ഇന്ത്യയിലെ 10 രൂപ നോട്ട്
ഇന്ത്യൻ 10 രൂപ നോട്ട് (₹10) ഒരു സാധാരണ ഇന്ത്യൻ രൂപയുടെ ഗണത്തിൽപ്പെട്ടതാണ്. 1923 മുതൽ 10₹ നോട്ട് ഉണ്ട്[2]. ഇന്ന് പ്രചരിച്ചുകൊണ്ടിരിക്കുന്ന ₹10 ബാങ്ക് നോട്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആദ്യമായി മഹാത്മ ഗാന്ധി സീരീസിന്റെ ഭാഗമായി 2005 ൽ പുറത്തുവിട്ട നോട്ടും, കൂടാതെ 2018 ജനുവരിയിൽ പുറത്തുവിട്ട മഹാത്മാ ഗാന്ധി പുതിയ ശ്രേണിയിൽ ഉള്ള പുതിയ നോട്ടുകൾ ആണ്. നാൾവഴി
മഹാത്മാഗാന്ധി പരമ്പരയിലുള്ള പുതിയ നോട്ടുകൾ2018 ജനുവരി 05 ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഒരു പുതിയ രൂപകൽപ്പന ഉള്ള നോട്ട് പ്രഖ്യാപിച്ചു[3].ഈ നോട്ടിന്റെ പുറകുവശത് 2018 എന്ന വർഷം അച്ചടിച്ചിട്ടുണ്ട്. മഹാത്മാ ഗാന്ധി പുതിയ ശ്രേണിയിൽ പുറത്തിറങ്ങിയ നാലാമത്തെ നോട്ട് ആണ് ₹10 നോട്ട്. രൂപകല്പനമഹാത്മാഗാന്ധി പുതിയ സീരീസിലുള്ള ₹10 ബാങ്ക്നോട്ടിനു 123mm × 63 mm വലിപ്പമുണ്ട്. ചോക്ലേറ്റ് ബ്രൗൺ നിറമുള്ള നോട്ടീന്റെ പിൻഭാഗത് ഭാരതത്തിന്റെ കൊണാർക്ക് സൂര്യക്ഷേത്രത്തിന്റെ ചിത്രവും സ്വച്ഛ് ഭാരത്ടെ ലോഗോയും ആണ് ഉളളത്. നാണ്യമുഖത്ത് കാഴ്ചയില്ലാത്തവർക് നോട്ടിനെ തിരിച്ചറിയാനായി ബ്രെയിൽ ലിപിയിൽ മൂല്യം തടിച്ച ലിപിയിൽ കൊടുത്തിട്ടുണ്ട്. മഹാത്മാ ഗാന്ധി പുതിയ ശ്രേണി നോട്ടിൽ ദേവനാഗരി ലിപിയിൽ ₹10 മൂല്യം എന്ന് അടയാളപ്പെടുത്തിയിരിക്കുന്നു. സുരക്ഷാ സവിശേഷതകൾ14 സെക്യൂരിറ്റി പ്രത്യേകതകൾ ആണ് ₹10 ബാങ്ക് നോട്ടീന് ഉള്ളത്[7]:
ഭാഷകൾമറ്റു ഇന്ത്യൻ ബാങ്ക് നോട്ടുകളെപ്പോലെ ₹10 ബാങ്ക് നോട്ടിലും അതിലെ തുക 17 വ്യത്യസ്ത ഭാഷകളിൽ എഴുതിവച്ചിട്ടുണ്ട്. നാണ്യമുഖത്ത് ഇംഗ്ലിഷിലും ഹിന്ദിയിലും ഈ നോട്ടിന്റെ മൂല്യം എഴുതിവച്ചിട്ടുണ്ട്. മറുവശത്ത് ഒരു ഭാഷാ പാനൽ ഉണ്ട്. ഇവിടെ നോട്ടിന്റെ മൂല്യം ഇന്ത്യയുടെ 22 ഔദ്യോഗികഭാഷകളിൽ 15 എണ്ണത്തിൽ അച്ചടിച്ചിരിക്കുന്നു. ഭാഷകൾ അക്ഷരമാലാക്രമത്തിലാണു കൊടുത്തിരിക്കുന്നത്. ഇതിലെ ഭാഷകളിൽ ആസ്സാമീസ്, ബംഗാളി, ഗുജറാത്തി, കന്നഡ, കശ്മീരി, കൊങ്കണി, മലയാളം, മറാഠി, നേപ്പാളി, ഒഡിയ, പഞ്ചാബി, സംസ്കൃതം, തമിഴ്, തെലുഗു, ഉറുദു എന്നിവയുണ്ട്.
മഹാത്മാഗാന്ധി പരമ്പരയിലുള്ള നോട്ടുകൾരൂപകല്പനമഹാത്മാഗാന്ധി സീരീസിലുള്ള ₹10 ബാങ്ക്നോട്ടിനു 137mm × 63 mm വലിപ്പമുണ്ട്. ഓറഞ്ച്-വയലറ്റ് നിറമുള്ള നോട്ടീന്റെ പിൻഭാഗത് ഒരു കണ്ടാമൃഗം, ഒരു ആന , ഒരു കടുവ, ഇന്ത്യയിലെ ജന്തുജാല ചിത്രങ്ങൾ ആണ് ഉളളത്. നോട്ട് അച്ചടിച്ച വർഷവും പിൻഭാഗത് ചേർത്തിരുന്നു. സുരക്ഷാ സവിശേഷതകൾThe security features of the ₹10 banknote includes:[8]
ലയൺ ക്യാപിറ്റൽ പരമ്പര1970 ൽ കാലയളവിൽ ഉണ്ടായിരുന്നു 10 രൂപ നോട്ട് സിംഹത്തിന്റെ പരമ്പരയിലുള്ള നോട്ടുകൾ ആയിരുന്നു. ഈ നോട്ടുകൾ ഹിന്ദി, ആസാമീസ്, ബംഗാളി, ഗുജറാത്തി, കന്നട, കാശ്മീരി, മലയാളം, മറാത്തി, ഒറിയ, പഞ്ചാബി, സംസ്കൃതം, തമിഴ്, തെലുങ്ക് , ഉറുദു എന്നീ ഭാഷകൾ മുൻപിലുള്ള രണ്ടു മയിൽ, ഇംഗ്ലീഷ് ഭാഷ പുറകുവശത് രേഖപ്പെടുത്തിയിരുന്നു[9]. ജോർജ് VI പരമ്പര![]() ![]() ഇതും നോക്കുകഅവലംബം
പുറം താളുകൾ
|
Portal di Ensiklopedia Dunia