ഇന്ത്യയിലെ 50 രൂപ നോട്ട്
ഭാരതീയ റിസർവ് ബാങ്ക് പുറത്തിറക്കിയ ഒരു ഇന്ത്യൻ കറൻസി നോട്ടാണ് അമ്പത് രൂപ നോട്ട്. ഇപ്പോൾ വിനിമയത്തിലുള്ള നോട്ടുകൾ, 1996-ൽ ഇറങ്ങിയ മഹാത്മ ഗാന്ധി ശ്രേണിയിൽ ഉള്ള ബാങ്ക് നോട്ടുകള് ആണ്. കൂടാതെ 2017 ൽ പുറത്തിറക്കിയ മഹാത്മാഗാന്ധി പുതിയ സീരീസിലുള്ള നോട്ടുകളും ഉണ്ട്. റിസർവ് ബാങ്ക് 1975 ൽ ആണ് ആദ്യമായി 50 രുപ നോട്ട് ഇറക്കുന്നത്. ലയൺ ക്യാപിറ്റൽ ശ്രേണിയിലുള്ള ഈ നോട്ടുകളിൽ അശോക സ്തംഭ മുദ്ര ഉണ്ടായിരുന്നു. ഈ മുദ്ര 1996 ൽ ഇറങ്ങിയ നോട്ടുകളിൽ മഹാത്മാഗാന്ധിയുടെ വാട്ടർമാർക്ക് ചിത്രത്തോടെ മാറ്റം കുറിച്ചു. [2] മഹാത്മാഗാന്ധി പുതിയ ശ്രേണി2016 നവംബർ 10 ന് ഒരു പുതിയ പുനഃരൂപകൽപ്പനയുള്ള ₹50 നോട്ട് ഇറക്കും എന്ന് പ്രഖ്യാപിച്ചു.[3] 2017 ഓഗസ്റ്റ് 18 ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഔദ്യോഗികമായി ₹50 പുറത്തുവിട്ടു. ഈ നോട്ടിന്റെ പുറകുവശത് 2017 എന്ന വർഷം അച്ചടിച്ചിട്ടുണ്ട്. മഹാത്മാ ഗാന്ധി പുതിയ ശ്രേണിയിൽ പുറത്തിറങ്ങിയ മൂന്നാമത്തെ നോട്ട് ആണ് ₹50 നോട്ട്.[4] ഭാഷകൾമറ്റു ഇന്ത്യൻ ബാങ്ക് നോട്ടുകളെപ്പോലെ ₹50 ബാങ്ക് നോട്ടിലും അതിലെ തുക 17 വ്യത്യസ്ത ഭാഷകളിൽ എഴുതിവച്ചിട്ടുണ്ട്. നാണ്യമുഖത്ത് ഇംഗ്ലിഷിലും ഹിന്ദിയിലും ഈ നോട്ടിന്റെ മൂല്യം എഴുതിവച്ചിട്ടുണ്ട്. മറുവശത്ത് ഒരു ഭാഷാ പാനൽ ഉണ്ട്. ഇവിടെ നോട്ടിന്റെ മൂല്യം ഇന്ത്യയുടെ 22 ഔദ്യോഗികഭാഷകളിൽ 15 എണ്ണത്തിൽ അച്ചടിച്ചിരിക്കുന്നു. ഭാഷകൾ അക്ഷരമാലാക്രമത്തിലാണു കൊടുത്തിരിക്കുന്നത്. ഇതിലെ ഭാഷകളിൽ ആസ്സാമീസ്, ബംഗാളി, ഗുജറാത്തി, കന്നഡ, കശ്മീരി, കൊങ്കണി, മലയാളം, മറാഠി, നേപ്പാളി, ഒഡിയ, പഞ്ചാബി, സംസ്കൃതം, തമിഴ്, തെലുഗു, ഉറുദു എന്നിവയുണ്ട്.
അവലംബം
|
Portal di Ensiklopedia Dunia