ഇന്ത്യ ക്ലൈമറ്റ് കൊളാബറേറ്റീവ്കാലാവസ്ഥാ വ്യതിയാനം ഉയർത്തുന്ന വെല്ലുവിളികൾ മനസിലാക്കുന്നതിനും കാലാവസ്ഥാ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനുമായി ഇന്ത്യയിൽ നിന്നുള്ള സാമൂഹിക പ്രവർത്തകർ ചേർന്ന് നടത്തുന്ന ഒരു സംരംഭമാണ് ഇന്ത്യ ക്ലൈമറ്റ് കൊളാബറേറ്റീവ് (ഐസിസി).[1] 2018-ൽ ആസൂത്രണം ആരംഭിച്ച ഈ സംരംഭം 2020 ജനുവരിയിൽ ആണ് പ്രവർത്തനം ആരംഭിക്കുന്നത്.[2] ലക്ഷ്യം2018-ൽ, കാലാവസ്ഥാ വ്യതിയാനം മൂലം ഏറ്റവും കൂടുതൽ മരണങ്ങളുള്ള 181 രാജ്യങ്ങളിൽ ഇന്ത്യ അഞ്ചാം സ്ഥാനത്താണ്.[2][3] ഇന്ത്യയ്ക്ക് മാത്രമായി ഒരു കാലാവസ്ഥാ വിവരണം സ്ഥാപിക്കുകയും കാലാവസ്ഥാ വ്യതിയാനത്തിന്റെ കഠിനമായ പ്രത്യാഘാതങ്ങൾക്കുള്ള പരിഹാരങ്ങൾ കണ്ടെത്തുകയും ചെയ്യുക എന്നതാണ് ഈ കൂട്ടായ്മയുടെ പ്രാഥമിക ലക്ഷ്യം. ഇന്ത്യയുടെ വികസന ലക്ഷ്യങ്ങൾ അളക്കാനും അതിൽ പരമാവധി സ്വാധീനം ചെലുത്താനും സാധ്യതയുള്ള പദ്ധതികളെ ഐസിസി പിന്തുണയ്ക്കുന്നു.[4] കാലാവസ്ഥാ ദുർബലത സൂചിക വികസിപ്പിക്കുന്നതിനും സമാരംഭിക്കുന്നതിനുമായി കൗൺസിൽ ഓൺ എനർജി, എൻവയോൺമെന്റ് ആൻഡ് വാട്ടർ (CEEW) യെ പിന്തുണയ്ക്കുന്നതും, രാജ്യത്തുടനീളമുള്ള വായുവിന്റെ ഗുണനിലവാരം കൈകാര്യം ചെയ്യുന്നതിനുള്ള ശ്രമങ്ങളും, ഭാവിയിലെ പ്രവർത്തനങ്ങൾ എങ്ങനെ ക്രമീകരിക്കാമെന്നും മികച്ച പിന്തുണ നൽകാമെന്നും മനസ്സിലാക്കാനുമായി വായു ഗുണനിലവാരം മാപ്പ് ചെയ്യുന്നതിനുള്ള ആദ്യ സംരംഭമായ ഇന്ത്യ ക്ലീൻ എയർ കണക്ട് സമാരംഭിക്കുന്നതും ഇന്ത്യ ക്ലൈമറ്റ് കൊളാബറേറ്റീവ് ഏറ്റെടുത്തിരിക്കുന്ന ചില പ്രധാന സംരംഭങ്ങളിൽ ഉൾപ്പെടുന്നു.[5] അംഗങ്ങൾരത്തൻ ടാറ്റ, രോഹിണി നിലേകനി, നാദിർ ഗോദ്‌റെജ്, ആനന്ദ് മഹീന്ദ്ര, അദിതി പ്രേംജി, റിഷാദ് പ്രേംജി, വിദ്യാ ഷാ, ഹേമേന്ദ്ര കോത്താരി എന്നിവരെല്ലാം വ്യക്തിഗത അംഗങ്ങളാണ്.[6] എനർജി ആൻഡ് റിസോഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് (TERI), സയൻസ് & എൻവയോൺമെന്റ് സെന്റർ, അശോക ട്രസ്റ്റ് ഫോർ റിസർച്ച് ഇൻ ഇക്കോളജി & എൻവയോൺമെന്റ്, സെന്റർ ഫോർ പോളിസി റിസർച്ച്, ഇന്ത്യൻ സ്കൂൾ ഓഫ് ബിസിനസ്, വേൾഡ് റിസോഴ്സ് ഇൻസ്റ്റിറ്റ്യൂട്ട്, ശക്തി സസ്റ്റൈനബിൾ എനർജി ഫൗണ്ടേഷൻസ്, പീപ്പിൾസ് ആർക്കൈവ് ഫോർ റൂറൽ ഇന്ത്യ ( പാരി), സ്വദേശ് ഫൗണ്ടേഷൻ, ഇന്ത്യൻ ഡെവലപ്‌മെന്റ് റിവ്യൂ (ഐഡിആർ), സെൽകോ, ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി എന്നിവ ഈ കൂട്ടായ്‌മയുമായി ബന്ധപ്പെട്ട ചില അക്കാദമിക്, ഗവേഷണ സ്ഥാപനങ്ങളാണ്.[1][7] ടാറ്റ ട്രസ്റ്റിന്റെ ശ്ലോക നാഥാണ് ഇതിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ.[7] അവലംബം
പുറം കണ്ണികൾ |
Portal di Ensiklopedia Dunia