ഇലമുങ്ങി ശലഭം
![]() അതിവേഗം ഇലകൾക്കിടയിലൂടെ മറയുന്ന സ്വഭാവമുള്ള പൂമ്പാറ്റയാണ് ഇലമുങ്ങി (ശാസ്ത്രീയനാമം: Tagiades litigiosa).[1][2][3][4] ശരീര പ്രകൃതികാണാൻ ഭംഗിയുള്ള പൂമ്പാറ്റയാണ്. മുൻചിറകുകൾക്ക് ഇരുണ്ട തവിട്ടുനിറമാണ്. പിൻചിറകിന്റെ കീഴ്ഭാഗം വെണ്ണ പോലെ വെളുത്തിട്ടാണ്. ഇതിന്റെ അറ്റത്ത് കറുത്ത പാടുകൾ ഉണ്ടാവും. മുൻചിറകിന്റെ മുന്നിലും കറുത്ത പൊട്ടുകളുണ്ടാവും.[5] ജീവിതരീതിശരവേഗത്തിലാണ് ഇവയുടെ സഞ്ചാരം. വെയിൽ കായുന്ന സ്വഭാവമുണ്ട്. മഴക്കാലത്തും മഴ കഴിഞ്ഞുള്ള സമയത്തുമാണ് ഇവയെ കുടുതലായി കണ്ടു വരുന്നത്. തേൻകുടിയന്മാരായ ഇലമുങ്ങി മറ്റു ശലഭങ്ങളെ അടുപ്പിക്കാറില്ല. കാട്ടുകാച്ചിൽ, കാച്ചിൽ എന്നിവയിലാണ് ഇലമുങ്ങി മുട്ടയിടുന്നത്. ഒരിലയിൽ ഒരു മുട്ട മാത്രമേ ഇടാറുള്ളൂ. പുഴുക്കളുടെ താമസം ഇലക്കൂടുകളിലാണ്. ഇവ സന്ധ്യാസമയത്താണ് ഭക്ഷണം തേടുന്നത്. ഇലകളാണ് പ്രധാന ആഹാരം. ലാർവ്വകൾക്ക് ഇളം പച്ചനിറവും ഉള്ളിലായി കറുപ്പു നിറവും കാണാം. പുഴുക്കളുടെ തലഭാഗത്തിന് കറുപ്പോ തവിട്ടോ ആണ് നിറം.[5] ചിത്രശാലഅവലംബം
പുറം കണ്ണികൾTagiades litigiosa എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia