ഇല്യൂഷിൻ ഐ.എൽ.-2
ഇല്യൂഷിൻ ഐ.എൽ.-2 (ഇംഗ്ലീഷ്: Ilyushin Il-2, റഷ്യൻ: Илью́шин Ил-2) രണ്ടാം ലോകമഹായുദ്ധത്തിൽ സോവിയറ്റ് യൂണിയനുടെ പ്രാഥമികമായ ആക്രമണ വിമാനമായിരുന്നു. ഈ വിമാനത്തിനെ ഷ്ടുർമോവീക്ക് (ഇംഗ്ലീഷ്: Shturmovik, റഷ്യൻ: Штурмови́к) എന്ന പേരിലും അറിയപ്പെടുന്നു. രണ്ടാം ലോകമഹായുദ്ധത്തിലെ കിഴക്കൻ മുന്നണിയിൽ സോവിയറ്റ് വായുസേനയുടെ പ്രധാനമായൊരു ഭാഗമായിരുന്നു ഐ.എൽ.-2. മൊത്തത്തിൽ ഇല്യൂഷിൻ ഏകദേശം 36,000[1] ഐ.എൽ.-2 വിമാനങ്ങൾ നിർമ്മിച്ചിരുന്നു. ഐ.എൽ.-2 ആണ് ചരിത്രത്തിൽ ഏറ്റവും അധികം നിർമ്മിക്കപ്പെട്ട സൈനികവിമാനം, കൂടാതെ ചരിത്രത്തിൽ ഏറ്റവും അധികം നിർമ്മിക്കപ്പെട്ട വിമാനങ്ങളിൽ രണ്ടാമത്.[2] രൂപകൽപ്പനയും വികസനവും1930-കളിൽ സോവിയറ്റ് പ്രതിരോധ മന്ത്രാലയം ശത്രുക്കളുടെ നിലത്തുള്ള അന്തരഘടനയെയും വാഹനങ്ങളെയും ആക്രമിക്കാൻ ഉപയോഗപ്പെടുന്നൊരു വിമാനം ആവശ്യമുണ്ടെന്ന് വെളിപ്പെടുത്തി.[3] ഈ ആവശ്യത്തിന് വേണ്ടി പല വ്യത്യസ്തമായ വിമാനങ്ങൾ സോവിയറ്റ് യൂണിയനിൽ രൂപകൽപ്പന ചെയ്തിരുന്നു, പക്ഷെ ഇവയെല്ലാം തൃപ്തികരമായിരുന്നില്ല. 1938-ഇൽ സോവിയറ്റ് പ്രതിരോധ മന്ത്രാലയത്തിൻ്റെ ആവശ്യങ്ങൾ നിറവേറ്റുന്നൊരു വിമാനം സെർഗെയ് വ്ലാദിമിറോവിച്ച് ഇല്യൂഷിൻ രൂപകൽപ്പന ചെയ്തു. ടി.എസ്.കെ.ബി.-55 (TsKB-55) എന്നായിരുന്നു ഈ വിമാനത്തിൻ്റെ പേര്. ഈ വിമാനത്തിൻ്റെ പരീക്ഷണങ്ങൾ 1940 ഏപ്രിൽ വരെ നടത്തിയിരുന്നു. നിർമ്മാണം ആരംഭിച്ചപ്പോൾ ഈ വിമാനം ഐ.എൽ.-2 എന്നറിയപ്പെട്ടു. ഔദ്യോഗികമായി നിർമ്മിച്ച ആദ്യത്തെ ഐ.എൽ.-2 പറന്നത് 1941 മാർച്ച് 10-ഇനായിരുന്നു.[4] ഉപയോക്താക്കൾ
സാങ്കേതിക വിശദാംശങ്ങൾ (ഐ.എൽ.-2 എം.3)വിവരങ്ങൾ കിട്ടിയത് "Il-2 Shturmovik: Red Avenger"-ൽ നിന്ന്.[9] സാധാരണ വിശദാംശങ്ങൾ
കുറിപ്പുകൾ
അവലംബം
|
Portal di Ensiklopedia Dunia