ഇസബെൽ എംസ്ലി ഹട്ടൺ
ഇസബെൽ ഗാലോവേ എംസ്ലി, ലേഡി ഹട്ടൺ CBE (11 സെപ്റ്റംബർ 1887 - 11 ജനുവരി 1960) മാനസികാരോഗ്യത്തിലും സാമൂഹിക പ്രവർത്തനത്തിലും വൈദഗ്ദ്ധ്യം നേടിയ ഒരു സ്കോട്ടിഷ് വൈദ്യനായിരുന്നു.[1] ഒന്നാം ലോകമഹായുദ്ധത്തിൽ മുൻനിരയിൽ ഡോ എൽസി ഇംഗ്ലിസിന്റെ സ്കോട്ടിഷ് വിമൻസ് ഹോസ്പിറ്റൽസ് ഫോർ ഫോറിൻ സർവ്വീസ് എന്ന സംഘടനയുടെ മുൻനിര യൂണിറ്റുകളിൽ സേവനമനുഷ്ഠിച്ച അവർ ബ്രിട്ടീഷ്, സെർബിയൻ, റഷ്യൻ, ഫ്രഞ്ച് അധികൃതരിൽ നിന്ന് അവാർഡുകൾ നേടി.[2] എംസ്ലി ബ്രിട്ടീഷ് മിലിട്ടറി ഓഫീസർ ലഫ്റ്റനന്റ് ജനറൽ സർ തോമസ് ജക്കോംബ് ഹട്ടനെ വിവാഹം കഴിച്ചു. ആദ്യകാല ജീവിതം1887-ൽ എഡിൻബർഗിലാണ് ഇസബെൽ ഗാലോവേ എംസ്ലി ജനിച്ചത്. സ്കോട്ട്ലൻഡിലെ അഭിഭാഷകനും പ്രിവി സീലിന്റെ ഉപ സൂക്ഷിപ്പുകാരനുമായിരുന്ന ജെയിംസ് എംസ്ലിയുടെ മൂത്ത മകളായിരുന്നു അവർ. എഡിൻബർഗ് ലേഡീസ് കോളേജിൽനിന്ന് വിദ്യാഭ്യാസം നേടിയതിനേത്തുടർന്ന്തു എഡിൻബർഗ് സർവകലാശാലയിൽ ചേരുകയും അവിടെ വനിതാ മെഡിക്കൽ വിദ്യാലയത്തിൽ പരിശീലനം നേടി, എഡിൻബർഗ് റോയൽ ഇൻഫർമറിയിൽ ആശുപത്രി റസിഡൻസിയായി വർഷങ്ങളോളം ചെലവഴിച്ചു. 1910-ൽ, വൈദ്യശാസ്ത്രത്തിൽ ബിരുദം നേടിയ അവർ, 1912-ൽ "വാസ്സർമാൻ സെറോ-ഡയഗ്നോസിസ് ഓഫ് സിഫിലിസ് ഇൻ 200 കേസസ് ഇൻസാനിറ്റി" എന്ന തലക്കെട്ടിലുള്ള പ്രബന്ധത്തോടെ MD ബിരുദങ്ങൾ ലഭിച്ചു.[3] കരിയർതന്റെ തീസിസ് പൂർത്തിയാക്കുന്നതിനിടയിൽ, ഡിസ്ട്രിക്റ്റ് അസൈലത്തിൽ ഒരു പാത്തോളജിസ്റ്റായി ജോലി ചെയ്ത എംസ്ലി സ്റ്റെർലിംഗ്, ആദ്യം റോയൽ ഹോസ്പിറ്റൽ ഫോർ സിക്ക് ചിൽഡ്രൺ എന്ന ആശുപത്രിയിലേയ്ക്ക് മാറുകയും തുടർന്ന് റോയൽ എഡിൻബർഗ് ഹോസ്പിറ്റലിലെ വനിതാ മെഡിസിൻ ചുമതലയേറ്റ ആദ്യത്തെ വനിതയായി മാറുകയും ചെയ്തു. 1915-ൽ, സ്കോട്ടിഷ് വിമൻസ് ഹോസ്പിറ്റൽസ് ഓർഗനൈസേഷനിൽ ചേർന്ന എസ്ലി ഹട്ടൻ, ഫ്രാൻസിൽ ട്രോയിസിനടുത്തുള്ള സെന്റ്-സാവിനിലെ ഡൊമൈൻ ഡി ചാന്റലോപ്പിൽ സേവനമനുഷ്ഠിക്കുകയും തുടർന്ന് ഒന്നാം ലോകമഹായുദ്ധസമയത്ത് സലോനിക്കയിലെ ഫ്രഞ്ച് ആർമിയുടെ ആർമീ ഡി ഓറിയന്റിനൊപ്പം സെർബിയൻ സൈന്യത്തെ നയിച്ചുകൊണ്ട് സ്വയം വ്യത്യസ്തയായി. ജോലി ചെയ്തിരുന്ന സെർബിയൻ ആശുപത്രി അടച്ചുപൂട്ടിയതിനെത്തുടർന്ന്, അവർ ക്രിമിയയിലെ ലേഡി മ്യൂറിയൽ പേജിന്റെ ദൗത്യം ഏറ്റെടുത്തു. ഈ റോളിൽ, അനാഥരായ നിരവധി കുട്ടികളെ കോൺസ്റ്റാന്റിനോപ്പിളിലേക്ക് (ഇപ്പോൾ ഇസ്താംബുൾ) കൊണ്ടുവന്ന അവർ, റഷ്യൻ അഭയാർത്ഥികൾക്ക് ആശ്വാസം നൽകി. 1928-ൽ, വിത് എ വുമൺസ് യൂണിറ്റ് ഇൻ സെർബിയ, സലോനിക ആൻഡ് സെബാസ്റ്റോപോൾ എന്ന പേരിൽ ഈ വർഷങ്ങളുടെ ഒരു വിവരണം അവർ പ്രസിദ്ധീകരിച്ചു.[4] ഈ കാലയളവിലെ അവരുടെ പ്രവർത്തനത്തിന്, അവർക്ക് സെർബിയൻ ഓർഡറുകളായ വൈറ്റ് ഈഗിൾ, സെന്റ് സാവ എന്നിവയും, ഫ്രാൻസിൻറെ ക്രോയിക്സ് ഡി ഗുറെ, റഷ്യയുടെ ഓർഡർ ഓഫ് സെന്റ് അന്ന എന്നീ പദവികളും ലഭിച്ചു.[5] അവലംബം
|
Portal di Ensiklopedia Dunia