ഇബ്രാഹിം സുലൈമാൻ അൽ റുബായിഷ്
സൗദി അറേബ്യൻ സ്വദേശിയും അൽഖയ്ദ നേതാവാണെന്ന് സംശയിക്കപ്പെടുന്നയാളുമാണ് ഇബ്രാഹിം സുലൈമാൻ അൽ റുബായിഷ് (ജനനം : 7 ജൂലൈ 1979). അൽ ഖ്വായ്ദയുമായുള്ള ബന്ധത്തിന്റെ പേരിൽ ഗ്വാണ്ടനാമോ ജയിലിൽ തടവിൽ കഴിഞ്ഞു. തടവിൽ കിടക്കുമ്പോളെഴുതിയ 'ഓഡ് ടു ദ സീ' എന്ന കവിത പ്രശസ്തമായി. 2013ൽ കാലിക്കറ്റ് സർവകലാശാല മൂന്നാം സെമസ്റ്റർ ബിരുദ വിദ്യാർഥികൾക്കുള്ള ഇംഗ്ലീഷ് പാഠപുസ്തകത്തിൽ ഈ കവിത ഉൾപ്പെടുത്തി. വിവാദംഅമേരിക്കൻ മനുഷ്യാവകാശ പ്രവർത്തകനായ മാർക് ഫാൽകോഫ് എഡിറ്റുചെയ്ത് 2007-ൽ പ്രസിദ്ധീകരിച്ച 'പോയംസ് ഫ്രം ഗ്വാണ്ടനാമോ'(Poems from Guantanamo:the Detainees Speak) എന്ന കവിതാസമാഹാരത്തിൽപ്പെട്ട 'ഓഡ് ടു ദ സീ'(Ode to the Sea) എന്ന കവിത കാലിക്കറ്റ് സർവകലാശാലയുടെ പുസ്തകത്തിൽ ഉൾപ്പെടുത്തുകയായിരുന്നു. വിവാദത്തെത്തുടർന്ന് കവിത ഇനി പഠിപ്പിക്കേണ്ടതില്ലെന്നും അടുത്ത പതിപ്പ് മുതൽ അത് പുസ്തകത്തിൽ നിന്ന് പിൻവലിക്കാനും സർവകലാശാല തീരുമാനിച്ചു.[1]. എന്നാൽ കവിയുടെ രാഷ്ട്രീയം ഇത്തരം സന്ദർഭങ്ങളിൽ പ്രസക്തമല്ലെന്നും കവിത പിൻവലിച്ച നടപടി അപലപനീയമാണെന്നും രാഷ്ട്രീയ സാഹിത്യ സാംസ്കാരിക രംഗത്തെ നിരീക്ഷകന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട് [2][3][4][5][6][7] അവലംബം
പുറം കണ്ണികൾ
|
Portal di Ensiklopedia Dunia