ഇന്ത്യയിലെ 100 രൂപ നോട്ട്
ഇന്ത്യയിലെ 100 രൂപ നോട്ട് (ഇംഗ്ലീഷ്: The Indian 100-rupee banknote) (₹100) ഇന്ത്യൻ രൂപയുടെ ഗണത്തിൽപ്പെട്ടതാണ്.ഇത് 1935ൽ ഭാരതീയ റിസർവ് ബാങ്ക്, കറൻസിയുടെ നിയന്ത്രണം തുടങ്ങിയതുതൊട്ട് നിർത്താതെ നിർമ്മിച്ചുകൊണ്ടിരിക്കുന്നതാണ്. ഇന്ന് പ്രചരിച്ചുകൊണ്ടിരിക്കുന്ന ₹100 ബാങ്ക് നോട്ട് മഹാത്മാഗാന്ധി പരമ്പരയിൽപ്പെട്ടതാണ്. 1996ൽ നിർത്തിയ സിംഹമുദ്രാനോട്ടുകളുടെ തുടർച്ചയാണിവ. ആദ്യ നൂറുരൂപ ബ്രിട്ടിഷ് ചക്രവർത്തിയായിരുന്ന ഗോർജ്ജ് ആറാമന്റെ ചിത്രത്തോടെയാണിറങ്ങിയത്. 1947ൽ ഇന്ത്യ സ്വതന്ത്രയായശേഷം റിസർവ് ബാങ്ക് ജോർജ്ജ് ആറാമന്റെ ചിത്രം മാറ്റി പകരം ഇന്ത്യയുടെ ദേശീയ ചിഹ്നം ചേർത്ത് 100 രൂപാനോട്ട് തുടർന്ന് അച്ചടിച്ചു. ഇത് സിംഹമുദ്രാ സീരീസിലുള്ള നോട്റ്റുകളുടെ ഭാഗമായിരുന്നു.[2] നാൾവഴി
മഹാത്മാഗാന്ധി പരമ്പരയിലുള്ള പുതിയ നോട്ടുകൾ2016 നവംബർ 10നു റിസർവ് ബാങ്ക് മഹാത്മാഗാന്ധി പരമ്പരയിലുള്ള ഒരു പുതിയതരം നോട്ട് ഇറക്കാൻ പോകുന്നതായി പ്രഖ്യാപിച്ചു.[6] രൂപകല്പനമഹാത്മാഗാന്ധി സീരീസിലുള്ള ₹100 ബാങ്ക്നോട്ടിനു 157 × 73 mm വലിപ്പമുണ്ട്. നീലയും പച്ചയും ചേർന്ന ഈ നോട്ടിന്റെ മറുവശത്ത് മഹാത്മാ ഗാന്ധിയുടെ ചിത്രവും ഭാരതീയ റിസർവ് ബാങ്കിന്റെ ഗവർണ്ണറുടെ ഒപ്പും കാണാം.ഇതു കൂടാതെ കാഴ്ചയില്ലാത്തവർക്കായി നോട്ടിനെ തിരിച്ചറിയാനായി ബ്രെയിൽ ലിപിയിൽ മൂല്യം തടിച്ച ലിപിയിൽ കൊടുത്തിട്ടുണ്ട്. ഈ നോട്ടിന്റെ മറുഭാഗത്ത് ഗോയിച ലായെ ചിത്രീകരിച്ചിരിക്കുന്നു. 2012ൽ പുതിയ ഇന്ത്യൻ രൂപ ചിഹ്നം നൂറുരുപാ നോട്ടിൽ ചേർത്തിട്ടുണ്ട്.[7] 2014 ജനുവരിയിൽ ഭാരതീയ റിസർവ് ബാങ്ക് 2005നു മുമ്പ് അച്ചടിച്ച എല്ലാ നോട്ടുകളും 2014 മാർച്ച് 31 ഓടെ പിന്വലിക്കുന്നതായി പ്രഖ്യാപിച്ചു. ഈ അവസാനദിനം പിന്നീട് 2015 ജനുവരി 1ലേയ്ക്ക് നീട്ടുകയുമുണ്ടായി. പിന്നീട് പിന്നെയും ഈ നോട്ട് പിൻവലിക്കാനുള്ള അവസാനദിനം 2016 ജൂൺ 30 ആയി നിജപ്പെടുത്തി.[8] സെക്യൂരിറ്റി പ്രത്യേകതകൾ₹100 ബാങ്ക് നോട്ടിന്റെ സെക്യൂരിറ്റി പ്രത്യേകതകൾ:[9]
ഭാഷകൾമറ്റു ഇന്ത്യൻ ബാങ്ക് നോട്ടുകളെപ്പോലെ ₹100 ബാങ്ക് നോട്ടിലും അതിലെ തുക 17 വ്യത്യസ്ത ഭാഷകളിൽ എഴുതിവച്ചിട്ടുണ്ട്. നാണ്യമുഖത്ത് ഇംഗ്ലിഷിലും ഹിന്ദിയിലും ഈ നോട്ടിന്റെ മൂല്യം എഴുതിവച്ചിട്ടുണ്ട്. മറുവശത്ത് ഒരു ഭാഷാ പാനൽ ഉണ്ട്. ഇവിടെ നോട്ടിന്റെ മൂല്യം ഇന്ത്യയുടെ 22 ഔദ്യോഗികഭാഷകളിൽ 15 എണ്ണത്തിൽ അച്ചടിച്ചിരിക്കുന്നു. ഭാഷകൾ അക്ഷരമാലാക്രമത്തിലാണു കൊടുത്തിരിക്കുന്നത്. ഇതിലെ ഭാഷകളിൽ ആസ്സാമീസ്, ബംഗാളി, ഗുജറാത്തി, കന്നഡ, കശ്മീരി, കൊങ്കണി, മലയാളം, മറാഠി, നേപ്പാളി, ഒഡിയ, പഞ്ചാബി, സംസ്കൃതം, തമിഴ്, തെലുഗു, ഉറുദു എന്നിവയുണ്ട്.
അവലംബം
|
Portal di Ensiklopedia Dunia