ഇന്ത്യൻ 1 പൈസ നാണയം
ഇന്ത്യൻ 1 പൈസ നാണയം ( ആംഗലം"paisa), 2011 വരെ ഇന്ത്യൻ നാണയവ്യവസ്ഥയുടെ ഒരു ഏകകം ആയിരുന്നു ഇന്ത്യൻ രൂപയുടെ നൂറിലൊന്ന് (1/100) ആയിരുന്നു ഇതിന്റെ മൂല്യം . പൈസയുടെ ചിഹ്നം p. 1955 ൽ ഇന്ത്യ നാണയനിർമ്മാണത്തിനായി മെട്രിക് സമ്പ്രദായം സ്വീകരിച്ച് "ഇന്ത്യൻ നാണയനിയമം" ഭേദഗതി ചെയ്തു. തുടർന്ന്, 1957 ഏപ്രിൽ 1 ന് ഒരു പൈസ നാണയങ്ങൾ അവതരിപ്പിച്ചു. 1957 മുതൽ 1964 വരെ ഒരു പൈസ നാണയത്തെ "നയാ പൈസ" (ഇംഗ്ലീഷ്: naya paisa ) എന്നാണ് പറഞ്ഞിരുന്നത്. കൂടാതെ 1964 ജൂൺ 1 ന് "നയാ" എന്ന പദം ഉപേക്ഷിക്കുകയും വിഭാഗത്തെ "ഒരു പൈസ" എന്ന് വിളിക്കുകയും ചെയ്തു. ഒരു പൈസ നാണയം വിലയില്ലാതാക്കി., അത് ഇപ്പോൾ നിയമപരമായ നാണയമല്ല. ചരിത്രം1957-ന് മുമ്പ് ഇന്ത്യൻ രൂപ ദശാംശ സമ്പ്രദായം ആയിരുന്നില്ല എ.ഡി 1835 മുതൽ 1957 വരെയുള്ള രൂപയെ 16 അണകളായി വിഭജിച്ചു. ഓരോ അണയെയും നാല് ഇന്ത്യൻ പൈസകളായും ഓരോ പൈസയും മൂന്ന് ഇന്ത്യൻ പൈകളായുംവിഭജിച്ചു, 1947 ൽ പൈ പിൻ വലിച്ച് വിലയില്ലാതാക്കി . നാണയനിർമ്മാണത്തിനുള്ള മെട്രിക് സമ്പ്രദായം സ്വീകരിക്കുന്നതിന് 1955 ൽ ഇന്ത്യ "ഇന്ത്യൻ നാണയ നിയമം" ഭേദഗതി ചെയ്തു. പൈസ നാണയങ്ങൾ 1957 ൽ അവതരിപ്പിച്ചു, എന്നാൽ 1957 മുതൽ 1964 വരെ നാണയത്തെ "നയാ പൈസ" (ഇംഗ്ലീഷ്: ന്യൂ പൈസ ) എന്നാണ് വിളിച്ചിരുന്നത്.[1][2]. 1964 ജൂൺ 1-ന് "നയാ" എന്ന പദം ഉപേക്ഷിക്കുകയും വിഭാഗത്തെ "ഒരു പൈസ" എന്ന് വിളിക്കുകയും ചെയ്തു. "ദി ഡെസിമൽ സീരീസിന്റെ" ഭാഗമായി ഒരു പൈസ നാണയങ്ങൾ നൽകി. ഒരു പൈസ നാണയം ചംക്രമണത്തിൽ നിന്ന് പിൻവലിക്കുകയും 2011 ജൂൺ 30 ന് വിലയില്ലാതാക്കുകയും ചെയ്തു[3]. വൈവിധ്യങ്ങൾ
ഇതും കാണുക
പരാമർശങ്ങൾ
|
Portal di Ensiklopedia Dunia