ഇന്റർനെറ്റ് എൻജിനീയറിങ് ടാസ്ക് ഫോഴ്സ്
ഇന്റർനെറ്റിന്റെ സാങ്കേതിക മാനദണ്ഡങ്ങളെക്കുറിച്ച് തീരുമാനങ്ങളെടുക്കുന്ന ഒരു അന്തർ ദേശീയ മാനദണ്ഡസമിതിയാണ് (standards association) ഇന്റർനെറ്റ് എൻജിനീയറിങ്ങ് റ്റാസ്ക് ഫോഴ്സ് (IETF). ഇതിന്റെ ഇപ്പോഴത്തെ ചെയർമാൻ റസ്സ് ഹൗസ്ലിയാണ്. അംഗത്വനിബന്ധനകളൊന്നുമില്ലാത്ത ഒരു തരം മാനദണ്ഡസമിതിയാണിത്. താല്പര്യമുള്ള ആർക്കും ഇതിന്റെ പ്രവർത്തനങ്ങളിൽ പങ്കെടുക്കാം. ഇതിൽ പ്രവർത്തിക്കുന്നവരെല്ലാം വോളണ്ടിയർമാരാണ്. മുഴുവൻ സമയ പ്രവർത്തകരായ ചില കാര്യനിർവാഹകരുടെ ശമ്പളവും മറ്റും ചില കമ്പനികൾ സ്പോൺസർ ചെയ്യുന്നതാണ്. ഉദാഹരണത്തിന് ഇപ്പോഴത്തെ ചെയർമാന്റെ ശമ്പളവും മറ്റും സ്പോൺസർ ചെയ്യുന്നത് വെരിസൈൻ എന്ന കമ്പനിയും, യു. എസ്. ഗവണ്മെന്റ് സംഘടനയായ നാഷണൽ സെക്യൂരിറ്റി ഏജൻസിയുമാണ്[1] സംഘടനപല വർക്കിങ്ങ് ഗ്രൂപ്പുകളിലായിട്ടാണ് ഇതിന്റെ പ്രവർത്തനം വിന്യസിപ്പിച്ചിരിക്കുന്നത്. ഇതിൽ സാധാരണ വർക്കിങ്ങ് ഗ്രൂപ്പുകളും, അനൗപചാരികമായ BoF ഗ്രൂപ്പുകളും കാണും. BoF എന്നു പറഞ്ഞാൽ ഒരേ തൂവൽ പക്ഷി (Birds of a Feather) എന്നാണ്. ഓരോ ഗ്രൂപ്പിനും അവർ ചെയ്യേണ്ട ജോലികളെ വിവരിക്കുന്ന ഒരു ചാർട്ടർ ഉണ്ട്. പറഞ്ഞ കാര്യങ്ങൾ ചെയ്തു തീർക്കേണ്ടതിന്റെ കാലാവധി കൂടി ചാർട്ടറിൽ കാണും. അവലംബം
|
Portal di Ensiklopedia Dunia