ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് അത്‌ലറ്റിക് ഫെഡറേഷൻസ്
കായിക മത്സരങ്ങളുടെ അന്താരാഷ്ട്ര ഭരണ സമിതിയാണ് ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് അത്‌ലറ്റിക്‌സ് ഫെഡറേഷൻ (The International Association of Athletics Federations - IAAF). 1912ൽ ലോകത്തെ 17 ദേശീയ അത്‌ലറ്റിക്‌സ് ഫെഡറേഷനുകൾ സ്വീഡനിലെ സ്റ്റോക്‌ഹോമിൽ ഒത്തുചേർന്ന് ഇന്റർനാഷണൽ അമേച്ച്വർ അത്‌ലറ്റിക്‌സ് ഫെഡറേഷൻ എന്ന പേരിലാണ് ആദ്യമായി ഇത് രൂപീകരിച്ചത്. 1993 ഒക്ടോബർ മുതൽ ഇതിന്റെ ആസ്ഥാനം പടിഞ്ഞാറൻ യൂറോപ്പിലെ മൊണാക്കോ എന്ന രാജ്യത്താണ്. 1982ന്റെ തുടക്കത്തിൽ ഐഎഎഎഫ് അതിന്റെ ഭരണഘടനയിൽ നിരവധി ഭേദഗതികൾ വരുത്തി. അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് നഷ്ട പരിഹാരം സ്വീകരിക്കുന്നത് ഉൾപ്പെടെയുള്ള ഭേദഗതികളാണ് കൊണ്ടുവന്നത്. 2001ലെ കോൺഗ്രസ് വരെ അതിന്റെ പേരിൽ അമേച്വർ എന്ന വാക്ക് നിലനിർത്തി. പിന്നീട് ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് അത്‌ലറ്റിക് ഫെഡറേഷൻ എന്നാക്കി മാറ്റി. ബ്രിട്ടനിലുള്ള സെബാസ്റ്റ്യൻ കോ ആണ് ഐഎഎഎഫിന്റെ നിലവിലെ പ്രസിഡന്റ്. 2015ൽ ചൈനയിലെ ബീജിങ്ങിൽ നടന്ന വേൾഡ് ചാംപ്യൻഷിപ്പ്‌സ് ഇൻ അത്‌ലറ്റിക്‌സിന് മുൻപായി നടന്ന 2015ലെ ഐഎഎഎഫ് കോൺഗ്രസ്സിലാണ് ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. [1] പ്രസിഡന്റുമാർഐഎഎഎഫ് സ്ഥാപിതമായതിന് ശേഷം ആറു പ്രസിഡന്റുമാരാണ് തിരഞ്ഞെടുക്കപ്പെട്ടത്. അവരുടെ വിവരങ്ങൾ താഴെ:-
ഏരിയാ അസോസിയേഷൻമൊത്തം 215 അംഗ ഫെഡറേഷനുകൾ അടങ്ങിയ ആറു മേഖലാ അസോസിയേഷനുകളായാണ് ഐഎഎഎഫ് പ്രവർത്തിക്കുന്നത്.[2][3] അവ താഴെ.
അവലംബം
|
Portal di Ensiklopedia Dunia