മാസിഡോണിയയിലെ ഒരു പ്രമുഖ ഹാൻഡ്‌ബോൾ കളിക്കാരിയാണ് ഇന്ദിര കാസ്ട്രാറ്റോവിക് ( ഇംഗ്ലീഷ് : Indira Kastratović, née Jakupović (Macedonian: Индира Кастратовиќ )[1]
ഹാൻഡ്‌ബോൾ കളിയിൽ ലോകത്തെ തന്നെ ഏറ്റവും നല്ല റൈറ്റ് ബാക്ക് ആയിട്ടാണ് ഇവർ അറിയപ്പെടുന്നത്. 1997ലെ വനിതാ ഹാൻഡ് ബോൾ ചാംപ്യൻഷിപ്പിൽ മാസിഡോണിയൻ ടീമിനെ 71 ഗോളോടെ ഏഴാം സ്ഥാനത്ത് എത്തിക്കുന്നതിൽ ഇവർ സഹായിച്ചു.[2] മാസിഡോണിയയുടെ തലസ്ഥാനമായ സ്‌കോപിയെയിലെ പ്രമുഖ വനിതാ ഹാൻഡ്‌ബോൾ ക്ലബ്ബായ കൊമെറ്റൽ ഗ്‌ജോർസെ പെട്രോവ് സ്‌കോപിയെ ( Kometal Gjorče Petrov Skopje ) യുടെ കളിക്കാരിയായിരുന്നു ഇവർ. ഈ ടീമിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായിരുന്നു ഇന്ദിര കാസ്ട്രാറ്റോവിക്. ടീമിനെ രണ്ടു തവണ ഫൈനലിൽ എത്തിക്കുകയും 2002ൽ ടീമിനെ വിജയിത്തിലെത്തിക്കുകയും ചെയ്തു. ഹാൻഡ് ബോൾ പരിശീലകനായ സോറൻ കാസ്‌ട്രോവികിന്റെ ഭാര്യയാണ് ഇന്ദിര. ബോസ്‌നിയൻ പരമ്പരയിൽ പെട്ടയാളാണ് ഇവർ.
ജനനം
1970 ഒക്ടോബർ രണ്ടിന് സോഷ്യലിസ്റ്റ് ഫെഡറൽ റിപ്പബ്ലിക് ഓഫ് യൂഗോസ്ലാവ്യയുടെ ആറ് ഘടകങ്ങളിൽ ഒന്നായിരുന്ന ബോസ്‌നിയ ആന്റ് ഹെർസെഗോവിനയിലെ ബൻജലുക നഗരത്തിൽ ജനിച്ചു.
നേട്ടങ്ങൾ
കളിക്കാരിയെന്ന നിലയിൽ
Kometal Gjorce Petrov
Macedonian women's First League of Handball|Macedonian League: 12
↑"Indira Kastratović: Uspjeh ne dolazi preko noći - Vijesti online" (in സെർബിയൻ). Online Vijesti. 6 January 2013. Archived from the original on 2013-12-02. Retrieved 17 February 2013. Indira Kastratović je 1997. godine bila najbolji strijelac Svjetskog prvenstva u Njemačkoj (Makedonija je završila na 7. mjestu, u konkurenciji 24 tima, nakon poraza u četvrtfinalu od domaćina) sa 71 golom, ali interesantno nije izabrana u najbolju postavu šampionata. [Machine translation: Indira Kastratović in 1997. was the top scorer of the World Cup in Germany (Macedonia finished in 7th place, 24 teams in the competition, after losing in the quarterfinals of the host) with 71 goal, but interestingly not selected the best lineup in the championship]