ഇസ്മയിൽ സോമോനി കൊടുമുടി
പാമിർ പർവ്വതനിരയുടെ വടക്കു - പടിഞ്ഞാറ് ഭാഗത്ത് താജിക്കിസ്ഥാനിൽ സ്ഥിതിചെയ്യുന്ന കൊടുമുടിയാണ് കമ്മ്യൂണിസം കൊടുമുടി(Tajik: Қуллаи Исмоили Сомонӣ, Qullai Ismoili Somonī, Russian: пик Исмаила Самани pik Ismaila Samani). പഴയ സോവിയറ്റ് യൂണിയനിയനിലെ ഏറ്റവും ഉയരം കൂടിയ ഈ കൊടുമുടി, 1928 ൽ കണ്ടെത്തിയതു മുതൽ 1962 വരെ സ്റ്റാലിൻ കൊടുമുടി എന്ന് വിളിക്കപ്പെട്ടു. പിന്നീട് കമ്മ്യൂണിസം കൊടുമുടി എന്ന് നാമകരണം ചെയ്യപ്പെട്ടു. സോവിയറ്റ് യൂണിയനിൽ നിന്ന് താജിക്കിസ്ഥാൻ സ്വന്ത്രമായതിനുശേഷം ഇന്നത് അറിയപ്പെടുന്നത് ഇസ്മയിൽ സോമോനി കൊടുമുടി എന്നാണ്. താജിക്കിസ്ഥാനിലെ ആദ്യ ഭരണാധികാരികളിലൊരാളായിരുന്ന ഇസ്മയിൽ സോമോനിയുടെ സ്മരണാർത്ഥമാണ് ഈ പേര് നൽകിയിട്ടുള്ളത്.[1] സോവിയറ്റ് - ജർമ്മൻ പര്യവേഷക സംഘത്തിലെ അംഗമായിരുന്ന പർവ്വതാരോഹകൻ യെവ്‌ജനീവ് അബാൽക്കോവ് ആണ് 1933 സെപ്റ്റംബറിൽ, ആദ്യമായി ഈ കൊടുമുടി കീഴടക്കുന്നത്. മഞ്ഞുപാളികളാൽ ആവരണം ചെയ്യപ്പെട്ട ഈ കൊടുമുടിക്ക് 7495 മീറ്റർ ഉയരമുണ്ട്.[2] അവലംബം
|
Portal di Ensiklopedia Dunia