ഇന്ത്യൻ ശിക്ഷാനിയമം, വകുപ്പ് (124 എ)രാജ്യദ്രോഹക്കുറ്റത്തിനു ശിക്ഷ നിർണ്ണയിക്കാനായി ഇന്ത്യൻ ശിക്ഷാ നിയമത്തിൽ നിഷ്കർഷിച്ചിട്ടുള്ള വകുപ്പാണ് 124 എ. പ്രസ്തുത വകുപ്പ് പ്രകാരം രാജ്യദ്രോഹത്തിന്റെ നിർവചനം ഇപ്രകാരമാണ്: എഴുതുകേയാ പറയുകയാ ചെയ്യുന്നതായ വാക്കുകളാലോ, ചിഹ്നങ്ങളാലോ, കാണപ്പെടാവുന്ന പ്രാതിനിധ്യം വഴിക്കോ അല്ലെങ്കിൽ മറ്റ് ഏതെങ്കിലും വഴിക്കോ രാജ്യത്തിനെതിരെ വെറുപ്പോ വിദ്വേഷമോ വളർത്തുന്നത് രാജ്യദ്രോഹമാവും. നിയമം മൂലം സ്ഥാപിതമായ ഗവണ്മെന്റിനോടുള്ള "മമതക്കുറവും" ഈ വകുപ്പിന്റെ പരിധിയിൽ ഉൾപ്പെടും. രാജ്യദ്രോഹത്തിനുള്ള പരമാവധി ശിക്ഷ ജീവപര്യന്തം തടവും പിഴയും, പിഴ അടച്ചില്ലെങ്കിൽ 3 വർഷം കൂടി തടവുമാണ്.[1] നിയമത്തിന്റെ നാൾവഴി1860 -ൽ രൂപീകരിച്ച ഇന്ത്യൻ ശിക്ഷാനിയമത്തിൽ ഈ വകുപ്പ് ഉൾപ്പെടുത്തിയിട്ടില്ലായിരുന്നു. 1837 -ൽ രാജ്യദ്രോഹക്കുറ്റം ഐ.പി.സിയിൽ ഉൾപെടുത്തണമെന്ന് നിർദ്ദേശം ഉണ്ടായിരുന്നെങ്കിലും അത് നടപ്പാക്കിയില്ല. തോമസ് മക്കാളെ പ്രഭുവാണ് ഈ വകുപ്പു ഉൾപ്പെടുത്താൻ നിർദ്ദേശം നൽകിയത്. പിന്നീട് 1870 -ൽ ഐ.പി.സി ഭേദഗതി നിയമത്തിൽ പ്രസ്തുത വകുപ്പ് ഉൾപ്പെടുത്തി. അതിനു ശേഷം 1898 -ൽ മറ്റൊരു ഭേദഗതി നിയമത്തിലൂടെ ഇപ്പോൾ നിലവിലുള്ള രൂപത്തിൽ 124 എ വകുപ്പ് രൂപീകരിക്കപ്പെട്ടു. ഈ നിയമത്തിന്റെ ആദ്യ രൂപത്തിൽ നിയമം മൂലം രൂപീകൃതമായ ഭരണകൂടത്തോടുള്ള "മമതക്കുറവാണ്" രാജ്യദ്രോഹമായി നിർവചിച്ചിരുന്നതെങ്കിൽ ഇപ്പോൾ നിലവിലുള്ളതിൽ ഭരണകൂടത്തിനെതിരെ വെറുപ്പോ വിദ്വേഷമോ ഉളവാക്കുന്ന പ്രവൃത്തികളും ശിക്ഷാർഹമായി.[2] ഭരണകൂടത്തോടുള്ള "മമതക്കുറവ്" എന്നതിൽ എല്ലാ തരത്തിലുള്ള ശത്രുതയും ഉൾപ്പെടും.രാജ്യദ്രോഹക്കുറ്റം കൃത്യമായി നിർവചിക്കപ്പെടാനാകാത്ത ഒന്നായതുകൊണ്ട്, ഭരണകൂടത്തിന്റെ നയങ്ങളെ വിമർശിക്കുന്നവരെ വരെ ഈ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യാം. ഈ ആശയക്കുഴപ്പം നമ്മുടെ നീതിന്യായ വ്യവസ്ഥയിലെ ഒരു കീറാമുട്ടിയായി ഇപ്പോഴും നിലനിൽക്കുന്നു.
ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രുവും ഈ നിയമത്തിനെതിരായിരുന്നു. ലോകസഭയിലെ തന്റെ ആദ്യത്തെ ഭരണഘടനാ ഭേദഗതി ബില്ലിനെപ്പറ്റി സംസാരിക്കവേ, "ഈ നിയമം എത്രയും പെട്ടെന്ന് ഒഴിവാക്കുന്നുവോ അത്രയും നല്ലത്", എന്നാണദ്ദേഹം പറഞ്ഞത്. ഈ വകുപ്പ് നിന്ദ്യവും, പ്രായോഗികവും ചരിത്രപരവുമായ കാരണങ്ങളാൽ, ഈ വകുപ്പു നമ്മുടെ ഭരണഘടനയിൽ തുടരാൻ പാടില്ല എന്നും അദ്ദേഹം പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കുന്ന ഭരണഘടനയുടെ 19(1) എ വകുപ്പിലും അതിനു പരിമിതികൾ നിശ്ചയിക്കുന്ന 19(2) വകുപ്പിലും 124 എ ഉൾപ്പെടുത്താൻ ശ്രമങ്ങൾ നടന്നെങ്കിലും അവയെല്ലാം ചെറുത്ത് തോൽപ്പിക്കപ്പെട്ടു. "പൌരന്റെ സ്വാതന്ത്ര്യം അടിച്ചമര്താനായി രൂപീകരിച്ച വകുപ്പ് "എന്നാണു ഗാന്ധിജി ഈ വകുപ്പിനെക്കുറിച്ച് പറഞ്ഞത്. പ്രധാന കേസുകൾ
ബ്രിട്ടീഷ് ഭരണകാലത്ത് സ്വാതന്ത്ര്യ സമര സേനാനികളെ തഴയാൻ അവർ രൂപീകരിച്ച ഈ വകുപ്പിന് ഇന്ന് നിയമസാധുത ഉണ്ടോ എന്നാ വിഷയത്തിൽ ചർച്ചകൾ നടന്നു വരികയാണ്. അവലംബം
|
Portal di Ensiklopedia Dunia