ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനൽ 2018
ബംഗളൂരുയും ചെന്നൈയിൻ ഫുട്ബോൾ ടീമുകൾ തമ്മിൽ 2018 മാർച്ച് 17 ന് നടന്ന കാൽപന്ത് മത്സരമാണ് ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനൽ 2018. ബാംഗ്ലൂരിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ വെച്ചായിരുന്നു മത്സരം.[1] ഒരു ഗോളിനു പിന്നിൽനിന്ന ശേഷം കലാശക്കളിയിൽ 3–2ന് ബാംഗ്ലൂരിനെതിരെ ചെന്നൈയിൻ ഫൈനലിൽ വിജയികളായി.[2][3] ആദ്യ സെമിയിൽ ബെംഗളൂരു പുണെയെ മറികടന്നും ചെന്നൈ ഗോവയെയും മറികടന്നുമാണ് ഫൈനലയിൽ പ്രവേശിച്ചത്. ഇരുപാദങ്ങളിലുമായി 4–1നാണ് ചെന്നൈയുടെ സെമിയിൽ ജയം.[4] പശ്ചാത്തലംഇന്ത്യൻ സൂപ്പർ ലീഗിലെ ബംഗളുരുവിന്റെ ആദ്യ ഫൈനലും, ചെന്നൈയിൻ ടീമിന്റെ രണ്ടാം ഫൈനലും ആയിരുന്നു ഇത്. സൂപ്പർ ലീഗ് ഫൈനലിൽ 8 മിനിട്ട് 5 സെക്കൻഡിൽ ഗോൾ നേടി സുനിൽ ഛെത്രി ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും വേഗമേറിയ ഗോൾ എന്ന ചരിത്രം കുറിച്ചു. രണ്ട് ഗോളുകൾ നേടി മൈൽസൺ അൽവ്സ് മാൻ ഓഫ് ദി മാച്ച് പട്ടം ലഭിച്ചു.[5] മത്സരം
അവലംബം
പുറം താളുകൾ |
Portal di Ensiklopedia Dunia