ഇന്ത്യയിലെ ജന്തുജാലം
![]() ![]() ![]() ലോകത്തിലെതന്നെ അതിപ്രധാനമായ ജൈവവൈവിധ്യമേഖലകളിൽ ഒന്നാണ് ഭാരതം. മരുഭൂമികൾ, പർവതങ്ങൾ, തണ്ണീർതടങ്ങൾ, സമതലങ്ങൾ, കണ്ടൽകാടുകൾ, നിത്യ-അർദ്ധ ഹരിതവനങ്ങൾ, പുൽമേടുകൾ, ചതുപ്പുനിലങ്ങൾ, ദ്വീപുകൾ എന്നിവയെല്ലാം നിറഞ്ഞ ഭൂപ്രകൃതി ഇന്ത്യയെ നിരവധി ജീവിവർഗ്ഗങ്ങളുടെ ആവാസഭൂമിയാക്കുന്നു. ഇന്ത്യയിലെ മൂന്ന് അതിപ്രധാന ജൈവവൈവിധ്യമേഖലകളാണ് പശ്ചിമഘട്ടവും ഹിമാലയവും പിന്നെ ഇൻഡോ-ബർമാ പ്രദേശവും. തദ്ദേശീയരായ നിരവധി ജീവികൾ ഈ മേഖലകളിൽ അതിവസിക്കുന്നുണ്ട്.[1] സാരവത്തായ ജൈവവൈവിധ്യമാണ് ഇന്ത്യയിലേത്. 18 മഹാ ജൈവവൈവിധ്യ രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ലോകത്തിലെ ആകമാനം ജൈവസമ്പത്തിലെ 76% സസ്തനികളും, 12.6% പക്ഷികളും, 6.2% ഉരഗങ്ങളും, 4.4% ഉഭയജീവികളും, 11.7% മത്സ്യങ്ങളും, 6.0% സപുഷ്പികളും ഇന്ത്യയിൽ കാണപ്പെടുന്നു.[2] ഇന്ത്യയിലെ സസ്യ-ജന്തുജാലങ്ങളെക്കുറിച്ച് പണ്ടുമുതൽക്കേ നിരവധിപഠനങ്ങൾ നടന്നിട്ടുണ്ട്. പിന്നീട് ആ പഠനങ്ങൾക്ക് കൂടുതൽ ശാസ്ത്രീയമായ മുഖം കൈവന്നു. [3] വലിയവന്യമൃഗങ്ങൾക്ക് പ്രശസ്തമാണ് ഇന്ത്യൻ വനങ്ങൾ. ഏഷ്യൻ ആന, ബംഗാൾ കടുവ, ഏഷ്യൻ സിംഹം, പുലി, കാണ്ടാമൃഗം തുടങ്ങിയ ജീവികളെ ഇന്ത്യൻ വനങ്ങളിൽ കാണാം. ഇവയിൽ പലജീവികൾക്കും മതപരമായും സാംസ്കാരികസംബന്ധിയായും മറ്റും വളരെയേറെ പ്രാധാന്യമാണുള്ളത്. വന്യജീവികളോടുള്ള ഈ കാഴ്ചപാട് ഇന്ത്യയിലെ വന്യജീവി സംരക്ഷണപ്രവർത്തനങ്ങൾക്ക് സഹായകരമായിട്ടുണ്ട്. വന്യമൃഗസംരക്ഷണങ്ങളിൽ ഏറ്റവും പ്രശസ്തം ഇന്ത്യയിലെ കടുവാ സംരക്ഷണപദ്ധതികൾക്കാണ്. 1972ലാണ് ഇന്ത്യയിൽ കടുവാസംരക്ഷണപ്രവർത്തനങ്ങൾ നിയമപരമായി ആരംഭിക്കുന്നത്.[4] അധികം പ്രശസ്തമല്ലെങ്കിൽകൂടിയും, ആനകളുടെ സംരക്ഷണത്തിന്നയ് ഭാരതസർക്കാർ രൂപം നൽകിയ പദ്ധതിയാണ് 1992ലെ ആന സംരക്ഷണ പദ്ധതി[5] ഇന്ത്യയിലെ കാണ്ടാമൃഗങ്ങളിൽ ഭൂരിഭാഗവും ഇന്നവശേഷിക്കുന്നത് ആസാമിലെ കാസരിംഗ ദേശീയോദ്യാനത്തിലാണ്. ഇന്ത്യയിലെ മറ്റുവലിയ വന്യമൃഗങ്ങളാണ് കാട്ടുപോത്ത്, മിഥുൻ, കാട്ടെരുമ, മ്ലാവ് തുടങ്ങിയവ. നായ്കുടുംബത്തിൽ പെടുന്ന് ജീവികളായ കുറുക്കൻ, ചെന്നായ്, കാട്ടുനായ് മുതലായ ജീവികൾ ഇന്ത്യയിലുടനീളമുള്ള വനങ്ങളിൽ വിന്യസിക്കപ്പെട്ടിരിക്കുന്നു. കഴുതപ്പുലി, മുയൽ, കീരി തുടങ്ങിയ അനവധി ചെറിയമൃഗങ്ങളും ഇവിടെയുണ്ട്. വനങ്ങളിലും വനങ്ങളുടെ പ്രാന്തപ്രദേശങ്ങളിലും സ്വാഭാവികമായ് കണ്ടുവരുന്ന ജീവികളാണ് കുരങ്ങന്മാർ, കീരി, കാട്ടുപ്പന്നി മുതലായവ. വൈവിധ്യംഇന്ത്യയിൽ കാണപ്പെടുന്ന അകശേരുകികളേയും മറ്റു ചെറിയ ജീവികളേയും കുറിച്ചുള്ള കൃത്യമായ അറിവില്ല. ചിത്രശലഭങ്ങൾ മുതലായ ചില ഷഡ്പദങ്ങളേക്കുറിച്ചാണ് കാര്യമായ ഗവേഷണങ്ങൾ നടന്നിട്ടുള്ളത്. 2,546-ഇനത്തിൽപ്പെട്ട മത്സ്യങ്ങൾ ഇന്ത്യയിലുണ്ടെന്നാണ് കണക്ക്. 197 ഇനം ഉഭയജീവികളും ഇന്ത്യയിലുണ്ട്. 408-ലധികം ഉരഗജീവികളും ഇന്ത്യയിൽ കാൺപ്പെടുന്നു. [6] അറിയപ്പെടുന്ന 401 സ്പീഷീസ് സസ്തനികൾ ഇന്ത്യയിലുണ്ട്. ലോകത്തിലെ ആകെ ഇനം സസ്തനികളുടെ 8.86% വരു ഇത്.[7] വേൾഡ് കൺസർവേഷൺ മോണിറ്ററിങ്ങിന്റെ കണക്കുപ്രകാരം 15000 സ്പീഷീസ് പുഷ്പിക്കുന്ന സസ്യങ്ങൾ ഇന്ത്യയിലുണ്ട് അതി പ്രധാന ജൈവവൈവിധ്യമേഖലകൾപശ്ചിമഘട്ടംഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ പടിഞ്ഞാറുഭാഗത്തായ് സ്ഥിതിചെയ്യുന്ന പർവതങ്ങളുടെ ഒരു നീണ്ടനിരയാണ് പശ്ചിമഘട്ടം(Western Ghats)സമുദ്രസാമീപ്യവും, ഭൂപ്രകൃതിയും അനുകൂലമായതിനാൽ ധാരാളം മഴ ലഭിക്കുന്ന ഒരു ഭൂപ്രദേശമാണിത്. നിത്യഹരിതവനങ്ങളും, അർദ്ധനിത്യഹരിതവനങ്ങളും പശ്ചിമഘട്ടത്തിലുണ്ട്. ജൈവവൈവിധ്യത്തിന്റെ കലവറയാണ് പശ്ചിമഘട്ടം. പശ്ചിമഘട്ടത്തിലെ ജൈവസമ്പത്തിലെ 77% ഉഭയജീവികളേയും, 62% ഇഴജന്തുക്കളേയും ലോകത്ത് മറ്റെവിടേയും കാണാൻ സാധിക്കില്ല.[8]
കിഴക്കൻ ഹിമാലയംനേപ്പാൾ, ഭൂട്ടാൻ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവയുൾപ്പേടുന്ന പ്രദേശ്മാണ് കിഴക്കൻ ഹിമാലയം. ഇന്ത്യൻ കാണ്ടാമൃഗം ഉൾപ്പെടെ വംശനാശഭീഷണി നേരിടുന്ന 163 ജീവികളാണ് ഈ മേഖലയിലുൾപ്പെടുന്നത്. ഇവയിൽ 45 സസ്തനികളും, 50 പക്ഷികളും, 17 ഉരഗങ്ങളും, 12 ഉഭയജീവികളും, 3 അകശേരുകികളും, 36 സസ്യജനുസ്സുക്കളും ഉൾപ്പെടുന്നു.[9][10] ഇവിടെ കാണപ്പെടുന്ന ഒരു അപൂർവയിനം ജീവിയാണ് റെലിക്റ്റ് ഡ്രാഗൺഫ്ല്യ(Epiophlebia laidlawi).[11] വംശനാശഭീഷണികൾഇന്തയുടെ ജൈവവൈവിധ്യം മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് വളരെ ബൃഹത്താണെങ്കിലും ഇന്ന് മിക്ക ജീവിവ്കളും വംശനാശത്തിന്റെ വക്കിലാണ്. മനുഷ്യന്റെ വേട്ടയാടലാണ് ഒരു പ്രധാനകാരണം. വേട്ടയാടൽ മൂലം വംശനാശത്തിന്റെ വക്കിലെത്തിനിൽക്കുന്ന ഒരു ജീവിയാണ് കടുവ. തോൽ, നഖം, പല്ല് എന്നിവയ്ക്കുവേണ്ടിയാണ് കടുവകളെ പ്രധാനമായും വേട്ടയാടിയിരുന്നത്. ബ്രിട്ടീഷ് ഭരണകാലത്തും നിരവധികടുവകൾ ഇങ്ങനെ കൊല്ലപ്പെട്ടിരുന്നു. ഇന്ന് ഇന്ത്യയിൽ കടുവകളെ വേട്ടയാടുന്നത് നിയമവിരുദ്ധമാണ് ജീവികളുടെ ഏകദേശ എണ്ണം![]() ഒരോ ഇനം ജീവികളുടേയും ഏകദേശ അംഗബലം താഴെ പട്ടികപ്പെടുത്തുന്നു. Alfred, 1998-നെ അവലംബമാക്കിയുള്ളതാണിത്.[12]
ജീവിവർഗ്ഗങ്ങൾ![]() ![]() ![]() ![]() ഇന്തയിൽ കാണപ്പെടുന്ന വിവിധ ടാക്സോണുകളിൽ ഉൾപ്പെടുന്ന സ്പീഷീസുകളുടെ വിവരങ്ങൾ താഴെക്കൊടുക്കുന്നു. മൃഗങ്ങൾഅകശേരുകികൾ
കശേരുകികൾസസ്യങ്ങൾഇന്ത്യയിലെ സസ്യജാലങ്ങളെക്കുറിച്ചറിയാൻ"ഇന്ത്യയിലെ സസ്യജാലം" എന്ന താൾ കാണുക ഇതും കാണുകഅവലംബം
കൂടുതൽ വായനയ്ക്ക്
പുറത്തേക്കുള്ള കണ്ണികൾAnimals of India എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia