ഇന്ത്യയിലെ തിരഞ്ഞെടുപ്പുകൾ
ആനുപാതികമല്ലാതെ തിരഞ്ഞെടുക്കപ്പെടുന്ന ഫെഡറൽ ഭരണകൂടമുള്ള രാജ്യമാണ് ഇന്ത്യ. ഫെഡറൽ തലത്തിലും സംസ്ഥാനതലത്തിലും പ്രാദേശികമായും ജനപ്രതിനിധികൾ തിരഞ്ഞെടുക്കപ്പെടുന്നുണ്ട്. ദേശീയതലത്തിൽ ഭരണകൂടത്തിന്റെ തലവനായ, പ്രധാനമന്ത്രിയെ പാർലമെന്റിന്റെ അധോസഭയായ ലോകസഭയിലെ അംഗങ്ങളാണ് തിരഞ്ഞെടുക്കുന്നത്.[1] ലോക്സഭയിലെ രണ്ടംഗങ്ങളെ പ്രസിഡന്റിന് നാമനിർദ്ദേശം ചെയ്യാമെങ്കിലും ബാക്കിയെല്ലാ അംഗങ്ങളെയും നേരിട്ട് പൊതു തിരഞ്ഞെടുപ്പുവഴിയാണ് തിരഞ്ഞെടുക്കുന്നത്. സാർവ്വത്രികമായ പ്രായപൂർത്തി വോട്ടെടുപ്പിലൂടെ അഞ്ചുവർഷത്തിലൊരിക്കലാണ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്.[2] പാർലമെന്റിന്റെ ഉപരിസഭയായ രാജ്യസഭയിലെ അംഗങ്ങളെ സംസ്ഥാന നിയമസഭകളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും തിരഞ്ഞെടുക്കപ്പെട്ടം അംഗങ്ങൾക്കിടയിൽ വോട്ടെടുപ്പ് നടത്തിയാണ് തിരഞ്ഞെടുക്കുന്നത്.[3] 2009-ൽ തിരഞ്ഞെടുപ്പിൽ 71.4 കോടി ആൾക്കാർക്ക് വോട്ടവകാശമുണ്ടായിരുന്നു.[4] (ഇത് യൂറോപ്യൻ യൂണിയനിലെയും അമേരിക്കയിലെയും വോട്ടവകാശമുള്ളവരുടെ തുകയേക്കാൾ കൂടുതലാണ്[5]). 30 കോടി ഡോളറോളമാണ് തിരഞ്ഞെടുപ്പിന്റെ ചിലവ്. 10 ലക്ഷത്തിലധികം ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ തിരഞ്ഞെടുപ്പിൽ ഉപയോഗിക്കപ്പെടും.[6] വോട്ടവകാശമുള്ള ഇത്രയധികം ജനങ്ങളുള്ളതുകാരണം തിരഞ്ഞെടുപ്പ് ഒന്നിലധികം ഘട്ടങ്ങളായാണ് നടത്തപ്പെടുന്നത് (2004-ലെ പൊതുതിരഞ്ഞെടുപ്പിൽ നാലു ഘട്ടങ്ങളാണുണ്ടായിരുന്നതെങ്കിൽ 2009-ലെ പൊതുതിരഞ്ഞെടുപ്പിൽ അഞ്ച് ഘട്ടങ്ങളുണ്ടായിരുന്നു). ഇന്ത്യയിലെ തിരഞ്ഞെടുപ്പ് കമ്മീഷൻ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കുന്നതുമുതൽ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതുവരെ വളരെ നീണ്ട പ്രക്രീയയാണിത്.[7] അവലംബം
പുറത്തേയ്ക്കുള്ള കണ്ണികൾElections in India എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia