ഇൻ ദ മൂഡ് ഫോർ ലൗ
പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "[" വിഖ്യാത ഹോങ്കോങ് ചലച്ചിത്ര സംവിധായകനായ വോങ്ങ് കാർ വായ് രചനയും സംവിധാനവും നിർവഹിച്ച് 2000-ൽ പുറത്തിറങ്ങിയ കാന്റോനീസ് ചലച്ചിത്രമാണ് ഇൻ ദ മൂഡ് ഫോർ ലൗ (ചൈനീസ്: 花樣年華; കാന്റോണിഷ് Fa yeung nin wa (Fā yeuhng nìhn wàh). ടോണി ലിയാങ്ങ്, മാഗി ചെയുങ്ങ് എന്നിവർ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്ന ചിത്രം 2000-ലെ കാൻസ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മൽസര വിഭാഗത്തിൽ പ്രദർശിപ്പിക്കുകയും ഗോൾഡൻ പാം പുരസ്ക്കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെടുകയും ചെയ്തു.[1][2] അറുപതുകളിലെ ഹോങ്കോങ് നഗരത്തിൽ വിവാഹിതരും, അയൽവാസികളും, എന്നാൽ ഏകാന്തരുമായ ഒരു സ്തീയും പുരുഷനും തമ്മിലുള്ള ബന്ധമാണ് സംഗീത പ്രധാന്യമുള്ള ചിത്രത്തിന്റെ ഇതിവൃത്തം. 1960-കളിലെ ഹോങ്കോങ് നഗരത്തിന്റെ പശ്ചാത്തലത്തിൽ വോങ്ങ് കാർ വായ് ഒരുക്കിയ ചലച്ചിത്ര ത്രയത്തിലെ രണ്ടാമത് ചിത്രമാണിത്.[3] ഈ ചലച്ചിത്ര ത്രയത്തിലെ ആദ്യ ചിത്രം "ഡെയ്സ് ഓഫ് ബീയിങ്ങ് വൈൽഡ്" 1991-ലും അവസാന ചിത്രം 2046 2004-ലും പുറത്തിറങ്ങി. നിരൂപക പ്രശംസഐംമ്പയർ മാസിക 2000-ൽ പുറത്തിറക്കിയ ലോകസിനിമയിലെ ഏറ്റവും മികച്ച നൂറ് ചിത്രങ്ങളുടെ പട്ടികയിൽ 42-ആം സ്ഥാനം നേടി.[4] എറ്റർടൈൻമെന്റ് വീക്കിലി 2009-ൽ പുറത്തിറക്കിയ 1983 മുതൽ 2008 വരെയുള്ള വർഷങ്ങൾക്കിടയിൽ ഇറങ്ങിയ മികച്ച നൂറ് ചിത്രങ്ങളിൽ 95-ആം സ്ഥാനത്ത് ഇടം പിടിച്ചു.[5] ടൈം ഔട്ട് ന്യൂയോർക്ക് വാരിക പതിറ്റാണ്ടിലെ ഏറ്റവും മികച്ച അഞ്ചാമത്തെ ചിത്രമായി തിരഞ്ഞെടുത്തു.[6] പുരസ്കാരങ്ങൾ
ഇതു കൂടി കാണുകഅവലംബം
പുറമെ നിന്നുള്ള കണ്ണികൾ |
Portal di Ensiklopedia Dunia