ഇരുട്ടുകാനം ചെറുകിട ജലവൈദ്യുതപദ്ധതി
പ്രതിവർഷം 16.5 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ നിർദ്ദേശപ്രകാരം Viyyat Power Pvt. Ltd സ്വകാര്യ മേഖലയിൽ നിർമിച്ച (Independent) ചെറുകിട ജലവൈദ്യുത പദ്ധതിയാണ് ഇരുട്ടുകാനം ചെറുകിട ജലവൈദ്യുതപദ്ധതി [1] , [2] .ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലെ പള്ളിവാസൽ ഗ്രാമപഞ്ചായത്തിലെ ഇരുട്ടുകാനത്തു ആണ് പദ്ധതിയിലെ പവർ ഹൗസ് നിർമിച്ചിട്ടുള്ളത്. പദ്ധതിയിൽ ഒരു തടയണയും ഒരു പവർ ഹൗസും [3],[4]ഉൾപ്പെടുന്നു.
പദ്ധതിയിലെ ജലസംഭരണികളും അണക്കെട്ടുകളും പവർ ഹൗസുകളും1) ഇരുട്ടുകാനം പവർ ഹൗസ് 1) ഇരുട്ടുകാനം തടയണ വൈദ്യുതി ഉത്പാദനംഇരുട്ടുകാനം ചെറുകിട ജലവൈദ്യുത പദ്ധതിക്ക് വേണ്ടി പെരിയാറിന്റെ പോഷക നദിയായ വെസ്റ്റേൺ കല്ലാർ(അമ്പഴച്ചാൽ ) പുഴയിൽ ഒരു ചെറിയ തടയണ നിർമിച്ചു. വെള്ളം 2.5 മീറ്റർ വ്യാസവും 767 മീറ്റർ നീളമുള്ള തുരങ്കം വഴി പവർ ഹൗസിനു മുകൾ ഭാഗത്തു എത്തിച്ചു 1.25 മീറ്റർ വ്യാസവും 250 മീറ്റർ നീളമുള്ള പെൻസ്റ്റോക്ക് പൈപ്പ് , 90 സെന്റിമീറ്റർ വ്യാസം ഉള്ള രണ്ടു പൈപ്പുകളാക്കി മാറ്റി വെള്ളം എത്തിച്ചു 1.5 മെഗാവാട്ടിന്റെ 2 ടർബൈനുകൾ (Horizontal Francis type) ഉപയോഗിച്ച് 3 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു.വാർഷിക ഉൽപ്പാദനം 16.5 MU ആണ്. 2010ൽ പദ്ധതി കമ്മീഷൻ ചെയ്തു.
കൂടുതൽ കാണുക
അവലംബം
|
Portal di Ensiklopedia Dunia