ഇൻഡെക്സ് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ, ഇൻഡോർ
2007-ൽ സ്ഥാപിതമായ ഇൻഡോറിലെ ഇൻഡെക്സ് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ, ഒരു സമ്പൂർണ ത്രിതീയ സ്വകാര്യ മെഡിക്കൽ കോളേജും ആശുപത്രിയുമാണ്. മധ്യപ്രദേശിലെ ഇൻഡോറിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. കോളേജ് ബാച്ചിലർ ഓഫ് മെഡിസിൻ ആൻഡ് സർജറി (എംബിബിഎസ്) ബിരുദം നൽകുന്നു. കോഴ്സുകൾഇൻഡോറിലെ ഇൻഡെക്സ് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ എംബിബിഎസ് കോഴ്സുകളിൽ 250 വിദ്യാർത്ഥികളുടെ വിദ്യാഭ്യാസവും പരിശീലനവും ഏറ്റെടുക്കുന്നു. നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) നടത്തുന്ന നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിൽ (NEET-UG) നേടിയ സ്‌കോറിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. എംബിബിഎസ് കോഴ്സിന്റെ ദൈർഘ്യം 4.5 വർഷം + ഒരു വർഷം നിർബന്ധിത റൊട്ടേറ്റിംഗ് മെഡിക്കൽ ഇന്റേൺഷിപ്പ് ആണ്. അഫിലിയേഷൻകോളേജ് മാൾവഞ്ചൽ യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ളതും ദേശീയ മെഡിക്കൽ കമ്മീഷൻ അംഗീകരിച്ചതുമാണ്. [1] അവലംബം
|
Portal di Ensiklopedia Dunia