ഇലക്ട്ര കോംപ്ലക്സ്![]() നവ-ഫ്രോയ്ഡിയൻ മനഃശാസ്ത്രപ്രകാരം, ഒരു കുട്ടി തന്റെ അമ്മയ്ക്ക് അച്ഛന്റെ മേലുള്ള ഉടമസ്ഥതയോട് സൈക്കോസെക്ഷ്വൽ തലത്തിൽ മത്സരിക്കുന്നതിനെയാണ് ഇലക്ട്ര കോംപ്ലക്സ് എന്ന് വിളിക്കുന്നത്. കാൾ ഗുസ്താവ് ജങ് ആണ് ഈ സിദ്ധാന്തം മുന്നോട്ടുവച്ചത്. സൈക്കോസെക്ഷ്വൽ വികാസത്തിൽ ഈ കോംപ്ലക്സ് ഒരു ലൈംഗിക സ്വത്വം രൂപപ്പെടുന്നതിന്റെ ഭാഗമായ പെൺകുട്ടികളുടെ ഫാലിക് ഘ്ട്ടമാണ്. ആൺകുട്ടികളുടെ സമാനമായ ഘട്ടം ഈഡിപ്പസ് കോംപ്ലക്സ് എന്നാണ് അറിയപ്പെടുന്നത്. മൂന്നുമുതൽ ആറുവരെ വയസ്സ് പ്രായത്തിലാണ് (വികാസത്തിലെ മൂന്നാമത്തെ ഘട്ടമായ ഫാലിക് സ്റ്റേജിൽ) ഇത് കാണപ്പെടുന്നത്. അഞ്ച് സൈക്കോസെക്ഷ്വൽ വികാസ ഘട്ടങ്ങളുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്: (i) ഓറൽ ഘട്ടം പരമ്പരാഗത സൈക്കോ അനാലിറ്റിക് സിദ്ധാന്തമനുസരിച്ച് കുട്ടി സ്വന്തം ലിംഗത്തിൽ പെട്ട രക്ഷിതാവുമായി താദാത്മ്യത്തിലെത്തുന്നതിലൂടെ ഇലക്ട്ര കോംപ്ലക്സും ഈഡിപ്പസ് കോംപ്ലക്സും മാറുകയാണ് ചെയ്യുന്നത്. ഫോയ്ഡ് ആൺകുട്ടികളും പെൺകുട്ടികളും കോംപ്ലക്സുകൾ മറികടക്കുന്നത് വ്യത്യസ്ത മാർഗ്ഗങ്ങളിലൂടെയാണെന്ന സിദ്ധാന്തം മുന്നോട്ടുവച്ചു. പെൺകുട്ടികൾ പെനിസ് എൻവി എന്ന മാർഗ്ഗത്തിലൂടെയും ആൺകുട്ടികൾ കാസ്ട്രേഷൻ വ്യാകുലത എന്നതിലൂടെയുമാണ് കോംപ്ലക്സുകൾ മറികടക്കുന്നത് എന്നായിരുന്നും ഫോയ്ഡ് വാദിച്ചത്. ഫലപ്രദമല്ലാത്ത മറികടക്കലുകൾ ന്യൂറോസിസ്, സ്വവർഗ്ഗലൈംഗികത എന്നിവയിലേയ്ക്ക് നയിക്കും എന്നും ഇദ്ദേഹം വാദിച്ചു. ഇലക്ട്ര ഘട്ടത്തിലോ ഈഡിപ്പൽ ഘട്ടത്തിലോ ഉറച്ചുപോയ സ്ത്രീപുരുഷന്മാരെ ഇണയെ തിരഞ്ഞെടുക്കുന്നതിൽ അച്ഛന്റെയോ അമ്മയുടെയോ പ്രതിരൂപം തേടുന്നതിലൂടെ തിരിച്ചറിയാൻ സാധിക്കും. ഇതും കാണുകഅവലംബംകൂടുതൽ വായനയ്ക്ക്
|
Portal di Ensiklopedia Dunia