ഇന്റർഫെറോൺ ആൽഫ -2 ബി
ആന്റിവൈറൽ അല്ലെങ്കിൽ ആന്റിനിയോപ്ലാസ്റ്റിക് മരുന്നാണ് ഇന്റർഫെറോൺ ആൽഫ -2 ബി. ഇന്റർഫെറോൺ ആൽഫ -2 എന്ന പ്രോട്ടീന്റെ പുനർസംയോജന രൂപമാണിത്. സൂറിച്ച് സർവകലാശാലയിലെ ചാൾസ് വൈസ്മാന്റെ ലബോറട്ടറിയിൽ ആദ്യം സീക്വൻസ് ചെയ്യുകയും എഷെറിക്കീയ കോളി ബാക്റ്റീരിയയുമായി [1]പുന:സംയോജിപ്പിക്കുകയും ചെയ്തു.[2][3] ഇത് അമേരിക്കൻ മൾട്ടിനാഷണൽ ബയോടെക്നോളജി കമ്പനി ബയോജനിൽ വികസിപ്പിച്ചെടുത്തു. ഇൻട്രോൺ-എ എന്ന വ്യാപാര നാമത്തിൽ ഷെറിംഗ്-പ്ലോവ് ഇതിനെ വിപണനം ചെയ്തു. വൈറൽ അണുബാധകൾക്കും ക്യാൻസറിനും ഇത് ഉപയോഗിക്കുന്നു. ക്രോണിക് ഹെപ്പറ്റൈറ്റിസ് സി, ക്രോണിക് ഹെപ്പറ്റൈറ്റിസ് ബി, ഹെയറി സെൽ ലുക്കീമിയ, ബെഹ്ചെറ്റ്സ് രോഗം, ക്രോണിക് മൈലോജെനസ് ലുക്കീമിയ, മൾട്ടിപ്പിൾ മൈലോമ, ഫോളികുലാർ ലിംഫോമ, കാർസിനോയിഡ് ട്യൂമർ, മാസ്റ്റോസൈറ്റോസിസ്, മാലിഗ്നന്റ് മെലനോമ എന്നിവയുടെ ചികിത്സയ്ക്കായി ഈ മരുന്ന് ലോകമെമ്പാടും അംഗീകരിച്ചിട്ടുണ്ട്. SARS-CoV-2 ഉള്ള രോഗികളെ ചികിത്സിക്കുന്നതിനായി ക്ലിനിക്കൽ പരീക്ഷണങ്ങളിൽ ഈ മരുന്ന് ഉപയോഗിക്കുന്നു.[4] കൊറോണ വൈറസ് രോഗം 2019 ബാധിതരെ ചികിൽസിക്കുന്നതിന് പരീക്ഷണാടിസ്ഥാനത്തിൽ ഇന്റർഫെറോൺ ആൽഫ -2 ബി. ഉപയോഗിച്ചുവരുന്നു.[5][6]
അവലംബം
പുറത്തേക്കുള്ള കണ്ണികൾInterferon alfa-2b എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia