ഇന്ദ്രയാനി എക്സ്പ്രസ്സ്
മുംബൈ സിഎസ്ടിക്കും പൂനെ ജംങ്‌ഷനും ഇടയിൽ ഓടുന്ന ഇന്ത്യൻ റെയിൽവേയുടെ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ് ട്രെയിൻ ആണു ഇന്ദ്രയാനി എക്സ്പ്രസ്സ്. ലോകത്തിലേ ഏറ്റവും വലിയ റെയിൽവേ സംവിധാനങ്ങളിൽ ഒന്നാണ് ഇന്ത്യൻ റെയിൽവേ. മാത്രമല്ല, മുംബൈ എന്നത് ഇന്ത്യയിലെ ഏറ്റവും വലിയ നഗരങ്ങളിൽ ഒന്നാണ്. മുംബൈയും പൂനെയും ഇന്ത്യയിലെ പ്രധാനപ്പെട്ട വാണിജ്യ നഗരങ്ങളാണ്. രണ്ട് നഗരങ്ങളും ഇന്ത്യയിലെ മഹാരാഷ്ട്ര സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്. ദിവസേനയുള്ള ഈ ട്രെയിനിനു പൂനെക്കു സമീപം ഒഴുകുന്ന ഇന്ദ്രയാനി പുഴയുടെ പേരാണ് നൽകിയിരിക്കുന്നത്. ആദ്യ കാലത്ത് മുംബൈയിൽ നിന്നും പൂനെയിലേക്ക് പോകുമ്പോൾ 1021 നമ്പരും, പൂനെയിൽനിന്നും മുബൈയ്ക്കു പോകുമ്പോൾ 1022 എന്ന നമ്പരും ഉണ്ടായിരുന്ന ട്രെയിൻ, ഇപ്പോൾ സൂപ്പർഫാസ്റ്റ് ആയി. മുംബൈയിൽ നിന്നും പൂനെയിലേക്ക് പോകുമ്പോൾ 22105 നമ്പരും, പൂനെയിൽനിന്നും മുബൈയ്ക്കു പോകുമ്പോൾ 22106 നമ്പരും ആണു ഇപ്പോൾ ഉള്ളത്[1]. കോച്ചുകൾഇന്ദ്രയാനി എക്സ്പ്രസ്സിൽ നിലവിൽ 2 എസി ചെയർ കാർ, 8 ജനറൽ സെക്കണ്ട് ക്ലാസ്സ്, പാസ് ഉള്ളവർക്ക് സംവരണം ചെയ്ത 2 സെക്കണ്ട് ക്ലാസ്സ് കോച്ചുകൾ, 5 ജനറൽ റിസർവേഷൻ ഇല്ലാത്ത കോച്ചുകൾ എന്നിവയാണ് ഉള്ളത്. ഇന്ത്യൻ റെയിൽവേയിൽ പതുവുള്ള പോലെ ആവശ്യാനുസരണം കോച്ചുകൾ ചേർക്കുകയോ ഒഴിവാക്കുകയോ ചെയ്യാറുണ്ട്. ഇന്ദ്രയാനി എക്സ്പ്രസ്സിൻറെ നിയന്ത്രണം സെൻട്രൽ റെയിൽവേയുടെ കൈയിലാണ്. സർവീസ്1988 ഏപ്രിൽ 27-നാണ് ഇന്ദ്രയാനി എക്സ്പ്രസ്സ് ആദ്യമായി പ്രവർത്തനം ആരംഭിക്കുന്നത്. മുംബൈ സിഎസ്ടിക്കും പൂനെ ജംങ്‌ഷനും ഇടയിൽ പ്രവർത്തിക്കുന്ന 6 ഇൻറർസിറ്റി ട്രെയിനുകളിൽ ഒന്നാണ്. 12127/28 മുംബൈ പൂനെ ഇൻറർസിറ്റി എക്സ്പ്രസ്സ്, 11007/08 ഡെക്കാൻ എക്സ്പ്രസ്സ്, 11009/10 സിന്ഹഗാദ് എക്സ്പ്രസ്സ്, 12125/26 പ്രഗതി എക്സ്പ്രസ്സ്, 12123/24 ഡെക്കാൻ ക്വീൻ എന്നിവയാണ് മറ്റു ട്രെയിനുകൾ. യാത്രാദൂരമായ 192 കിലോമീറ്റർ 22105 ഇന്ദ്രയാനി എക്സ്പ്രസ്സ് 3 മണിക്കൂർ 28 മിനിറ്റുകൾ കൊണ്ടും (മണിക്കൂറിൽ 55.38 കിലോമീറ്റർ), 22106 ഇന്ദ്രയാനി എക്സ്പ്രസ്സ് 3 മണിക്കൂർ 20 മിനിറ്റുകൾ കൊണ്ടും (മണിക്കൂറിൽ 57.60 കിലോമീറ്റർ) യാത്ര പൂർത്തീകരിക്കുന്നു. എഞ്ചിൻമുംബൈ പൂനെ റെയിൽവേ പാത പൂർണമായി വൈദ്യുതീകരിച്ചതാണെങ്കിലും, ഇന്ദ്രയാനി എക്സ്പ്രസ്സ് ഡീസൽ എഞ്ചിൻ ആണു ഉപയോഗിക്കുന്നത്. ഈറോഡ് അല്ലെങ്കിൽ ഗൂട്ടിയിൽ നിർമിച്ച ഡബ്ലുഡിഎം 3ഡി ആണു ട്രെയിനിനെ മുംബൈ സിഎസ്ടി വരെ എത്തിക്കുന്നത്. തീവണ്ടി പട്ടികമുംബൈയ്ക്കും പൂനെക്കും ഇടയിൽ പ്രവർത്തിക്കുന്ന 6 ട്രെയിനുകളിൽ മുംബൈയിൽ നിന്നും ആദ്യം പുറപ്പെടുന്നതും, അവസാനം തിരിച്ചുവരുന്നതും ഇന്ദ്രയാനി എക്സ്പ്രസ്സ് ആണ്. 22105 ഇന്ദ്രയാനി എക്സ്പ്രസ്സ് ദിവസവും 05:40 ഇന്ത്യൻ സമയത്ത് മുംബൈ സിഎസ്ടിയിൽനിന്നും പുറപ്പെടുകയും 09:08 ഇന്ത്യൻ സമയത്ത് പൂനെ ജംങ്‌ഷനിൽ എത്തിച്ചേരുകയും ചെയ്യും. തിരിച്ചു വരുമ്പോൾ, 22106 ഇന്ദ്രയാനി എക്സ്പ്രസ്സ് ദിവസവും 18:35 ഇന്ത്യൻ സമയത്ത് പൂനെ ജംങ്‌ഷനിൽനിന്നും പുറപ്പെടുകയും 21:55 ഇന്ത്യൻ സമയത്ത് മുംബൈ സിഎസ്ടിയിൽ എത്തിച്ചേരുകയും ചെയ്യുന്നു. 22105 ഇന്ദ്രയാനി എക്സ്പ്രസ്സ് [2]
22106 ഇന്ദ്രയാനി എക്സ്പ്രസ്സ് [3]
പുറത്തേക്കുള്ള കണ്ണികൾഅവലംബം
|
Portal di Ensiklopedia Dunia