ഇന്ത്യയിലെ ഇരുമ്പുയുഗം![]()
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഇരുമ്പു യുഗം പിൽക്കാല ഹാരപ്പൻ (ശ്മശാന എച്ച്) സംസ്കാരത്തെ പിന്തുടരുന്നു, ഇത് സിന്ധൂ നദീതട സംസ്കാരത്തിലെ അവസാന പാദമായി അറിയപ്പെടുന്നു. ഈ കാലത്ത് പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ സംസ്കൃതികൾ ഗംഗാതടത്തിനു കുറുകേ തെക്കോട്ട് വ്യാപിച്ചു. ഈ കാരണം കൊണ്ട് ഇരുമ്പു യുഗത്തിനു പിന്നാലെ വടക്കേ ഇന്ത്യ, പാകിസ്താൻ എന്നിവിടങ്ങളിൽ രൂപപ്പെട്ട സംസ്കാരത്തിനെ ഇന്തോ-ഗംഗേറ്റിക് പാരമ്പര്യം എന്നുവിളിക്കുന്നു. ഇന്തോ-ഗംഗേറ്റിക്ക് സംസ്കൃതിയുടെ "തദ്ദേശവൽക്കരണ കാലഘട്ടത്തിൽ" ആണ് ചാരനിറപ്പാത്ര സംസ്കാരവും (ക്രി.മു. 1200-800) വടക്കൻ കറുത്ത മിനുസപ്പാത്ര സംസ്കാരവും (ക്രി.മു. 700-300). ഇത് വേദ കാലഘട്ടത്തിന്റെയും മഹാജനപദങ്ങളുടെയും അവസാന കാലത്തെയും മൌര്യ സാമ്രാജ്യത്തിന്റെ ഉദയത്തെയും കാണിക്കുന്നു. ചന്ദ്രഗുപ്ത മൌര്യൻ, അശോക ചക്രവർത്തി എന്നിവർ ഈ കാലഘട്ടത്തിൽ നിന്നാണ്. തെക്കേ ഇന്ത്യയിലെ ഏറ്റവും പുരാതന ഇരുമ്പുയുഗ അവശിഷ്ടങ്ങൾ കണ്ടെത്തിയത് കർണ്ണാടകത്തിലെ ഹല്ലൂരിലും തമിഴ്‌നാട്ടിലെ ആദിച്ചനെല്ലൂരിലുമാണ്.[1] [2] ഇന്ത്യയിലെ സുവർണ്ണയുഗം തുടങ്ങുന്നത് ക്രി.മു. 6-ആം നൂറ്റാണ്ടോടു കൂടിയാണ്. ഈ കാലത്ത് മഹാവീരൻ, ഗൌതമ ബുദ്ധൻ എന്നിവർ ജനിച്ചു, പാണിനി സംസ്കൃത വ്യാകരണം ചിട്ടപ്പെടുത്തി, അശോകൻ ശിലാലിഖിതങ്ങൾ സ്ഥാപിച്ചു, ഇന്ത്യയിലെ മദ്ധ്യകാല സാമ്രാജ്യങ്ങളുടെ ഉദയവും ഇക്കാലത്താണ്. അവലംബം
ഇതും കാണുക |
Portal di Ensiklopedia Dunia