ഇബ്‌റാഹീം ബിൻ അദ്ഹം
ലോകപ്രശസ്ത സൂഫികളിലൊരാളാണ് ഇബ്‌റാഹീം ബിൻ അദ്ഹം.(إبراهيم بن أدهم) (Ibrahim ibn Adham) ; c. 718 – c. 782 / AH c. 100 – c. 165[1]) ഇബ്‌റാഹീം ബിൻ അദ്ഹം ബിൻ മൻസൂർ ബിൻ യസീദ് ബിൻ ജാബിർ അൽ അജ്‌ലി അൽ ഖുറാസാനി എന്നാണ് പൂർണനാമം. [2] സൂഫികളുടെ ചരിത്രത്തിൽ അദ്ദേഹത്തിൻറെ ജീവിത കഥകൾ ഏറെ വാഴ്ത്തപ്പെട്ടുപോരുന്നു. ശ്രീബുദ്ധനെപോലെ കൊട്ടാര ജീവിതം വെടിഞ്ഞ് സൂഫി മാർഗ്ഗം സ്വീകരിച്ചതും തുടർന്നുള്ള ജീവിതമാണ് അവയിൽ പ്രശസ്തമായിട്ടുള്ളത്.[3] തപസ്സിൻറെയും ധ്യാനത്തിൻറെയും പ്രാധാന്യമുയർത്തിപ്പിടിച്ച സൂഫിയായിരുന്നു ഇബ്‌റാഹീം ബിൻ അദ്ഹം എന്ന് അബു നുഐം വിശദീകരിച്ചിട്ടുണ്ട്. മസ്നവി എന്ന കൃതിയിൽ ജലാലുദ്ദീൻ റൂമി ഇബ്‌റാഹീം ബിൻ അദ്ഹത്തിൻറെ അപദാനങ്ങൾ വാഴ്ത്തിയിട്ടുണ്ട്. =കുട്ടിക്കാലംമാതാപിതാക്കൾ ഹജ്ജിനു മക്കയിലേക്ക് വന്ന സമയത്ത് മക്കയിൽ വെച്ചായിരുന്നു അദ്ദേഹത്തെ പ്രസവിച്ചത്. ഖുറാസാനിലെ ബൽഖിൽ രാജകുടുംബത്തിൽ വളർന്നു. പിതാവ് ഖുറാസാനിലെ രാജാക്കന്മാരിൽ പ്രമുഖനായിരുന്നു. കൊട്ടാര സേവകരും ഉദ്യാനങ്ങളുമെല്ലാമടങ്ങുന്ന രാജകീയ പ്രൗഢിയിലാണ് ജീവിച്ചു ബാലനായ അദ്ഹം. അവന്റെ ഓരോ യാത്രയിലും അശ്വാരൂഢരടങ്ങുന്ന ഇരുപത് പേർ അകമ്പടിസേവിച്ചിരുന്നു. സ്വഭാവവൈശിഷ്ട്യം, അനുകമ്പ, കാരുണ്യം എന്നിവ കാരണത്താൽ എല്ലാവരും അദ്ദേഹത്തെ ഇഷ്ടപ്പെട്ടിരുന്നു. ജീവിതംകൂഫയിൽ നിന്നുള്ളവരാണ് ഇബ്‌റാഹീം ബിൻ അദ്ഹത്തിൻറെ കുടുംബം. ബൽഖിലാണ് അദ്ദേഹം ജനിച്ചത്( ആധുനിക അഫ്ഗാനിസ്ഥാൻ). ചില എഴുത്തുകാരുടെ അഭിപ്രായത്തിൽ ജാഫർ അൽ സ്വാദിഖ് (റ.അ) ൻറെ സഹോദരനായ അബ്ദുള്ളയുടെ പിൻഗാമിയാണ് അദ്ഹം എന്നാണ്. മധ്യകാലത്തെ എഴുത്തുകാരായിരുന്ന ഇബിൻ അസാക്കിർ,ബുഖാരി എന്നിവർ അദ്ഹത്തിൻറെ ജീവിതത്തെ സംബന്ധിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്.എഡി(സി.ഇ) 730 ൽ ബൽഖിലെ ഒരു അറബ് സമുദായത്തിലെ രാജാവിൻറെ മകനായിട്ടായിരുന്നു ഇബ്രാഹമിൻറെ ജനനം.ആത്മീയ ജീവിതത്തിനായി ഇദ്ദേഹം പിന്നീട് കൊട്ടാരം ഉപേക്ഷിച്ചിറങ്ങുകയും പിന്നീട് സിറിയയിൽ ജീവിക്കുകയും ചെയ്തു. 750 സി.ഇ കാലത്ത് രാജകീയ ജീവിതം ഉപേക്ഷിച്ചിറങ്ങിയ അദ്ഹം പിന്നീടുള്ള കാലം ഗാസയുടെ ദക്ഷിണഭാഗങ്ങളിലൂടെ ധാരാളം യാത്രകൾ നടത്തി. ഒരു മൃത-നാടോടി ജീവിതമാണ് അദ്ദേഹം നയിച്ചത്. അതെസമയം യാചനയെ വെറുക്കുകയും വിശ്രമമില്ലാതെ പണിയെടുത്തുമാണ് ജീവിക്കാനുള്ള വക കണ്ടെത്തിയത്. ചില സമയങ്ങളിൽ തോട്ടത്തിൻറെ കാവൽക്കാരനായി നിന്നു, ധാന്യം പൊടിക്കൽ പോലുള്ള ജോലികളും അദ്ദേഹം ചെയ്തിരുന്നു. ഇതിനുപുറമെ ബൈസാൻറിയൻ സാമ്രാജ്യവുമായി അതിർത്തിയിൽ പട്ടാളക്കാരനായി പടപൊരുതുകയും ചെയ്തിരുന്നു. നാവികനായുള്ള മുന്നേറ്റത്തിലാണ് അദ്ദേഹം വഫാത്തായതെന്ന് കരുതുന്നു. [4] അധ്യാത്മിക ജീവിതം നയിച്ചതുകൊണ്ടാകാം ഇബ്രാഹിമിബ്നു അദ്ഹത്തിൻറെ മഖ്ബറ എവിടെയാണെന്ന കാര്യത്തിൽ വിവിധങ്ങളായ അഭിപ്രായങ്ങളാണുള്ളത്.ഇബിൻ അസാക്കിറിൻറെ അഭിപ്രായത്തിൽ ബൈസാൻറിയൻ ദ്വീപിലാണ് അദ്ദേഹത്തെ കബറടക്കിയത്. അതെസമയം ബാഗദാദിലെ ടിറെയിലാണ് എന്നൊരു വാദമുണ്ട്. സിറിയൻ തീരപ്രദേശമായ ജബ്‌ലയിലാണെന്ന വാദവുമുണ്ട്. സൂഫിമാർഗ്ഗത്തിലേക്ക്മതപരമായ ആത്മീയ തലത്തിലേക്ക് എങ്ങനെ എത്തിച്ചേർന്നു എന്നത് സംബന്ധിച്ച് വിവിധ വ്യാഖ്യാനങ്ങളും സംഭവങ്ങളുമുണ്ട്. അതിലെ ഒരു സംഭവം ഇങ്ങനെയാണ്.ആഡംബരത്തിലായിരുന്നു ജീവിച്ചിരുന്നത്.വേട്ടക്കിറങ്ങുക എന്നത് വിനോദമായിരുന്നു. വേട്ടനായക്കൊപ്പം കുതിരപ്പുറത്ത് പോകുമ്പോൾ മുയലിനെ കണ്ടമാത്രയിൽ തൻറെ കുതിര ചലിച്ചു. അപ്പോൾ പിറകിൽ നിന്നും ഒരു വിളിയാളം കേട്ടു. ഇതിനാണോ നിന്നെ ഞാൻ പടച്ചത്? ഇതിനുവേണ്ടിയാണോ നിന്നോട് കൽപിച്ചത്? ഇടത്തോട്ടും വലത്തോട്ടും തിരിഞ്ഞുനോക്കിയെങ്കിലും ഞാൻ ആരെയും കണ്ടില്ല. പിശാചിനെ ശപിച്ചുകൊണ്ട് കുതിരയെ വീണ്ടും ഞാൻ നടത്തി. നേരത്തെ കേട്ടതിനേക്കാൾ ഉച്ചത്തിലൊരു വിളിയാളം വീണ്ടും ശ്രദ്ധയിൽപെട്ടു. ഇതിനുവേണ്ടിയാണോ നിന്നെ പടച്ചത്? ഇതാണോ നിന്നോട് കൽപിക്കപ്പെട്ടത്? ഇരു വശത്തോട്ടും തിരിഞ്ഞുനോക്കിയെങ്കിലും ഫലമുണ്ടായില്ല. ഞാൻ പറഞ്ഞു. അല്ലാഹു ഇബ്‌ലീസിനെ ശപിക്കട്ടെ! കുതിരയെ വീണ്ടും ചലിപ്പിച്ചു. അപ്പോൾ ജീനിയുടെ അരികിൽ നിന്നും ഒരു ചോദ്യം കേട്ടു. 'ഇബ്രാഹീം, ഇതിനുവേണ്ടിയാണോ നിന്നെ സൃഷ്ടിച്ചത്, ഇതാണോ നിന്നോട് കൽപിക്കപ്പെട്ടത്?' ഈ ചോദ്യമാണ് തന്നെ മതപരമായ ആത്മീയ തലത്തിലേക്ക് നയിച്ചതെന്നാണ് ഒരു വാദം. [5] പ്രസിദ്ധവചനങ്ങൾ
ഇതുംകൂടി കാണുകഅവലംബം
|
Portal di Ensiklopedia Dunia