ഇന്ത്യൻ നാഷണൽ ആർമി
രണ്ടാം ലോകമഹായുദ്ധകാലത്ത് ഇമ്പീരിയൽ ജപ്പാനീസ് സേനയുടെ സഹായത്തോടെ റാഷ് ബിഹാരി ബോസ് രൂപം കൊടുത്ത സേനയാണ് ഇന്ത്യൻ നാഷണൽ ആർമി അഥവാ ഐ.എൻ.എ. സുഭാഷ് ചന്ദ്ര ബോസ് പിൽകാലത്ത് ഇന്ത്യൻ നാഷണൽ ആർമിയുടെ നേതാവായി. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ പൗരസ്ത്യദേശത്തുള്ള അധിനിവേശത്തിനെതിരെ ജപ്പാൻകാരോടൊത്ത് ഐ.എൻ.എ. പൊരുതി. ഭാരതത്തിലെ ബ്രിട്ടീഷു ഭരണത്തെ തകർത്ത് സ്വാതന്ത്ര്യം നേടാൻ സൈന്യത്തിനെ ഉപയോഗിക്കണമെന്ന ഭാരതീയ ദേശീയതാവാദികളുടെ വിശ്വാസമാണ് ഇന്ത്യൻ നാഷണൽ ആർമിയുടെ ഉത്ഭവത്തിനു കാരണം. തുടക്കത്തിൽ ജപ്പാൻ പട്ടാളം ബന്ദികളാക്കിയ ഇൻഡ്യൻ വംശജരായ യുദ്ധത്തടവുകാരായിരുന്നു ഈ സേനയുടെ അംഗങ്ങൾ. പിന്നീട് മലയ, ബർമ്മ എന്നീ പ്രദേശങ്ങളിലെ പ്രവാസി ഭാരതീയർ ഈ സേനയിൽ വോളണ്ടിയർമാരായി ചേർന്നു. അക്കാലത്ത് സ്ത്രീ ശാക്തീകരണത്തിന്റെ ഒരു മാതൃകയായിരുന്നു കാപ്റ്റൻ ലക്ഷ്മി സ്വാമിനാഥന്റെ നേതൃത്വത്തിലുള്ള വനിതാ പടയാളികൾ മാത്രമുള്ള ഝാൻസീ റാണി റെജിമന്റ്. ഇന്ത്യൻ നാഷണൽ ആർമിയിൽ സുഭാഷ് ചന്ദ്ര ബോസിനൊപ്പം പ്രവർത്തിച്ച സ്തുതിക്കാട്ട് കുട്ടികൃഷ്ണൻ നായർ എന്ന ഭടന്റെ ചിത്രം ചെർപ്പുളശ്ശേരി ഹൈസ്‌കൂൾ മതിലിൽ ആലേഖനം .ചെയ്തിട്ടുണ്ട്. കൂടുതൽ വായനക്ക്ഇംഗ്ലീഷ്
പുറത്തേക്കുള്ള കണ്ണികൾഇംഗ്ലീഷ്
|
Portal di Ensiklopedia Dunia