ഇരുനിലംകോട് ശിവക്ഷേത്രം
ചേമ്പ്, ചേന, കിഴങ്ങ് തുടങ്ങി ഈ പ്രദേശത്തുണ്ടാകുന്ന എന്തും ഇരുനിലംകോട് ക്ഷേത്രത്തിൽ നേദിക്കണമെന്ന വിശ്വാസവുമുണ്ട്. പഴയകാലത്ത് ഇവിടെ പൂജാരിയുണ്ടായിരുന്നില്ല. ആളുകൾ നേരിട്ട് നേദിക്കുകയായിരുന്നു പതിവ്. വയറുവേദനയുണ്ടായാൽ മരം കൊണ്ടോ മണ്ണുകൊണ്ടോ ഉള്ള ആമ, മത്സ്യം, തേൾ, പഴുതാര എന്നിവ നിർമ്മിച്ച് ഇവിടെ സമർപ്പിച്ചാൽ രോഗം മാറുമെന്നാണ് വിശ്വാസം. തുലാമാസത്തിലെ വെളുത്തപക്ഷ ഷഷ്ഠിക്കാണ് ഉത്സവം. സംരക്ഷിത സ്മാരകം1966 മുതൽ പുരാവസ്തു വകുപ്പ് സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ച് പരിപാലിച്ചു വരുന്ന സ്ഥാപനമാണിത്.[1] അവലംബം
|
Portal di Ensiklopedia Dunia