ഇന്റർനാഷണൽ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്
ഇന്റർനാഷണൽ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (IRRI) ഫിലിപ്പൈൻസിലെ ലഗൂണയിലെ ലോസ് ബാനോസ് കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു അന്താരാഷ്ട്ര കാർഷിക ഗവേഷണ പരിശീലന സംഘടനയാണ്. 17 രാജ്യങ്ങളിലായി ഓഫീസുകളും ഏകദേശം 1,300 ജീവനക്കാരുമാണ് ഈ സംഘടനക്കുള്ളത്.[5][6] പുതിയ നെല്ലിനങ്ങൾ വികസിപ്പിച്ചെടുക്കുന്ന പ്രവർത്തനങ്ങൾക്ക് പേരുകേട്ട IRRI ഏഷ്യയിലെ ക്ഷാമം തടയുന്നതിനു കാരണമായിത്തീർന്ന 1960 കളിലെ ഹരിതവിപ്ലവത്തിനു അതിന്റേതായ സംഭാവനകൾ നൽകിയിരുന്നു.[7] 1960 ൽ സ്ഥാപിതമായ ഈ ഇൻസ്റ്റിറ്റ്യൂട്ട്, ദാരിദ്ര്യം, പട്ടിണി എന്നിവ കുറയ്ക്കുന്നതിനും നെൽകൃഷിക്കാരുടേയും ഉപഭോക്താക്കളുടേയും ആരോഗ്യത്തെ മെച്ചപ്പെടുത്തുക, നെൽകൃഷിയുടെ പാരിസ്ഥിതിക സുസ്ഥിരത ഉറപ്പുവരുത്തുക എന്നിവയ്ക്ക് ഊന്നൽ നൽകുന്നു. സഹകരണ ഗവേഷണത്തിലൂടെയും പങ്കാളിത്തത്തിലൂടെയും IRRI പ്രവർത്തിക്കുന്ന മറ്റു രാജ്യങ്ങളിലെ ദേശീയ കാർഷിക ഗവേഷണവും വിപുലീകരണ സംവിധാനങ്ങളും ശക്തിപ്പെടുത്തുക എന്നിവയിലൂടെയും ഈ സംഘടന അതിന്റെ ദൗത്യത്തെ വികസിപ്പിക്കുന്നു.[8] അവലംബം
|
Portal di Ensiklopedia Dunia