ഇസബെല്ല മക്ഡൊണാൾഡ് ആൽഡൻ
ഇസബെല്ല മക്ഡൊണാൾഡ് ആൽഡൻ (തൂലികാനാമം, പാൻസി; ജീവിതകാലം: നവംബർ 3, 1841 - ഓഗസ്റ്റ് 5, 1930) ഒരു അമേരിക്കൻ എഴുത്തുകാരിയായിരുന്നു. ഫോർ ഗേൾസ് അറ്റ് ചൗട്ടൗക്ക, ചൗട്ടൗക്ക ഗേൾസ് അറ്റ് ഹോം, ടിപ്പ് ലൂയിസ് ആൻറ് ഹിസ് ലാംപ്സ്, ത്രീ പീപ്പിൾ, ലിങ്ക്സ് ഇൻ റെബേക്കാസ് ലൈഫ്, ജൂലിയ റീഡ്, റൂത്ത് എർസ്‌കൈനെസ് ക്രോസസ്, ദ കിംഗ്സ് ഡോട്ടർ, ദ ബ്രൌണിംഗ് ബോയ്സ്, ഫ്രം ഡിഫറൻറ് സ്റ്റാൻറ്പോയിൻറ്സ്, മിസിസ് ഹാരി ഹാർപേഴ്സ് അവേക്കിംഗ്, ദി മെഷർ, സ്പൺ ഫ്രം ഫാക്റ്റ് എന്നിവയാണ് അവരുടെ ഏറ്റവും അറിയപ്പെടുന്ന കൃതികൾ.[1] ആദ്യകാലംഇസബെല്ല മക്ഡൊണാൾഡ് ന്യൂയോർക്കിലെ റോച്ചസ്റ്ററിൽ അഭ്യസ്ഥവിദ്യരായ മാതാപിതാക്കളായ ഐസക്കിന്റെയും മൈറ സ്പഫോർഡ് മക്ഡൊണാൾഡിന്റെയും മകളായി ജനിച്ചു.[2] അവരുടെ പിതാവ് സാമൂഹിക പരിഷ്ക്കരണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വ്യക്തമായ ബോധങ്ങളുള്ള ഒരു മിതവാദിയായിരുന്നതോടൊപ്പം അടിമത്തം പാപമാണെന്ന് വിശ്വസിക്കുകയും അതിനെ ഉന്മൂലനം ചെയ്യണമെന്ന വാദിഗതിയുള്ള വ്യക്തിയുമായിരുന്നു. വിവാഹംന്യൂയോർക്കിലെ ഒനിഡ സെമിനാരിയിൽ പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ അവർ റെവറന്റ് ഗുസ്താവസ് റോസൻബെർഗ് ആൽഡനെ കണ്ടുമുട്ടി. അദ്ദേഹത്തിൻറെ ജോലി സംബന്ധമായ പ്രവർത്തനങ്ങൾ ദമ്പതികളെ ഇന്ത്യാന, ഒഹായോ, പെൻസിൽവാനിയ, വാഷിംഗ്ടൺ ഡി.സി. എന്നിവയുൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് മാറിത്താമസിക്കുന്നതിന് പ്രേരിപ്പിക്കുകയും 1866 ലെ അവരുടെ വിവാഹത്തിന് ശേഷം,[3][2] ആൽഡൻ എഴുത്ത്, പള്ളിയുടെ പ്രവർത്തനങ്ങളിൽ പങ്കെടുക്കൽ, ചൗട്ടാക്കോവ സെഷനുകളിലെ അദ്ധ്യാപനം, 1873 ൽ ജനിച്ച മകൻ റെയ്മണ്ട് മക്ഡൊണാൾഡ് ആൽഡനെ വളർത്തൽ എന്നിങ്ങനെ വിവിധ വിഷയങ്ങളിലായി തന്റെ സമയം ചിലവഴിച്ചു. 1900 ആയപ്പോഴേക്കും ഫിലഡെൽഫിയയിലെ വസതി, ന്യൂയോർക്കിലെ ചൗട്ടാക്കുവയിലെ ഒരു വേനൽക്കാല വസതി; ഫ്ലോറിഡയിലെ വിന്റർ പാർക്കിലെ ഒരു ശൈത്യകാല വസതി എന്നിങ്ങനെ ഈ കുടുംബത്തിന് മൂന്ന് വസതികളുണ്ടായിരുന്നു. പില്ക്കാല ജീവിതംനിരന്തരമായ തലവേദന അനുഭവിച്ചിരുന്ന ആൽഡൻറെ അസുഖം ഒരിക്കലും അവരെ വിട്ടുപോയില്ല. പലപ്പോഴും വളരെ കഠിനമായിരുന്ന അസുഖമുണ്ടെങ്കിലും അവർ സ്വയം ഒരു ദുർബ്ബലയെന്ന് വിളിക്കാൻ വിസമ്മതിച്ചു. ചികിത്സിച്ചിരുന്ന വൈദ്യൻ അവരുടെ സാഹിത്യ പ്രവർത്തനം ദിവസവും മൂന്ന് മണിക്കൂർ മാതമായി പരിമിതപ്പെടുത്തി.[4] 1924-ൽ ഭർത്താവിന്റെയും മകന്റെയും മരണശേഷം, മരുമകളോടൊപ്പം താമസിക്കാൻ ആൽഡൻ കാലിഫോർണിയയിലെ പാലോ ആൾട്ടോയിലേക്ക് താമസം മാറി. 1930 ഓഗസ്റ്റ് 5 ന് മരിക്കുന്നതിന് തൊട്ടുമുമ്പുവരെ എഴുത്ത് തുടർന്നിരുന്ന അവരുടെ പൂർത്തിയാകാത്ത ആത്മകഥ മെമ്മറീസ് ഓഫ് യെസറ്റർഡേ ഭാഗിനേയി ഗ്രേസ് ലിവിംഗ്സ്റ്റൺ ഹിൽ പൂർത്തിയാക്കി എഡിറ്റ് ചെയ്തു. 1990 കളിൽ, ആൽഡന്റെ ചില കൃതികളുടെ എഡിറ്റുചെയ്തതും ചുരുക്കിയതുമായ പതിപ്പുകൾ ക്രിയേഷൻ ബുക്സ് പ്രസിദ്ധീകരിച്ച ദ പാൻസി കളക്ഷൻ, ലിവിംഗ് ബുക്സ് പ്രസിദ്ധീകരിച്ച ഗ്രേസ് ലിവിംഗ്സ്റ്റൺ ഹിൽ ലൈബ്രറി എന്നിങ്ങനെ ക്രിസ്ത്യൻ പ്രസാധകർ വിതരണം ചെയ്ത രണ്ട് പരമ്പരകളിലായി പ്രത്യക്ഷപ്പെട്ടിരുന്നു. അവലംബം
|
Portal di Ensiklopedia Dunia