ഇന്റർഗാലക്ടിക് നക്ഷത്രം![]() ഒരു താരാപഥത്തിനുപുറത്ത് കാണുന്ന നക്ഷത്രത്തിനെയാണ് ഇന്റർഗാലക്ടിക് നക്ഷത്രം (Intergalactic star) എന്നുപറയുന്നത്. 1990 മുതൽ ഇത്തരം നക്ഷത്രങ്ങൾ ശാസ്ത്രസമൂഹത്തിന്റെ സമഗ്ര ചർച്ചക്ക് വിഷയമായിട്ടുണ്ട്. ഇവ സാധാരണയായി താരാപഥങ്ങൾ കൂട്ടിയിടിക്കുമ്പോഴോ അല്ലെങ്കിൽ ഒരു ദ്വന്ദ്വ നക്ഷത്രങ്ങൾ ഒരു തമോദ്വാരത്തിനുചുറ്റും സഞ്ചരിക്കുമ്പോഴോ (മിക്കവാറും എല്ലാ താരാപഥങ്ങളുടെയും മദ്ധ്യത്തിൽ ഇവയെ കാണാം)ആണ് സംഭവിക്കുന്നതെന്നാണ് അനുമാനിക്കുന്നത്. കണ്ടെത്തൽതാരാപഥങ്ങളിൽ മാത്രമേ നക്ഷത്രങ്ങൾ ഉണ്ടായിരിക്കുകയുള്ളൂ എന്ന വിശ്വാസം 1997 ൽ താരാപഥാന്തര നക്ഷത്രങ്ങളുടെ കണ്ടെത്തലോടെ അസ്ഥിരപ്പെട്ടു[1]. വിർഗോ ക്ലസ്റ്ററിലാണ് ആദ്യത്തെ താരാപഥാന്തര നക്ഷത്രത്തിനെ കണ്ടെത്തിയത്. ഇന്ന് ഏതാണ്ട് 1 ട്രില്യൺ എണ്ണത്തിനെ തിരിച്ചറിഞ്ഞിട്ടുണ്ട്[2]. "കാണാതായ ബാരിയോണുകൾ പ്രശ്ന"[3] മാണ് ഇന്റർഗാലക്ടിക് നക്ഷത്രങ്ങളുടെ കണ്ടെത്തലോടെ പരിഹരിക്കപ്പെടുന്നത്. ആസ്ട്രോ ഫിസിക്സ് ശാസ്ത്രജ്ഞരും കോസ്മളജി ശാസ്ത്രജ്ഞരും എല്ലാ സാധാരണ വസ്തുക്കളെയും ബാരിയോണുകളായാണ് കരുതുന്നത്. പ്രപഞ്ചത്തിന്റെ ഉത്ഭവവും വികാസവും പ്രവചിക്കുന്ന നിരവധി സിദ്ധാന്തങ്ങൾ കാണാതായ ബാരിയോണുകൾ പ്രശ്നം പരാമർശിച്ചിട്ടുണ്ട്. അവ പറയുന്നത് ശാസ്ത്രജ്ഞർ കണ്ടെത്തിയതിനേക്കാൾ വളരെയധികം ബാരിയോണുകൾ പ്രപഞ്ചത്തിൽ യഥാർത്ഥത്തിൽ കാണേണ്ടതാണ് എന്നാണ്[4]. ഇതും കാണുക
References
|
Portal di Ensiklopedia Dunia