ഇന്റർനാഷണൽ ഹോക്കി ഫെഡറേഷൻ
ഹോക്കി എന്ന കായിക വിനോദത്തെ നിയന്ത്രിക്കുന്ന അന്താരാഷ്ട്ര ഭരണ സമിതിയാണ് ഇന്റർനാഷണൽ ഹോക്കി ഫെഡറേഷൻ (ഇംഗ്ലീഷ്: International Hockey Federation അഥവാ Fédération Internationale de Hockey). ഈ സംഘടന FIH എന്ന ചുരുക്കപ്പേരിലും അറിയപ്പെടുന്നു. സ്വിറ്റ്സർലന്റിലെ ലുസെയ്ൻ ആണ് ഇതിന്റെ ആസ്ഥാനം. ഹോക്കി ലോകകപ്പ് പോലുള്ള അന്താരാഷ്ട്ര മത്സരങ്ങൾ സംഘടിപ്പിക്കുക എന്നതാണ് ഇതിന്റെ പ്രധാന കർത്തവ്യം. നരീന്ദർ ബത്രയാണ് ഇന്റർനാഷണൽ ഹോക്കി ഫെഡറേഷന്റെ ഇപ്പോഴത്തെ അധ്യക്ഷൻ.[2] ചരിത്രം1924-ലെ വേനൽക്കാല ഒളിംപിക്സ് മത്സര ഇനങ്ങളിൽ നിന്നും ഹോക്കിയെ ഒഴിവാക്കിയതിനെത്തുടർന്ന് അതേവർഷം ജനുവരി 7-ന് പാരീസിലാണ് ഇന്റർനാഷണൽ ഹോക്കി ഫെഡറേഷൻ പ്രവർത്തനം ആരംഭിക്കുന്നത്. ഫെഡറേഷന്റെ രൂപീകരണത്തിനു നേതൃത്വം നൽകിയ പോൾ ല്യൂട്ടിയെ സംഘടനയുടെ ആദ്യത്തെ അധ്യക്ഷനായും തിരഞ്ഞെടുത്തു. ഓസ്ട്രിയ, ബെൽജിയം, ചെക്കോസ്ലോവാക്യ, ഫ്രാൻസ്, ഹംഗറി, സ്പെയിൻ, സ്വിറ്റ്സർലന്റ് എന്നീ രാജ്യങ്ങളാണ് ഫെഡറേഷനിൽ ആദ്യമായി അംഗങ്ങളായത്. 1927-ൽ ഓസ്ട്രേലിയ, ഡെൻമാർക്ക്, ഇംഗ്ലണ്ട്, അയർലാന്റ്, സ്കോട്ട്ലാന്റ്, ദക്ഷിണാഫ്രിക്ക, അമേരിക്ക, വെയിൽസ് എന്നീ രാജ്യങ്ങൾ രൂപീകരിച്ച ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് വിമെൻസ് ഹോക്കി അസോസിയേഷൻസ് (IFWHA) എന്ന സംഘടനയെ 1982-ൽ ഇന്റർനാഷണൽ ഹോക്കി ഫെഡറേഷനിൽ ലയിപ്പിച്ചു. ബെൽജിയത്തിലെ ബ്രസൽസ് ആസ്ഥാനമായി പ്രവർത്തിച്ചു വന്നിരുന്ന അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ ആസ്ഥാനം 2005-ൽ സ്വിറ്റ്സർലന്റിലെ ലുസെയ്നിലേക്കു മാറ്റി. ഘടന![]() ഫെഡറേഷന്റെ അംഗീകാരം ലഭിച്ച 5 കോൺഫെഡറേഷനുകളിൽ ഉൾപ്പെടുന്ന 138 അസോസിയേഷനുകൾ ഇതിൽ അംഗങ്ങളാണ്. ഒളിംപിക്സിലും ചാമ്പ്യൻസ് ട്രോഫിയിലും പങ്കെടുത്തിട്ടുള്ള ഗ്രേറ്റ് ബ്രിട്ടനെ അനുയായി അംഗമായി ഉൾപ്പെടുത്തിയിരിക്കുന്നു. ഫെഡറേഷന്റെ അംഗീകാരമുള്ള ഹോക്കി മത്സരങ്ങളിൽ പങ്കെടുക്കുന്നതിനായി ഇംഗ്ലണ്ട്, സ്കോട്ട്ലന്റ്, വെയ്ൽസ് എന്നിവയെ പ്രത്യേകം ടീമുകളാക്കി മാറ്റിയിട്ടുണ്ട്.
ഓരോ പ്രധാന ടൂർണമെന്റുകൾക്കു ശേഷവും എഫ്. ഐ.എച്ച് ലോക റാങ്കിംഗ് പട്ടിക പ്രഖ്യാപിക്കാറുണ്ട്. പുരസ്കാരങ്ങൾമികച്ച പുരുഷ താരത്തിനും വനിതാ താരത്തിനുമുള്ള പുരസ്കാരങ്ങൾ 1998 മുതൽ എല്ലാവർഷവും നൽകിവരുന്നു. 21 വയസ്സിൽ താഴെയുള്ള താരങ്ങൾക്കുള്ള പുരസ്കാരം 2001-ൽ ഏർപ്പെടുത്തി. ഹോക്കിയിൽ നൽകിയ സമഗ്ര സംഭാവനകൾക്കും പുരസ്കാരം നൽകുന്നുണ്ട്. പ്രധാന മത്സരങ്ങൾഔട്ട്ഡോർ
Defunct
ഇൻഡോർ
പങ്കാളികൾഇന്റർനാഷണൽ ഹോക്കി ഫെഡറേഷന്റെ പങ്കാളികളിൽ ഒന്നാണ് ഹീറോ മോട്ടോകോർപ്പ്.[3] അവലംബം
പുറം കണ്ണികൾ |
Portal di Ensiklopedia Dunia