ഇന്ത്യൻ പ്രധാനമന്ത്രി
ഇന്ത്യൻ പ്രധാനമന്ത്രി (ഹിന്ദി: भारत के प्रधान मंत्री,ഇംഗ്ലീഷ്: Prime Minister of India) സർക്കാരിന്റെ തലവനാണ്. മന്ത്രിസഭയ്ക്ക് നേതൃത്വം കൊടുക്കുന്നതും പ്രധാനമന്ത്രിയാണ്. പൊതുതിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടുന്ന രാഷ്ട്രീയ കക്ഷിയുടെ അല്ലെങ്കിൽ മുന്നണിയുടെ നേതാവാണ് പ്രധാനമന്ത്രിയാവുന്നത്. രാജ്യത്തിന്റെ തലവൻ രാഷ്ട്രപതിയാണെങ്കിലും പ്രധാനമന്ത്രിയിലാണ് ഒട്ടുമിക്ക അധികാരങ്ങളും കേന്ദ്രീകൃതമായിരിക്കുന്നത്. ഭരണനിർവഹണ സംവിധാനം(എക്സിക്യുട്ടീവ്) നയിക്കുന്നതും പ്രധാനമന്ത്രിയാണ്. മറ്റു മന്ത്രിമാരെ നിയമിക്കുവാനും ആവശ്യമെങ്കിൽ പുറത്താക്കാനും പ്രധാനമന്ത്രിയ്ക്ക് അധികാരമുണ്ട്. രാഷ്ട്രപതിയാണ് പ്രധാനമന്ത്രിയെ നിയമിക്കുന്നത്. ജവഹർലാൽ നെഹ്രു ആയിരുന്നു സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി. ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്.
ചരിത്രംഇന്ത്യയിൽ പാർലമെന്ററി ഭരണ സമ്പ്രദായമാണ് നിലനിൽക്കുന്നത്. ഇത് വെസ്റ്റ്മിൻസ്റ്റർ സമ്പ്രദായത്തിൽ നിന്നും രൂപം കൊണ്ടിട്ടുള്ളതാണ്. ഇത്തരം ഭരണ സമ്പ്രദായങ്ങളിൽ രാജ്യത്തിന്റെ തലവൻ (രാജാവ്, രാഷ്ട്രപതി, ഗവർണ്ണർ ജനറൽ തുടങ്ങിയവ) ഒരു ആലങ്കാരിക പദവി മാത്രമായിരിക്കും. പ്രധാനമന്ത്രിയായിരിക്കും രാജ്യത്തിന്റേയും എക്സിക്യൂട്ടീവിന്റേയും യഥാർഥ തലവൻ. കർത്തവ്യങ്ങളും അധികാരവുംപ്രധാനമന്ത്രിയാണ് മന്ത്രിസഭയിലെ മറ്റംഗങ്ങളെ നിയമിക്കുവാൻ വേണ്ടി രാഷ്ട്രപതിയ്ക്ക് നാമനിർദ്ദേശം ചെയ്യുന്നത്. ഭരണത്തിൽ രാഷ്ട്രപതിയെ സഹായിക്കാനും ഉപദേശിക്കുവാനുമുള്ള ചുമതല പ്രധാനമന്ത്രിയ്ക്കാണ്. മറ്റു മന്ത്രിമാർക്ക് നൽകപ്പെട്ടിട്ടില്ലാത്ത എല്ലാ വകുപ്പുകളുടേയും ചുമതലയും പ്രധാനമന്ത്രിയ്ക്കായിരിക്കും. കൂടാതെ താഴെ പറയുന്ന വകുപ്പുകൾ എപ്പോഴും പ്രധാനമന്ത്രിയ്ക്ക് കീഴിലായിരിക്കും.
വേതനംഇന്ത്യൻ ഭരണഘടനാ അനുഛേദം 75 അനുസരിച്ച് പ്രധാനമന്ത്രിയുടേയും മറ്റു മന്ത്രിമാരുടേയും വേതനം നിശ്ചയിക്കുന്നത് പാർലമെന്റാണ്.
തെരഞ്ഞെടുപ്പു പ്രക്രിയയോഗ്യതഇന്ത്യൻ ഭരണഘടനാ അനുഛേദം 84 അനുസരിച്ച് പ്രധാനമന്ത്രിയാവാനുള്ള യോഗ്യത താഴെ പറയുന്നു
സർക്കാരിനു കീഴിലുള്ള ഏതെങ്കിലും സ്ഥാപനത്തിൽ നിന്നും ആദായം സ്വീകരിക്കുന്നവർക്ക് പ്രധാനമന്ത്രിയാവാനുള്ള യോഗ്യതയുണ്ടാവില്ല പ്രതിജ്ഞOath of office:
Oath of secrecy:
വസ്തുവകകൾ
ഇതു കൂടി കാണുകഅവലംബം |
Portal di Ensiklopedia Dunia