ഇബ്‍നു ഇബ്രാഹിം സൗദ്കേരളീയനായ രസതന്ത്രജ്ഞനും ഗവേഷകനും അധ്യാപകനുമായിരുന്നു ഡോ. ഇബ്‍നു ഇബ്രാഹിം സൗദ് (മരണം :3 ആഗസ്റ്റ് 2023). മഹാത്മാഗാന്ധി സർവകലാശാലയിൽ അധ്യാപകനായിരുന്നു. ഇബ്‌നുവിന്റെ നേതൃത്വത്തിലാണ് 2009ൽ എംജി സർവകലാശാലയിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേഡ് പ്രോഗ്രാംസ് ആൻഡ് റിസർച്ച് ഇൻ ബേസിക് സയൻസ് (ഐഐആർബിഎസ്) ആരംഭിച്ചത്[1]. പേറ്റന്റുകൾകേരളത്തിലെ ഗവേഷണ ലാബിൽ നടത്തിയ പ്രവർത്തനങ്ങൾക്ക് ഏഴ് യുഎസ് പേറ്റന്റും എട്ട് ഇന്ത്യൻ പേറ്റന്റും ഇബ്‌നു സൗദിന്റെ പേരിലുണ്ട്. ന്യൂയോർക്ക് യൂണിവേഴ്‌സിറ്റിയിൽ നടന്ന ഇന്റർനാഷണൽ കെമിസ്ട്രി കോൺഗ്രസിൽ ഇബ്‌നുവും അഞ്ച് ഗവേഷകരും ചേർന്ന് രചിച്ച പ്രബന്ധം 276 എൻട്രികളിൽ ഏറ്റവും മികച്ചതായി തെരഞ്ഞെടുക്കപ്പെട്ടു. [2][3] നാട്ടുമണമുള്ള ഗവേഷണംകുടംപുളിയിൽ (ഗാർസീനിയ കംബോജിയ) കണ്ടെത്തിയ ഹൈഡ്രോക്സി സിട്രിക് ആസിഡ് വേർതിരിച്ച് അതിൽനിന്ന് മറ്റു രാസവസ്തുക്കൾ നിർമിക്കാനുള്ള സാധ്യത അന്വേഷിച്ചാണ് ഇബ്‌നു ഗവേഷണം ആരംഭിച്ചത്. ഇബ്‌നുവും വിദ്യാർഥികളും ആസിഡുകൾ വേർതിരിച്ച് രാസവസ്തുക്കൾ ഉണ്ടാക്കി ‘മത്തിപ്പുളി', ‘കുടംപുളി', ‘പണച്ചം' തുടങ്ങിയ വ്യത്യസ്ത പുളിച്ച പഴങ്ങളിലേക്കുള്ള ഗവേഷണം വിപുലീകരിച്ചു. യുഎസ് പേറ്റന്റും ഇന്ത്യൻ പേറ്റന്റും ഇബ്‌നുവിനും സംഘത്തിനും ലഭിച്ചത് ഇതിനായിരുന്നു. റൂറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കൺസർവേഷൻ ഓഫ് സയൻസ്, ടെക്നോളജി ആന്റ് ആർട്സ് (റിക്സ്റ്റ)മരണാനന്തരം പത്തനാപുരത്തെ അദ്ദേഹത്തിന്റെ വസതിയായ തമീം ഹൗസിൽ റിക്സ്റ്റ പ്രവർത്തിച്ചു വരുന്നു. സയീദിന്റെ മകനും ആർക്കിടെക്ടുമായ ഇബിൻ സത്യജിത്താണ് സ്ഥാപനത്തിന് നേതൃത്വം നൽകുന്നത്. വിദ്യാർഥികൾക്ക് താമസിച്ചു പഠിക്കാനും പ്രമുഖർക്ക് പ്രഭാഷണങ്ങൾ നടത്താനും ഇവിടെ സൌജന്യ സൌകര്യമുണ്ട്. അവലംബം
|
Portal di Ensiklopedia Dunia