ഇൻ റിട്ടേൺ : ജസ്റ്റ് എ ബുക്ക്
ഷൈനി ജേക്കബ്ബ് ബഞ്ചമിൻ സംവിധാനം ചെയ്ത ഡോക്യുഫിക്ഷൻ ചലച്ചിത്രമാണ് ഇൻ റിട്ടേൺ : ജസ്റ്റ് എ ബുക്ക്. 2016 ലെ രാജ്യാന്തര ചലച്ചിത്രമേളയിലെ കഥേതര വിഭാഗത്തിലേക്ക് ഈ ചിത്രത്തെ തെരഞ്ഞെടുത്തിരുന്നു. [1] ഉള്ളടക്കംപെരുമ്പടവം ശ്രീധരൻ രചിച്ച 'ഒരു സങ്കീർത്തനം പോലെ' എന്ന മലയാള നോവലിലെ നായകൻ എഴുത്തുകാരൻ ദസ്തയേവ്‌സ്‌കിയും കാമുകി അന്നയും താമസിച്ച റഷ്യയിലെ സെന്റ് പീറ്റേഴ്‌സ് ബർഗിലേക്ക് പെരുമ്പടവം നടത്തുന്ന യാത്രയാണ് ഈ ചിത്രത്തിന്റെ ഉള്ളടക്കം. പെരുമ്പടവം അന്ന് സങ്കൽപ്പത്തിൽ കണ്ട സ്ഥലങ്ങൾ ഇന്ന് അദ്ദേഹം നേരിട്ട് കാണുമ്പോഴുള്ള അവസ്ഥയാണ് ചിത്രം ചർച്ച ചെയ്യുന്ന പ്രമേയം.[2] പെരുമ്പടവത്തിലും റഷ്യയിലുമായാണ് ഈ ഹ്രസ്വചിത്രം ചിത്രീകരിച്ചിരിക്കുന്നത്. ഇപ്പോൾ മ്യൂസിയമായി പ്രവർത്തിക്കുന്ന ദസ്തയേവ്‌സ്‌കിയുടെ വീട്, സെന്റ് പീറ്റേഴ്‌സ് ബർഗ് എന്നിവ ചിത്രത്തിൽ കാണിക്കുന്നുണ്ട്. ദെസ്തൊവിസ്‌കി ജീവിച്ചിരുന്നതും ഉപയോഗിച്ചതുമായ സ്ഥലങ്ങളും സാമഗ്രികളുമാണ് ചിത്രത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ചിത്രത്തിൽ മലയാളവും റഷ്യനും ഉപയോഗിച്ചിട്ടുണ്ട്. ദസ്തയേവ്‌സ്‌കിയുടേയും അന്നയുടേയും സംഭാഷണങ്ങൾ റഷ്യൻ ഭാഷയിലാണ്. [3] അവലംബം
|
Portal di Ensiklopedia Dunia