the unit, ദയവായി
Shekel കാണുക.
ഇസ്രയേലിലെ കറൻസിയാണ് ഇസ്രയേലി പുതിയ ഷെക്കൽ (ഇംഗ്ലീഷ്: Israeli new shekel ; ഹീബ്രു : שֶׁקֶל חָדָשׁ Sheqel H̱adash ⓘ ; അറബി : شيقل جديد shēqel jadīd ; sign : ₪ ; code : ILS ) അഥവാ ഇസ്രയേലി ഷെക്കൽ . ഇസ്രായേലിനെ കൂടാതെ പാലസ്തീൻ മേഖലകളായ ഗാസാ സ്റ്റ്രിപ്പിലും , വെസ്റ്റ് ബാങ്കിലും നിയമപരമായി ഈ കറൻസി ഉപയോഗിക്കുന്നു. പുതിയ ഷെക്കലിനെ 100 അഗോറ യായി വിഭജിച്ചിരിക്കുന്നു. 1986 ജനുവരി ഒന്നുമുതൽക്കാണ് പുതിയ ഷെക്കൽ പ്രചാരത്തിൽ വന്നത്. ഉയർന്ന നാണയപ്പെരുപ്പത്തെ തുടർന്ന് പഴയ ഷെക്കലിന് പകരമായി 1000:1 എന്ന അനുപാതത്തിലാണ് പുതിയ ഷെക്കൽ കൊണ്ടുവന്നത്.
പുതിയ ഷെക്കലിന്റെ കറൻസി ചിഹ്നം ⟨ ₪ ⟩, ഷെക്കൽ (ש ) ഹദാഷ് (ח ) (പുതിയത്) എന്ന വാക്കുകളുടെ ഹീബ്രു അക്ഷരങ്ങൽ ചേർത്ത് രൂപകല്പന ചെയ്തതാണ്. ഷെക്കൽ ചിഹ്നത്തോടൊപ്പം തന്നെ ചുരുക്കെഴുത്തായ NIS , ש"ח അല്ലെങ്കിൽ ش.ج എന്നിവയും തുക സൂചിപ്പിക്കാനാായി എഴുതാറുണ്ട്.
ചരിത്രം
പുരാതനകാലത്ത് ഇസ്രായേലിൽ പ്രചാരത്തിലിരുന്ന നാണയം "ഷെക്കൽ " (שקל ) എന്ന് തന്നെയാണ് അറിയപ്പെട്ടിരുന്നത് . പുരാതൻ ഇസ്രയേലിൽ ഷെക്കൽ എന്നൽ ഭാരത്തിന്റെ ഏതെങ്കിലും ഒരു ഏകകം എന്നോ, അല്ലെങ്കിൽ കറൻസിയുടെ ഏകകം എന്നായിരുന്നു അർത്ഥം. ആദ്യകാലത്ത് ബാർളിയുടെ ഭാരത്തെ സൂചിപ്പിക്കാനായിരിക്കാം ഷെക്കൽ എന്ന വാക്ക് ഉപയോഗിച്ചത്. പുരാതന ഇസ്രയേലിൽ , ഷെക്കൽ എന്നാൽ ഏകദേശം 180 ഗ്രെയിനിന് (11 ഗ്രാൻ അല്ലെങ്കിൽ .35 ട്രോയ് ഔൺസ് ) തുല്യമായ അളവായിരുന്നു.[ 3] [ 4] 1952-ൽ, ആങോ-പാലസ്തീൻ ബാങ്ക് അതിന്റെ പേര് ബാങ്ക് ലൂമി ലെ-യിസ്രയേൽ (ഇസ്രയേൽ നാഷണൽ ബാങ്ക്) എന്ന് മാറ്റുകയുണ്ടായി. അതോടൊപ്പം കറൻസിയുടെ പേരും ഇസ്രയേലി പൗണ്ട് എന്നായി.[ 5]
നാണയങ്ങൾ
പുതിയ ഷെക്കൽ നാണയ ശ്രേണി
ചിത്രം
മൂല്യം
സാങ്കേതിക വിവരങ്ങൾ
വിവരണം
തിയതി
വ്യാസം
കട്ടി
മാസ്സ്
മിശ്രണം
വക്ക്
മുൻഭാഗം
പിൻഭാഗം
പ്രാബല്യത്തിൽ
വന്നത്
പിൻ വലിച്ചത്
1 അഗോറ
17 മി.മീ
1.2 മി.മീ
2 ഗ്രാം
അലുമിനിയം ബ്രോൺസ് 92% ചെമ്പ്
6% അലുമിനിയം
2% നിക്കൽ
മൃദുലം
പുരാതന ഗാലറി , ഇസ്രയേലിന്റെ ദേശീയ ചിഹ്നം , ഹീബ്രു , അറബി, ഇംഗ്ലീഷ് ഭാഷകളിൽ "ഇസ്രയേൽ" എന്ന് എഴുതിയിരിക്കുന്നു
മൂല്യം, തിയതി
4 സെപ്റ്റംബർ 1985
1 April 1991
5 അഗോററ്റ്
19.5 മി.മീ
1.3 മി.മീ
3 ഗ്രാം
Replica of a coin from the fourth year of the war of the Jews against Rome depicting a lulav between two etrogim , the ദേശീയ ചിഹ്നം , ഹീബ്രു , അറബി, ഇംഗ്ലീഷ് ഭാഷകളിൽ "ഇസ്രയേൽ" എന്ന് എഴുതിയിരിക്കുന്നു
1 January 2008
10 അഗോററ്റ്
22 മി.മീ
1.5 മി.മീ
4 ഗ്രാം
Replica of a coin issued by Antigonus II Mattathias with the seven-branched candelabrum , the ദേശീയ ചിഹ്നം , ഹീബ്രു , അറബി, ഇംഗ്ലീഷ് ഭാഷകളിൽ "ഇസ്രയേൽ" എന്ന് എഴുതിയിരിക്കുന്നു
Current
₪½
26 മി.മീ
1.6 മി.മീ
6.5 ഗ്രാം
ലയർ , ദേശീയ ചിഹ്നം
മൂല്യം, തിയതി; ഹീബ്രു , അറബി, ഇംഗ്ലീഷ് ഭാഷകളിൽ "ഇസ്രയേൽ" എന്ന് എഴുതിയിരിക്കുന്നു
₪1
18 മി.മീ
1.8 മി.മീ
3.5 ഗ്രാം
കുപ്രോനിക്കൽ 75% ചെമ്പ്
25% നിക്കൽ [ 6]
ലില്ലി , "യെഹൂദ്" എന്ന് പ്രാചീന ഹീബ്രുവിൽ, ദേശീയ ചിഹ്നം
₪2
21.6 മി.മീ
2.3 മി.മീ
5.7 ഗ്രാം
Nickel bonded steel
Smooth with 4 regions of grooves
രണ്ട് കോർണുകോപിയ , ദേശീയ ചിഹ്നം
9 December 2007
₪5
24 മി.മീ
2.4 മി.മീ
8.2 ഗ്രാം
കുപ്രോനിക്കൽ 75% ചെമ്പ്
25% നിക്കൽ
12 വശങ്ങൾ
തൂണിന്റെ തലപ്പ്, ദേശീയ ചിഹ്നം
2 January 1990
₪10
23 മി.മീ
Core: 16 മി.മീ
2.2 മി.മീ
7 ഗ്രാം
Ring: Nickel bonded steel
Center: Aureate bonded bronze
Reeded
7 പട്ടകളോട് കൂടിയ പന മരവും, രണ്ട് കൊട്ട ഈന്ത പഴവും , ദേശീയ ചിഹ്നം , the words "for the redemption of Zion" in ancient and modern Hebrew alphabet
7 February 1995
For table standards, see the coin specification table .
നോട്ടുകൾ
അവലംബം
↑ According to Article 4 of the 1994 Paris Protocol The Protocol allows the Palestinian Authority to adopt additional currencies . In the West Bank the Jordanian dinar is widely accepted and in the Gaza Strip the Egyptian pound is often used.
↑ "אינפלציה ומדיניות מוניטרית > האינפלציה בפועל > המחירים לצרכן" (in ഹീബ്രു). Bank of Israel . Archived from the original on 25 ഡിസംബർ 2018. Retrieved 9 നവംബർ 2017 .
↑ One Palestine Pound , IL: Bank of Israel, archived from the original on 27 April 2006
↑ One Palestine Pound , IL: Bank of Israel, archived from the original on 27 April 2006
↑ One Israeli Pound , IL: Bank of Israel, archived from the original on 27 സെപ്റ്റംബർ 2007
↑ Note that nickel-clad steel 1 new sheqalim coins were issued in 1994 and 1995