൻ ഏറ്റുമുട്ടലാണ് 2019 ഇന്ത്യ–പാകിസ്താൻ സംഘർഷം. നാൾവഴിലെത്പോര ചാവേർ ആക്രമണം2019 ഫെബ്രുവരി 14 ന് കേന്ദ്ര റിസർവ് പോലീസിന്റെ സേനാംഗങ്ങളുടെ വാഹനവ്യൂഹത്തിനെതിരെ ജമ്മു-കഷ്മീരിലെ പുൽവാമ ജില്ലയിലെ ലെത്പോരയ്ക്കടുത്ത് ഒരു ചാവേറാക്രമണം ഉണ്ടായതോടെയാണ് 2019 ഇന്ത്യ–പാകിസ്താൻ സൈനിക സംഘർഷം ആരംഭിച്ചത്.[2] 40 കേന്ദ്ര റിസർവ് പോലീസ് സേനാംഗങ്ങളും അക്രമിയും മരണമടഞ്ഞു. പാകിസ്താൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മുസ്ലീം സായുധ സംഘടനയായ ജെയ്ഷ് ഇ മൊഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ചാവേറായി വന്ന കശ്മീരിയായ ആദിൽ അഹമ്മദ് ദാർ ഒരു ജൈഷ് ഇ മുഹമ്മദ് അംഗമായിരുന്നു.[3] 2019 ബാലക്കോട്ട് വ്യോമാക്രമണം2019 ഫെബ്രുവരി 26 ന് വ്യത്യസ്ത വ്യോമസേനാ കേന്ദ്രങ്ങളിൽ നിന്ന് പറന്നുയർന്ന 12 മിറാഷ് 2000 ജെറ്റുകൾ ഉപയോഗിച്ച് ഭാരതീയ വ്യോമസേന വ്യോമാക്രമണം നടത്തി. പാക്കധീന കശ്മീരിലേക്ക് നിയന്ത്രണ രേഖ കടന്ന് 1000 കിലോഗ്രാം ബോംബുകൾ തീവ്രവാദികളുടെ പരിശീലനകേന്ദ്രങ്ങളിൽ നിക്ഷേപിച്ചു. രണ്ടാഴ്ച മുൻപ് നടന്ന പുൽവാമ ആക്രമണത്തിനുള്ള തിരിച്ചടിയാണിതെന്നാണ് ഇന്ത്യയുടെ വിശദീകരണം. ഇന്ത്യയുടെ ഔദ്യോഗിക കേന്ദ്രങ്ങൾ ജെയ്ഷ് ഇ മുഹമ്മദ്, ലഷ്ക്കർ ഇ ത്വൈബ, ഹിസ്ബുൾ മുജാഹിദീൻ എന്നീ തീവ്രവാദ സംഘടനകളുടെ ബാലക്കോട്ട്, ചാക്കോതി, മുസഫറാബാദ് എന്നിവിടങ്ങളിലുള്ള ക്യാമ്പുകൾ ആക്രമിക്കുകയും വലിയ ആൾനാശം(350 ഓളം ആളുകൾ കൊല്ലപ്പെട്ടു എന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്) ഉണ്ടാക്കുകയും അപകടം കൂടാതെ ഇന്ത്യൻ വ്യോമാതിർത്തിയിൽ തിരിച്ചെത്തുകയും ചെയ്തു എന്ന് പറഞ്ഞു.[4] ബോംബുകൾ വീണത് ജനവാസമില്ലാത്ത പ്രദേശങ്ങളിലാണെന്നും ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്നും പാകിസ്താൻ അധികൃതർ അവകാശപ്പെട്ടു.[5] പാക് ഡ്രോൺ വെടിവെച്ചിട്ട സംഭവംഫെബ്രുവരി 26ന് തന്നെ പാകിസ്താന്റെ ഒരു ഡ്രോൺ ഇന്ത്യാ-പാകിസ്താൻ അന്തർദ്ദേശീയ അതിർത്തിക്കടുത്ത് വെടിവെച്ച് വീഴ്ത്തപ്പെട്ടതായി റിപ്പോർട്ടുകൾ ഉൺറ്റ്. ഇതിന്റെ അവശിഷ്ടങ്ങൾ ഗുജറാത്തിലെ കച്ച് ജില്ലയിലെ ഒരു ഗ്രാമത്തിൽ കണ്ടെത്തി.[6] അതിർത്തിയിലെ ഏറ്റുമുട്ടലുകൾഇന്ത്യയുടെയും പാകിസ്താന്റെയും സൈന്യങ്ങൾ തമ്മിൽ നിയന്ത്രണ രേഖയിൽ കനത്ത ഏറ്റുമുട്ടലുകൾ ഉണ്ടായി.[7] 4 ഗ്രാമീണർ കൊല്ലപ്പെടുകയും 11 പേർക്ക് മുറിവേൽക്കുകയും ചെയ്തു എന്ന് പാകിസ്താൻ അധികൃതർ റിപ്പോർട്ട് ചെയ്തു.[8][9] 55 വയസ്സുള്ള സ്ത്രീയും അവരുടെ 20 ഉം 8ഉം വയസ്സുള്ള മക്കളും നാക്യാൽ സെക്റ്ററിൽ കൊല്ലപ്പെട്ടു. ഖുയിരാട്ട സെക്റ്ററിൽ 40 വയസുള്ള ഒരു സ്ത്രീയും കൊല്ലപ്പെട്ടു.[8] ഇന്ത്യയുടെ വിമാനം വെടിവെച്ചിട്ടുഫെബ്രുവരി 27 ന് നിയന്ത്രണരേഖയിലുള്ള വിവിധ ലക്ഷ്യങ്ങൾക്ക് നേരെ ആക്രമണം നടത്തിയതായി പ്രഖ്യാപിച്ചു. കൂടാതെ പാകിസ്താൻ വ്യോമ സേന 2 ഇന്ത്യൻ വിമാനങ്ങൾ വെടിവെച്ച് വീഴ്ത്തി 2 പൈലറ്റുമാരെ പിടികൂടിയതായി പാകിസ്താൻ സേനയുടെ മാദ്ധ്യമ വിഭാഗം റിപ്പോർട്ട് ചെയ്തു. എന്നാൽ പിന്നീട് ഒരു പൈലറ്റിനെയാണ് പിടികൂടിയതെന്ന് സ്ഥിരീകരിച്ചു. മിഗ്-21 ബൈസൺ പൈലറ്റായ വിംഗ് കമാൻഡർ അഭിനന്ദൻ വർത്തമാൻ ആണ് പിടിയിലായ ഇന്ത്യൻ പൈലറ്റ്.[10][11] വ്യോമാതിർത്തി ലംഘിച്ച പാകിസ്താനി ജെറ്റുകളെ തുരത്തുന്നതിനിടയിൽ ഒരു മിഗ്-21 ബൈസൺ യുദ്ധവിമാനം കാണാതായതായും ഒരു ഇന്ത്യൻ പൈലറ്റിനെ കാണാതായതായും ഇന്ത്യൻ വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.[12][13] ഇന്ത്യയുടെ വ്യോമാതിർത്തി ലംഘിച്ച പാകിസ്താന്റെ ഒരു യുദ്ധവിമാനം വെടിവെച്ചിട്ടതായി വിദേശകാര്യമന്ത്രാലയത്തിലെ രവീഷ് കുമാർ പറഞ്ഞു.[14][15][16] എന്നാൽ പാകിസ്താൻ അധികൃതർ ഈ അവകാശവാദം നിഷേധിച്ചു.[16] ഇതു കൂടി കാണുകഅവലംബങ്ങൾ
|
Portal di Ensiklopedia Dunia