ഇന്ത്യൻ ബസ്റ്റാർഡ് പക്ഷി
വംശനാശം നേരിടുന്ന ഇന്ത്യൻ പറവയാണ് ഇന്ത്യൻ ബസ്റ്റാർഡ്. ലോകത്ത് ഇന്നുള്ള പറക്കാൻകഴിയുന്നവയിൽ ഏറ്റവും ഭാരംകൂടിയ പക്ഷികളിലൊന്നാണ് "ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ്"[2]. ഈ പക്ഷിയെ സംരക്ഷിക്കാൻ കേന്ദ്രപരിസ്ഥിതി മന്ത്രാലയം മാർഗ്ഗനിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്ത്യയിൽ ആകെ 250 പക്ഷികൾ മാത്രമേ ജീവിച്ചിരിക്കുന്നുള്ളുവെന്നാണ് കണക്ക്. ഇവയെ സംരക്ഷിക്കാനാവശ്യമായ സാമ്പത്തിക സഹായവും സർക്കാർ നൽകും. അതീവശ്രദ്ധ ആവശ്യമായ പക്ഷിയായി ഇന്ത്യൻ ബസ്റ്റാർഡിനെ പ്രഖ്യാപിച്ചിട്ടുണ്ട്. വേട്ടക്കാരാണ് ഒരു മീറ്റർ ഉയരവും 15 കിലോ വരെ തൂക്കവുമുള്ള ഈ അപൂർവ്വ ഇനം പക്ഷിയുടെ നാശത്തിന് കാരണം.[3] ചരിത്രംമുഗൾചക്രവർത്തിയായിരുന്ന ബാബറിന്റെ പ്രത്യേക പരാമർശത്തിനു പാത്രമായ പക്ഷിയാണ് "ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ്". ഡെക്കാൻ സമതലങ്ങളിൽ ഒരുകാലത്ത് സുലഭമായിരുന്ന ഇതിനെ മറാത്തക്കാർ "ഹൂം" എന്നാണ് വിളിച്ചിരുന്നത്. ഇടിനാദംപോലെ പേടിപ്പെടുത്ത ശബ്ദമായിരുന്നു കാരണം. വേട്ടക്കാരെ ആക്രമിക്കുന്ന സ്വഭാവത്താലും ഇവ കുപ്രസിദ്ധിയാർജിച്ചിരുന്നു. പെൺപക്ഷികളെ മാത്രമായിരുന്നു സാധാരണ വേട്ടക്കാർക്കു കിട്ടിയിരുന്നത്്. കാട്ടിൽ തീപടർത്തുമ്പോൾ , പെൺപക്ഷികൾ അവയുടെ കൂട്ടിലേക്ക് ഓടിയെത്തി മുട്ടയെയും കുഞ്ഞുങ്ങളെയും ചിറകുകൾ കൊണ്ടു പൊതിഞ്ഞ് അനങ്ങാതിരിക്കുന്ന സ്വഭാവത്താലാണിത്. മധ്യപ്രദേശിലെ ഗാട്ടിഗാവോൺ , കാരിയ എന്നീ വന്യജീവിസങ്കേതങ്ങളിലാണ് ഇപ്പോൾ ഇവയെ കാണാവുന്നത്. കൃത്രിമ പുനരുൽപ്പാദന ശ്രമങ്ങൾക്ക് ഇതുവരെയും പരാജയമാണ് ഫലം. പ്രജനകാലംസെപ്റ്റംബർ മുതൽ നവംബർ വരെ മാസങ്ങളിലാണ് ഇവയുടെ പ്രജനനകാലം. ആ സമയത്ത് ചന്ദ്രപൂർജില്ലയിലേതു പോലുള്ള ഇടങ്ങളിലേക്ക് കുടിയേറുന്നു. അതു കഴിഞ്ഞുള്ള കാലത്ത് മറ്റിടങ്ങളിൽ പോകുന്നുവെന്നു കരുതുന്നുണ്ടെങ്കിലും. ഇവ എവിടെയാണ് തങ്ങുന്നതെന്നുള്ള വിവരങ്ങൾ ഇപ്പോൾ അജ്ഞാതമാണ്. [4] ഇന്ത്യയിൽഇന്ത്യയിലെയും പാകിസ്താനിലെയും പുൽമേടുകളിൽ ഇവയെ ധാരാളമായി കണ്ടുവന്നിരുന്നു. അന്താരാഷ്ട്ര പരിസ്ഥിതി സംരക്ഷണ സംഘടനയായ ഇൻറർനാഷണൽ യൂണിയൻ ഫോർ കൺസർവേഷന്റെ കണക്കനുസരിച്ച് ഇന്ത്യയിൽ 145 പക്ഷികളേ അവശേഷിക്കുന്നുള്ളൂ. മഹാരാഷ്ട്ര സംസ്ഥാനത്തെ സോളാപൂർ ജില്ലയിലെ നാനാജിയിലും ചന്ദ്രപുർ ജില്ലയിലെ വറോറ-ഭദ്രാവതി താലൂക്കുകളിലുമായി 45 പക്ഷികളെയെങ്കിലും കണ്ടെത്തിയിട്ടുണ്ട്. പുതിയതായി 2013 നവംബറിൽ ചന്ദ്രപൂരിൽ കണ്ടെത്തപ്പെട്ട വാസസ്ഥലത്ത് 11-ഓളം പക്ഷികളെങ്കിലും ഉള്ളതായി പറയപ്പെടുന്നു. [4] വംശ നാശത്തിനുള്ള കാരണങ്ങൾവാർഷികവർഷപാതം കുറവും നീർവാഴ്ച കൂടുതലുള്ളതുമായ മേഖലകളിലാണ് ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡു"പോലെയുള്ള പക്ഷികളുടെ ജീവപരിസരങ്ങളായ പുൽമേടുകൾളുടെ സ്ഥാനം. കുറ്റിക്കാടുകൾ അവിടവിടെയായും അവയ്ക്കിടയിൽ ഉയരത്തിൽ വളരുന്ന പുല്ലുകളും നന്നേ അപൂർവമായി മരങ്ങളും എന്നതാണ് ഇവിടത്തെ പ്രകൃതിയുടെ നില. ഇതിൽ കാടുകൾ നശിപ്പിക്കപ്പെട്ട് അവ കൃഷിയിടങ്ങളായി. ബാക്കിഭാഗം തരിശായി കിടക്കുകയോ ജനവാസകേന്ദ്രങ്ങളായി മാറ്റപ്പെടുകയോ ചെയ്തു. ഇത് ഇവിടുത്തെ ജീവികളുടെ നിലനിൽപ്പിനു ഭീഷണിയായി. മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, കർണാടകം എന്നിവിടങ്ങളിൽ ഇതാണ് സംഭവിച്ചത്. ജലസേചനത്തിനായി, നടപ്പാക്കിയ വമ്പിച്ച കനാൽപദ്ധതികളും പരിസ്ഥിതിയെ ആഴത്തിൽ മുറിച്ചുകൊണ്ടാണ് കടന്നെത്തിയത്. രാജസ്ഥാനിൽ മറ്റും മറ്റൊരുതരത്തിലാണ് വംശനാശാക്രമണം നടത്തിയത്. "സാമൂഹ്യ വനവൽക്കരണപദ്ധതിയുടെ ഭാഗമായി വച്ചുപിടിപ്പിച്ച യൂക്കാലിപോലുള്ള മരങ്ങൾ മണ്ണിലെ ജലാംശത്തെ പാടെ വലിച്ചൂറ്റി വരണ്ടതാക്കി. ഇത് പുൽമേടുകൾ നശിക്കുന്നതിനു കാരണമായി. സ്വഭാവിക ആവാസം നഷ്ടപ്പെട്ട പക്ഷികളുൾപ്പെടെയുള്ള ജീവികൾ പാകിസ്താൻപോലെ സമാന ഭൂപ്രകൃതിയുള്ള ഇടങ്ങളിലേക്കു ചേക്കേറാൻ നിർബന്ധിതമായി[5]. സലീംഅലിയും ഇന്ത്യൻ ബസ്റ്റാർഡുംഇന്ത്യക്ക് ദേശീയപക്ഷി ഇല്ലാതിരുന്ന കാലത്ത്, ഡോ. സാലിം അലി നിർദ്ദേശിച്ചത് "ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ്" എന്ന പക്ഷിയെയായിരുന്നു. ഇന്ത്യയിലും പാകിസ്താനിലുമായി പുൽമേടുകളെന്ന ഒരേതരം ജീവപരിസരത്തെ ആവാസമാക്കുന്ന ഒരേയൊരു പക്ഷി എന്ന സവിശേഷതയും. ഇതൊക്കെയും കണക്കിലെടുത്താണ് സാലിം അലി കത്തെഴുതിയത്. പക്ഷേ, പരിചയമില്ലാത്ത പേര് എന്ന നിലയ്ക്ക് "ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡി"ന് ആ സ്ഥാനം ലഭിച്ചില്ല. മയിൽ ആ സ്ഥാനം കൈയടക്കി.[6] അവലംബം
അധിക വായനക്ക്
പുറം കണ്ണികൾArdeotis nigriceps എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia