ഇവാൻപാ സൗരോർജ്ജ വൈദ്യുത പദ്ധതി
അമേരിക്കയിൽ കാലിഫോർണിയയിലുള്ള മൊഹാവി മരുഭൂമിയിൽ ലാസ് വേഗസിൽനിന്ന് 64 കിലോമീറ്റർ തെക്കുപടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന ഒരു ഭീമൻ സോളാർ പവർ പ്ലാന്റ് ആണ് ഇവാൻപാ സൗരോർജ വൈദ്യുത പ്ലാന്റ്. 392 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള ഈ പവർ പ്ലാന്റിൽ മൂന്നുലക്ഷം ഹീലിയോസ്റ്റാറ്റ് ദർപ്പണങ്ങളാണ് വിന്യസിച്ചിരിക്കുന്നത്.[2] 2010ൽ ആരംഭിച്ച പദ്ധതിയുടെ നിർമ്മാണം ഇപ്പോൾ അവസാന ഘട്ടത്തിലാണ്. 2.18 ബില്യൺ ഡോളർ നിർമ്മാണച്ചെലവാണ് ഈ പദ്ധതിക്കായി പ്രതീക്ഷിക്കുന്നത്. എൻആർജി എനർജി ഗ്രൂപ്പാണ് ഇതിലെ പ്രധാന നിക്ഷേപകർ.[3] ഘടനയും പ്രവർത്തനവുംമൂന്നു വലിയ സോളാർ തെർമൽ പവർ പ്ലാന്റുകളാണ് ഇവാൻപായിലുള്ളത്. പ്ലാന്റുകളിലുള്ള ഹീലിയോസ്റ്റാറ്റ് ദർപ്പണങ്ങൾ സൂര്യപ്രകാശത്തെ അതിന്റെ മധ്യത്തിൽ സ്ഥാപിച്ചിട്ടുള്ള റിസീവറിലേക്കു കേന്ദ്രീകരിക്കുന്നു. റിസീവറുകളിൽ സംഭരിച്ചിട്ടുള്ള ജലത്തെ ഈ താപോർജം ഉപയോഗിച്ച് നീരാവിയാക്കി മാറ്റുകയും ഈ നീരാവി ഉപയോഗിച്ച് ഒരു സ്റ്റീം ടർബൈൻ പ്രവർത്തിപ്പിക്കുകയും ചെയ്യും. തുടർന്നുള്ള പ്രവർത്തനങ്ങൾ ഒരു സാധാരണ താപവൈദ്യുത നിലയത്തിൽ നടക്കുന്നതുപോലെത്തന്നെയാണ്. 4000 ഏക്കറിലായി പരന്നുകിടക്കുകയാണ് ഈ ഭീമൻ പവർസ്റ്റേഷൻ.[4] പരിസ്ഥിതി പ്രശ്നംമരുഭൂമികളിൽ കാണുന്ന ഒരിനം ആമകളുടെ ആവാസവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്ന് പരിസ്ഥിതി പ്രവർത്തകർ മുന്നറിയിപ്പ് നൽകിയിരുന്നു.[5][6] പുരസ്കാരങ്ങൾ
അവലംബം
പുറം കണ്ണികൾ
|
Portal di Ensiklopedia Dunia