ഇന്റർനെറ്റിന്റെ ചരിത്രം
കമ്പ്യൂട്ടർ ശൃംഖലകൾ നിർമ്മിക്കുന്നതിനും പരസ്പരം ബന്ധിപ്പിക്കുന്നതിനുമുള്ള ശാസ്ത്രജ്ഞരുടെയും എഞ്ചിനീയർമാരുടെയും ശ്രമങ്ങളിൽ നിന്നാണ് ഇന്റർനെറ്റിന്റെ ചരിത്രത്തിന്റെ ഉത്ഭവം. ഇന്റർനെറ്റിലെ നെറ്റ്‌വർക്കുകളും ഉപകരണങ്ങളും തമ്മിൽ ആശയവിനിമയം നടത്താൻ ഉപയോഗിക്കുന്ന നിയമങ്ങളുടെ കൂട്ടമായ ഇന്റർനെറ്റ് പ്രോട്ടോക്കോൾ സ്യൂട്ട്, യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഗവേഷണ-വികസനത്തിൽ നിന്ന് ഉരുത്തിരിഞ്ഞു, അന്താരാഷ്ട്ര സഹകരണത്തോടെ, പ്രത്യേകിച്ച് യുണൈറ്റഡ് കിംഗ്ഡത്തിലെയും ഫ്രാൻസിലെയും ഗവേഷകരുമായി.[1][2][3][4] 1950-കളുടെ അവസാനത്തിൽ, കമ്പ്യൂട്ടർ സയൻസ് ഉപയോക്താക്കൾക്കിടയിൽ ടൈം ഷെയറിംഗ് എന്ന ആശയം പര്യവേക്ഷണം ചെയ്യുന്ന ഒരു വളരുന്ന മേഖലയായിരുന്നു. ഡിഒഡി(DoD)-യുടെ ആർപാ(ARPA)-യിലെ ജെ.സി.ആർ. ലിക്‌ലൈഡർ (J. C. R. Licklider), ഒരു സാർവത്രിക ശൃംഖല വിഭാവനം ചെയ്തു, ഇത് വൈഡ് ഏരിയ നെറ്റ്‌വർക്കുകളിൽ പരസ്പര ബന്ധിതമായ കമ്പ്യൂട്ടറുകൾ എന്ന ആശയത്തിന്റെ വികാസത്തിലേക്ക് നയിച്ചു. ഇത് ആഗോളതലത്തിൽ ഉപയോക്താക്കളെ ബന്ധിപ്പിക്കുന്ന ഇന്റർനെറ്റിന് അടിത്തറയിട്ടു. 1960-കളുടെ തുടക്കത്തിൽ, യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റ് ഓഫ് ഡിഫൻസ് അഡ്വാൻസ്ഡ് റിസർച്ച് പ്രോജക്ട്സ് ഏജൻസി (ARPA) നൂതന ആശയവിനിമയ സാങ്കേതികവിദ്യകൾ പര്യവേക്ഷണം ചെയ്യുന്നതിനായി ഇൻഫർമേഷൻ പ്രോസസ്സിംഗ് ടെക്നിക്സ് ഓഫീസ് (IPTO) സ്ഥാപിച്ചു. ഏതാണ്ട് അതേ സമയം, റാൻഡ്(RAND) കോർപ്പറേഷനിലെ പോൾ ബാരൻ മെസ്സേജ് ബ്ലോക്കുകൾ ഉപയോഗിച്ച് ഒരു ഡിസ്ട്രിബ്യുട്ടഡ് നെറ്റ്വർക്കിനെക്കുറിച്ച് പറഞ്ഞു, 1965-ൽ നാഷണൽ ഫിസിക്കൽ ലബോറട്ടറിയിലെ ഡൊണാൾഡ് ഡേവിസ് പാക്കറ്റ് സ്വിച്ചിംഗ് എന്ന ആശയം അവതരിപ്പിച്ചു. ഈ സ്വതന്ത്ര സംഭവവികാസങ്ങൾ ഇന്റർനെറ്റ് സൃഷ്ടിക്കുന്നതിനുള്ള അടിത്തറ പാകി. ബാരന്റെയും ഡേവിസിന്റെയും ആശയങ്ങൾ ആശയവിനിമയത്തെയും വിവര വിനിമയത്തെയും മാറ്റിമറിച്ച ഒരു ആഗോള ശൃംഖലയുടെ രൂപീകരണത്തിന് ആത്യന്തികമായി സംഭാവന നൽകി. റോബർട്ട് ടെയ്‌ലർ സംവിധാനം ചെയ്ത് ലോറൻസ് റോബർട്ട്‌സ് കൈകാര്യം ചെയ്യുന്ന അർപ്പാനെറ്റ് പദ്ധതിയുടെ വികസനത്തിനായി 1969-ൽ അർപ്പാ കരാറുകൾ നൽകി. 1970-കളുടെ തുടക്കത്തിൽ യുസിഎൽഎയിലെ ലിയോനാർഡ് ക്ലീൻറോക്ക് നടത്തിയ ഗണിതശാസ്ത്ര പ്രവർത്തനത്തിന് അടിവരയിടുന്ന ഡേവീസും ബാരനും നിർദ്ദേശിച്ച പാക്കറ്റ് സ്വിച്ചിംഗ് സാങ്കേതികവിദ്യ അർപ്പാനെറ്റ് സ്വീകരിച്ചു. ബോബ് കാൻ ഉൾപ്പെട്ട ബോൾട്ട്, ബെരാനെക്, ന്യൂമാൻ എന്നിവരടങ്ങിയ സംഘമാണ് ഈ ശൃംഖല നിർമ്മിച്ചത്. 1970-കളിൽ, അർപ്പാനെറ്റ് പോലുള്ള ആദ്യകാല പാക്കറ്റ്-സ്വിച്ച് നെറ്റ്‌വർക്കുകൾ ആധുനിക ഇന്റർനെറ്റ് ആശയവിനിമയത്തിന് അടിത്തറയിട്ടു. ഈ നെറ്റ്‌വർക്കുകൾ കാര്യക്ഷമമായ പ്രക്ഷേപണത്തിനായി ഡാറ്റയെ പാക്കറ്റുകളാക്കി, വികേന്ദ്രീകൃതമായ രീതിയിൽ വിവരങ്ങൾ കൈമാറാൻ കമ്പ്യൂട്ടറുകളെ പ്രാപ്‌തമാക്കി, ഇന്നത്തെ പരസ്പരബന്ധിതമായ ഡിജിറ്റൽ ലോകത്തിന്റെ അടിത്തറയായി. 1970-കളിലും 1980-കളിലും അർപ്പാ പ്രോജക്ടുകൾ, ആഗോള സഹകരണങ്ങൾ, ബിസിനസ്സ് ശ്രമങ്ങൾ എന്നിവയുടെ ഫലമായി വിവിധ നെറ്റ്‌വർക്കുകളെ ബന്ധിപ്പിക്കുന്നതിനും ഒരു "ഇന്റർനെറ്റ്" രൂപീകരിക്കുന്നതിനും അനുവദിക്കുന്ന മാനദണ്ഡങ്ങളും പ്രോട്ടോക്കോളുകളും സൃഷ്ടിക്കപ്പെട്ടു. ഈ മാർഗ്ഗനിർദ്ദേശങ്ങൾ വൈവിധ്യമാർന്ന നെറ്റ്‌വർക്കുകളുടെ തടസ്സമില്ലാത്ത പരസ്പരബന്ധം പ്രാപ്തമാക്കി, ഇന്ന് നമ്മൾ ഉപയോഗിക്കുന്ന ആധുനിക ഇന്റർനെറ്റിന് വഴിയൊരുക്കി. ഐആർഐഎ(IRIA)-യിലെ ലൂയിസ് പൗസിനും ലണ്ടനിലെ യൂണിവേഴ്സിറ്റി കോളേജിലെ പീറ്റർ കിർസ്റ്റീനും 1973-ൽ ഇന്റർനെറ്റ് വർക്കിംഗ് പ്രയോഗത്തിൽ വരുത്തി. ഇൻറർനെറ്റ് പ്രോട്ടോക്കോൾ സ്യൂട്ടിന്റെ രണ്ട് പ്രോട്ടോക്കോളുകളായ ട്രാൻസ്മിഷൻ കൺട്രോൾ പ്രോട്ടോകോൾ (TCP), ഇന്റർനെറ്റ് പ്രോട്ടോക്കോൾ (IP) എന്നിവയായി പരിണമിച്ച ഗവേഷണം 1974-ൽ സ്റ്റാൻഫോർഡ് സർവകലാശാലയിലെ വിന്റ് സെർഫും ഇപ്പോൾ ഡാർപ്പാ(DARPA)-യിലുള്ള ബോബ് കാനും ചേർന്ന് പ്രസിദ്ധീകരിച്ചു. ലൂയിസ് പൗസിൻ സംവിധാനം ചെയ്ത ഫ്രഞ്ച് സൈക്ലേഡ്സ്(CYCLADES)പ്രോജക്റ്റിൽ നിന്നുള്ള ആശയങ്ങൾ ഇതിന്റെ രൂപകൽപ്പനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 1970-കളുടെ അവസാനത്തിൽ, X.25 പ്രോട്ടോക്കോൾ അടിസ്ഥാനമാക്കി ദേശീയ അന്തർദേശീയ പബ്ലിക്ക് ഡാറ്റ നെറ്റ്‌വർക്കുകൾ ഉയർന്നുവന്നു, ഇതിന്റെ രൂപകൽപ്പനയിൽ റെമി ഡെസ്പ്രസിന്റെ പ്രവർത്തനവും ഉൾപ്പെടുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സിൽ, നാഷണൽ സയൻസ് ഫൗണ്ടേഷൻ (NSF) യുണൈറ്റഡ് സ്റ്റേറ്റ്സിലെ നിരവധി സർവകലാശാലകളിലെ ദേശീയ സൂപ്പർകമ്പ്യൂട്ടിംഗ് സെന്ററുകൾക്ക് ധനസഹായം നൽകി, കൂടാതെ 1986-ൽ എൻഎസ്എഫ്നെറ്റ്(NSFNET) പ്രോജക്റ്റുമായി പരസ്പരബന്ധം നൽകി, അങ്ങനെ യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഗവേഷണത്തിനും അക്കാദമിക് ഓർഗനൈസേഷനുകൾക്കുമായി ഈ സൂപ്പർ കമ്പ്യൂട്ടർ സൈറ്റുകളിലേക്ക് നെറ്റ്‌വർക്ക് ആക്സസ് സൃഷ്ടിച്ചു. എൻഎസ്എഫ്നെറ്റിലേക്കുള്ള അന്താരാഷ്ട്ര കണക്ഷനുകൾ, ഡൊമെയ്ൻ നെയിം സിസ്റ്റം പോലുള്ള ആർക്കിടെക്ചറിന്റെ ആവിർഭാവം, യുണൈറ്റഡ് സ്റ്റേറ്റ്സിലും ലോകമെമ്പാടുമുള്ള നിലവിലുള്ള നെറ്റ്‌വർക്കുകളിൽ ടിസിപി/ഐപി(TCP/IP) സ്വീകരിക്കുന്നത് മുതലയാവ ഇന്റർനെറ്റിന് തുടക്കം കുറിച്ചു.[5][6][7]1989-ൽ അമേരിക്കയിലും ഓസ്‌ട്രേലിയയിലും വാണിജ്യ ഇന്റർനെറ്റ് സേവന ദാതാക്കൾ (ISP-കൾ) ഉയർന്നുവന്നു.[8]1990-ൽ അർപ്പാനെറ്റ് ഡീകമ്മീഷൻ ചെയ്തു.[9]1989-ന്റെ അവസാനത്തോടെയും 1990-ന്റെ അവസാനത്തോടെയും നിരവധി അമേരിക്കൻ നഗരങ്ങളിൽ ഔദ്യോഗികമായി വാണിജ്യ സ്ഥാപനങ്ങൾ വഴി ഇന്റർനെറ്റിന്റെ പരിമിതമായ സ്വകാര്യ കണക്ഷനുകൾ ഉയർന്നുവന്നു.[10]1995-ൽ, എൻഎസ്എഫ്നെറ്റിന്റ ഒപ്റ്റിക്കൽ ബാക്ക്ബോൺ അടച്ചുപൂട്ടി, വാണിജ്യപരമായ ഉപയോഗത്തിനായി ഇന്റർനെറ്റിലെ നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞു. സ്പ്രിന്റ്, എംസിഐ(MCI), എടി&ടി(AT&T) എന്നിവ ഏറ്റെടുക മാത്രമല്ല, യുണൈറ്റഡ് സ്റ്റേറ്റ്സിലെ നൂതന ഒപ്റ്റിക്കൽ നെറ്റ്‌വർക്കുകളിലേക്കുള്ള ഇന്റർനെറ്റ് ട്രാഫിക്കിന്റെ മേൽനോട്ടവും വഹിച്ചു. 1989-90-ൽ ബ്രിട്ടീഷ് കമ്പ്യൂട്ടർ ശാസ്ത്രജ്ഞനായ ടിം ബെർണേഴ്‌സ്-ലീ സ്വിറ്റ്‌സർലൻഡിലെ സേണിൽ(CERN)-ൽ നടത്തിയ ഗവേഷണത്തിന്റെ ഫലമായി വേൾഡ് വൈഡ് വെബിൽ ഹൈപ്പർടെക്‌സ്‌റ്റ് ഡോക്യുമെന്റുകളെ നെറ്റ്‌വർക്കിലെ ഏത് നോഡിൽ നിന്നും പ്രവേശിക്കാവുന്ന ഒരു ഡാറ്റാ സംവിധാനത്തിലേക്ക് ബന്ധിപ്പിക്കുന്നു.[11] അവലംബം
|
Portal di Ensiklopedia Dunia