ഇസ്ലാമിക് സർക്കിൾ ഓഫ് നോർത്ത് അമേരിക്ക
ഇസ്ലാമിക് സർക്കിൾ ഓഫ് നോർത്ത് അമേരിക്ക - Islamic Circle of North America (ICNA) അമേരിക്കയിലും കാനഡയിലും കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഒരു ഇസ്ലാമിക പ്രസ്ഥാനമാണ്[2][3]. രാഷ്ട്രീയമായ വിഷയങ്ങളിൽ സജീവമായി ഇടപെട്ടു കൊണ്ടിരിക്കുന്നു. ബഹുമുഖ പ്രവർത്തനങ്ങൾ ഇക്‌ന രൂപീകരിച്ച് നടപ്പിലാക്കുന്നുണ്ട്. മുസ്ലിം ഐക്യം, മാനുഷിക പ്രശ്‌നങ്ങളിൽ ഇടപെടൽ തുടങ്ങിയ ഉപലക്ഷ്യങ്ങൾ കൂടി ഇക്‌നക്കുണ്ട്. മുസ്ലിംകൾക്കിടയിലുള്ള സാംസ്‌കാരികമായ അകലങ്ങൾ ഭാഷപരവും വേഷാപരവുമായ അന്തരങ്ങൾ ഇവ യോചിപ്പിക്കുന്നതിനും പുരോഗമനപരമായി ചിന്തിക്കാൻ അവരെ പര്യാപ്തമാക്കുന്നതിനും ഇക്‌ന ശ്രദ്ധ ചെലുത്തുന്നു. [4] സെമിനാറുകൾ, സംവാദങ്ങൾ, പൊതുപരിപാടികൾ, വെബ്‌സൈറ്റുകൾ, ഇവ ഉപയോഗിച്ച് പ്രബോധനപ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു. അംഗങ്ങളുടെ ധാർമികമായ ഉന്നതിക്ക് വ്യക്തിസംസ്‌കരണ പ്രവർത്തനങ്ങളും ഇക്‌ന നടത്തുന്നുണ്ട്. അംഗങ്ങളുടെ വൈവിധ്യമാർന്ന നൈസർഗിക ഗുണങ്ങളെ ഫലപ്രദമായി ഉപയോഗപ്പെടുത്താൻ ഇക്‌ന വളരെയധികം ശ്രദ്ധിക്കുന്നു സംഘടനാ സംവിധാനംഅമേരിക്കയിടെ 70% സ്‌റേറ്റുകളിലും ഇക്‌നയുടെ പ്രാതിനിധ്യമുണ്ട്. മൂന്നു പോഷകസംഘടനകളാണ് ഇക്‌നക്കുള്ളത്. 1. വനിതകൾക്കുള്ള ഇക്‌ന സിസ്‌റ്റേസ് വിംഗ് 2.വിദ്യാർഥികൾക്കുള്ള ഇക്‌ന യംഗ് മുസ്ലിംസ്. 3. വിദ്യാർഥിനികൾക്ക് ഇക്‌ന യംഗ് മുസ്ലിം സിസ്‌റേഴ്‌സ്. 1990കളിലാണ് വിദ്യാർഥി വിംഗുകൾക്ക് ഇക്‌ന രൂപം നൽകുന്നത്. യൂണിവേഴ്‌സിറ്റികളിലും കോളേജുകളിലും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇവ സജീവമായി പ്രവർത്തിക്കുന്നുണ്ട്. അമേരിക്കയുടെ 30 വർഷത്തെ ചരിത്രത്തിൽ ഇക്‌നയുടെ ഇടപെടലുകൾ, പ്രതിഷേധങ്ങൾ, പ്രക്ഷോഭങ്ങൾ എന്നിവ രേഖപ്പെടുത്തിയിട്ടുണ്ട്. [5] പുറത്തേക്കുള്ള കണ്ണികൾഅവലംബം
|
Portal di Ensiklopedia Dunia