ഇന്ത്യൻ റാഡിക്കൽ പെയിന്റേഴ്സ് ആൻഡ് സ്കൾപ്ടേഴ്സ് അസോസിയേഷൻഇന്ത്യൻ ചിത്രകലാരംഗത്തെ പ്രധാന ചിന്താ ധാരയായിരുന്നു റാഡിക്കൽ ഗ്രൂപ്പ്. അന്നുവരെ കലയിലുണ്ടായിരുന്ന പരമ്പരാഗത കാഴ്ചപ്പാടുകളിൽ പലതിലും മാറ്റമുണ്ടാക്കുന്ന ഒരു തുടക്കമായിരുന്നു റാഡിക്കൽ ഗ്രൂപ്പ്. റാഡിക്കൽ ഗ്രൂപ്പിന്റെ ചിന്തകൾക്ക് രാഷ്ട്രീയ സ്വാഭാവമുണ്ടായിരുന്നു.[1] റാഡിക്കൽ ഗ്രൂപ്പിനെപ്പറ്റിയും അത് മുന്നോട്ട് വച്ച ആശയങ്ങളും ഇന്ത്യയിലെ പല കലാ പഠന യൂണിവേഴ്സിറ്റികളിലും (ശാന്തിനികേതൻ, ബറോഡ എം.എസ് യൂണിവേഴ്സിറ്റി തുടങ്ങിയവ) പാഠ്യവിഷയമാണ്.[2] 1987 ൽ തിരുവനന്തപുരത്തെ ഫൈൻ ആർട്സ് കോളേജിൽ നിന്നും ബിരുദപഠനം പൂർത്തിയാക്കിയ ഇരുപതോളം ചെറുപ്പക്കാരായ ചിത്രകാരൻമാരും, ശില്പികളും ചേർന്നാണ് ഇന്ത്യൻ റാഡിക്കൽ പെയിന്റേഴ്സ് ആൻഡ് സ്കൾപ്ടേഴ്സ് അസോസിയേഷൻ എന്ന റാഡിക്കൽ ഗ്രൂപ്പ് രൂപീകരിച്ചത്.[3] ചരിത്രംറാഡിക്കൽ ഗ്രൂപ്പ് മുന്നോട്ട് വച്ച ആശയങ്ങൾ ഇന്ത്യൻ ചിത്രശില്പകലാ രംഗത്ത് പുത്തൻ വിപ്ളവത്തിന് നാന്ദി കുറിച്ചു. റാഡിക്കൽ ഗ്രൂപ്പിന് മുൻപും, പിൻപും എന്ന് ആധുനിക കലാചരിത്ര കാലഘട്ടത്തെ രണ്ടായി പകുത്തുമാറ്റുന്നതിന് ഇത് കാരണമായി. കല ജന്മസിദ്ധം മാത്രമല്ല എന്നും അതിന് സാമൂഹ്യവും, രാഷ്ട്രീയവും, മാനുഷികവുമായ ഒരു തലവും കാരണവും കൂടിയുണ്ടെന്നും ലോകത്തെവിടെയുമുള്ള കലാകാരൻമാരെപ്പോലെ തന്നെയാണ് ഇന്ത്യയിലുമുള്ള കലാകാരൻമാരെന്നും നമ്മുടെ പരിമിതികൾ അതിന് ഒരു തടസ്സമല്ലെന്നുമുള്ള വിപ്ളവപ്രഖ്യാപനവും ഒപ്പം അതിനു വേണ്ടിയുള്ള കേരളത്തിന്റെ തയ്യാറെടുപ്പുമായിരുന്നു റാഡിക്കൽ ഗ്രൂപ്പ്. ഇന്ത്യൻ കലാരംഗത്ത് ജ്വലിക്കുന്ന ഒരു അദ്ധ്യായമായി ദീർഘകാലം നിലനിൽക്കേണ്ടിയിരുന്ന റാഡിക്കൽ ഗ്രൂപ്പ്, ഗ്രൂപ്പിനെ മുന്നിൽ നിന്ന് നയിച്ച കൃഷ്ണകുമാറിന്റെ ആത്മഹത്യയോടെ ഗ്രൂപ്പ് എന്ന നിലയിൽ ശിഥിലമായിപ്പോവുകയുണ്ടായി.[4] ഇന്ത്യൻ റാഡിക്കൽ പെയിന്റേഴ്സ് ആൻഡ് സ്കൾപ്ടേഴ്സ് അസോസിയേഷന്റെ മാനിഫെസ്റ്റോ കോഴിക്കോട് നടന്ന പ്രദർശനത്തിൽ പുറത്തിറക്കിയിരുന്നു. റാഡിക്കൽ ഗ്രൂപ്പിലുണ്ടായിരുന്നവർ ഇന്ന് ആഗോള പ്രശസ്തിയാർജ്ജിച്ച കലാകാരൻമാരാണ്. അംഗങ്ങൾപ്രമുഖരായ ഒരുപറ്റം ചിത്രകാരൻമാരും ശില്പികളുമായിരുന്നു ഇതിലുണ്ടായിരുന്നത്.
പ്രദർശനങ്ങൾ
അവലംബം
പുറം കണ്ണികൾ
റാഡിക്കൽ ഗ്രൂപ്പിന്റെ ചിന്തകൾക്ക് രാഷ്ട്രീയ സ്വാഭാവമുണ്ടായിരുന്നു. റാഡിക്കൽ ഗ്രൂപ്പെന്ന് പറയുന്നത് ഒരുതരം ചിത്രശലഭത്തെപ്പോലെയായിരുന്നു. എന്നാൽ ചിത്രശലഭത്തിന് ഒരു വിലയുണ്ടായിരുന്നു. അവർക്ക് അറിവുണ്ടായിരുന്നു. എന്നാൽ അതിനെ പിന്തുണയ്ക്കാൻ വേറൊന്നുമുണ്ടായിരുന്നില്ല. അതൊക്കെയായിരുന്നു റാഡിക്കൽ ഗ്രൂപ്പിന്റെ പതനത്തിന് കാരണം. |
Portal di Ensiklopedia Dunia