ഇസ്മയിൽ (1975-06-27) ജൂൺ 27, 1975 (age 50) വയസ്സ്) ഹരാരെ, സിംബാബ്‌വെ
പദവി
വിശേഷണങ്ങൾ
സിംബാംവെയുടെ ഗ്രാൻഡ് മുഫ്തി
Religious career
Works
Motivational Moments
സിംബാബ്‌വെക്കാരനായ ഒരു ഇസ്ലാമിക പണ്ഡിതനും പ്രബോധകനും പ്രചോദക പ്രഭാഷകനുമാണ് ഇസ്മയിൽ ഇബ്നു മൂസ മെൻക്. മുഫ്തി മെൻക് എന്ന ചുരുക്ക നാമത്തിലും അദ്ദേഹം അറിയപ്പെടുന്നു.[2][3] സിംബാംവെയുടെ മതകാര്യ വിഭാഗത്തിന്റെ തലവനായി പ്രവർത്തിക്കുന്ന മുഫ്തി മെൻക് ഒരു സലഫി വീക്ഷണമുള്ള ആളായി പരിഗണിക്കപ്പെടുന്നു.[2][4][5][6] ജോർദാനിലെ ആലു അൽ ബൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്‌ലാമിക് തോട്ട്സ് എന്ന സംഘടന മെൻകിനെ, 2013,2014,2017 വർഷങ്ങളിൽ ഏറ്റവും സ്വാധീനം ചെലുത്തിയ അഞ്ഞൂറ് മുസ്ലിം പണ്ഡിതരിൽ ഒരാളായി തിരഞ്ഞെടുക്കുകയുണ്ടായി.[7][8]
സാമൂഹ്യ മാധ്യമങ്ങളിലുൾപ്പടെ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ മലയാളികളടക്കമുള്ള നിരവധി ആളുകൾക്ക് പരിചിതമാണ്[9].
ജീവിതരേഖ
സിംബാംവയിലെ ഹരാരെയിൽ ഗുജറാത്തി മാതാപിതാക്കളുടെ മകനായി ജനിച്ച ഇസ്മയിൽ മെൻക് പ്രാഥമിക പഠനം പിതാവിനു കീഴിൽ നേടി. ഖുർആൻ മനഃപാഠമാക്കൽ, അറബിക്, ഉറുദു ഭാഷകളും, ഫിഖ്ഹ പഠനവും പിതാവിൽ നിന്ന് സ്വായത്തമാക്കി.[10] തുടർന്ന് ഹരാരയിലെ സെന്റ് ജോൺസ് കോളേജിൽ ചേർന്നു. മദീന സർവകലാശാലയിൽ ഹമ്പലി കർമ്മശാസ്ത്ര ധാരയിൽ അദ്ദേഹം പ്രത്യേക ഗവേഷണം നിർവ്വഹിച്ചു.[11]
പൂർവ്വാഫ്രിക്കൻ രാജ്യങ്ങളിൽ മെൻക് പ്രത്യേകം സുപരിചതനാണങ്കിലും അന്തർദേശീയതലത്തിലും പഠനക്ലാസുകൾ നിർവഹിച്ചു വരുന്നു.
[12]
↑Sam Westrop, "Hidden in Plain Sight: Deobandis, Islamism and British Multiculturalism Policy" in Faith-Based Violence and Deobandi Militancy in Pakistan, Springer, 2016, p. 461
↑Zainal, Norhidayyu (28 March 2014). "Dakwah cara Mufti Menk". Sinar Harian. Pada masa sama, beliau menamatkan pengajian di Universiti Islam Madinah dalam bidang Syariah, mazhab keempat.