ഇന്ദിര ചക്രവർത്തി
ഒരു പൊതുജനാരോഗ്യ വിദഗ്ദ്ധയും പണ്ഡിതയും പരിസ്ഥിതി പ്രവർത്തകയുമാണ് ഇന്ദിര ചക്രവർത്തി' [1]. 2014 ൽ അവർക്ക് പൊതുജനാരോഗ്യ, പരിസ്ഥിതി മേഖലകളിലെ സംഭാവനകൾക്ക് ഇന്ത്യാ ഗവൺമെന്റിന്റെ നാലാമത്തെ പരമോന്നത സിവിലിയൻ അവാർഡ് ആയ പത്മശ്രീ ലഭിച്ചു.[2] ജീവിതരേഖപശ്ചിമ ബംഗാളിൽ നിന്നുള്ള ചക്രവർത്തി കൊൽക്കത്ത സർവകലാശാലയിൽ നിന്ന് ബയോകെമിസ്ട്രിയിൽ ഡോക്ടറൽ ബിരുദം (പിഎച്ച്ഡി) നേടി. [3]തുടർന്ന് രണ്ടാം ഡോക്ടറൽ ബിരുദവും (ഡിഎസ്‌സി) നേടി. [1][4] ഇന്ത്യയിലെയും ആഗോളതലത്തിലെയും ഭക്ഷ്യ സുരക്ഷ, ശുചിത്വ വ്യവസായം എന്നിവയിൽ സജീവമായ അവർ 30 ഗവേഷണ പദ്ധതികളിൽ പങ്കെടുത്തിട്ടുണ്ട്. [5]ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) രണ്ട് പദ്ധതികൾ, കുട്ടികൾക്കായുള്ള ലോക ഉച്ചകോടി, വിശപ്പ് പദ്ധതി എന്നിവയിലും അവർ പങ്കാളിയായി. [1] ചക്രവർത്തി നടത്തിയ ചില പഠനങ്ങളിൽ കൊൽക്കത്തയിലെ തെരുവ് കച്ചവടക്കാരിൽ നടത്തിയ പഠനം നയപരമായ മാറ്റങ്ങൾക്കും ഇന്ത്യൻ ഗവൺമെന്റിന്റെ പുതിയ സംരംഭങ്ങൾക്കും കാരണമായി.[1]ഇന്റർനാഷണൽ മ്യൂസിയം ഓഫ് വിമൻ (IMOW) ഗ്ലോബൽ കൗൺസിൽ അംഗമായ ചക്രവർത്തി നിരവധി പ്രാധാന്യമുള്ള പദവികൾ വഹിച്ചിട്ടുണ്ട്:
ഗ്രന്ഥസൂചികഒരു പുസ്തകത്തിന്റെയും[8] 250 ലധികം ലേഖനങ്ങളുടെയും രചയിതാവെന്ന നിലയിൽ ചക്രവർത്തിയെ പ്രശംസിക്കുകയും ദേശീയ ഫോറങ്ങളിലും അന്താരാഷ്ട്ര ജേണലുകളിലും പ്രസിദ്ധീകരിക്കുകയും ചെയ്തു.[1][9][10][6][7][7] അവലംബം
കൂടുതൽ വായനയ്ക്ക്
|
Portal di Ensiklopedia Dunia