ഇൻഡോർ തുരന്തോ എക്സ്പ്രസ്സ്മുംബൈ സെൻട്രലിനും ഇൻഡോറിനും ഇടയിൽ സർവീസ് നടത്തുന്ന ഇന്ത്യൻ റെയിൽവേയുടെ സൂപ്പർഫാസ്റ്റ് തുരന്തോ എക്സ്പ്രസ്സ് ട്രെയിനാണ് ഇൻഡോർ തുരന്തോ എക്സ്പ്രസ്സ്. ട്രെയിൻ നമ്പർ 12227 മുംബൈ സെൻട്രലിൽനിന്നും ഇൻഡോർ ജങ്ഷൻ വരെയും, ട്രെയിൻ നമ്പർ 12278 ഇൻഡോർ ജങ്ഷൻ മുതൽ മുംബൈ സെൻട്രൽ വരെയും സർവീസ് നടത്തുന്നു. തുരന്തോ എക്സ്പ്രസ്സ്ഇന്ത്യയിലെ പ്രധാന നഗരങ്ങളെ കൂട്ടിയിണക്കി സർവീസ് നടത്തുന്ന അത്യാധുനിക സൗകര്യങ്ങളോടുകൂടിയ അതിവേഗ നോൺ സ്റ്റോപ്പ് ട്രെയിൻ ആണ് തുരന്തോ എക്സ്പ്രസ്. മണിക്കൂറിൽ 130 കിലോമീറ്റർ ആണ് ഈ തീവണ്ടിയുടെ ശരാശരി വേഗത. സംസ്ഥാന തലസ്ഥാനങ്ങളെയും മെട്രോ നഗരങ്ങളെയും ബന്ധിപ്പിച്ച് അമ്പതോളം തുരന്തോ എക്സ്പ്രസ് ട്രെയിനുകൾ ഇപ്പോൾ സർവീസ് നടത്തുന്നുണ്ട്. പൂർണ്ണമായും സ്റ്റെയിൻലെസ്സ് സ്റ്റീൽ ഉപയോഗിച്ച് കപൂർത്തല കോച്ച് ഫാക്ടറിയിലാണ് തുരന്തോയുടെ കോച്ചുകൾ നിർമ്മിച്ചിരിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളാണ് കോച്ചുകളിൽ ഒരുക്കിയിട്ടുള്ളത്. സാധരണഗതിയിൽ ഒരു എക്‌സിക്യൂട്ടിവ് എ.സി. കോച്ചും ഏഴ് എ.സി. ചെയർ കാർ കോച്ചുകളുമുൾപ്പെടെ പത്തു കോച്ചുകളാണ് ട്രെയിനിലുണ്ടാവുക. ഈ ട്രെയിനിൽ മൊത്തം 515 പേർക്ക് യാത്ര ചെയ്യാനാകും. അഞ്ഞൂറുകിലോമീറ്ററിലേറെ സഞ്ചരിക്കുന്ന തുരന്തോ എക്സ്പ്രസിന് യാത്രയ്ക്കിടയിൽ ടെക്നിക്കൽ സ്റ്റോപ്പുകൾ ഉണ്ടാവും. എന്നാൽ യാത്രക്കാർക്ക് ടിക്കറ്റെടുത്ത് കയറാനുമിറങ്ങാനും കഴിയുന്ന തരത്തിലുള്ള കൊമേഴ്സ്യൽ സ്റ്റോപ്പുകൾ ഉണ്ടാവുകയില്ല. സമയക്രമപട്ടികട്രെയിൻ നമ്പർ 12227 ഇൻഡോർ തുരന്തോ എക്സ്പ്രസ്സ് ആഴ്ച്ചയിൽ രണ്ട് ദിവസങ്ങളിൽ (വ്യാഴം, ശനി) ഇന്ത്യൻ സമയം 23:15-നു മുംബൈ സെൻട്രലിൽനിന്നും പുറപ്പെട്ടു അടുത്ത ദിവസം ഇന്ത്യൻ സമയം 11:15-നു ഇൻഡോർ ജങ്ഷനിൽ എത്തിച്ചേരുന്നു. [1] മുംബൈ സെൻട്രലിനും ഇൻഡോർ ജന്ഷനുമിടയിൽ ഇൻഡോർ തുരന്തോ എക്സ്പ്രസ്സിനു മറ്റു സ്റ്റോപ്പുകൾ ഒന്നുംതന്നെ ഇല്ല. ട്രെയിൻ നമ്പർ 12228 മുംബൈ തുരന്തോ എക്സ്പ്രസ്സ് ആഴ്ച്ചയിൽ രണ്ട് ദിവസങ്ങളിൽ (വെള്ളി, ഞായർ) ഇന്ത്യൻ സമയം 23:00-നു ഇൻഡോർ ജങ്ഷനിൽനിന്നും പുറപ്പെട്ടു അടുത്ത ദിവസം ഇന്ത്യൻ സമയം 11:50-നു മുംബൈ സെൻട്രലിൽ എത്തിച്ചേരുന്നു. [2] ഇൻഡോർ ജങ്ഷനിനും മുംബൈ സെൻട്രലിനും ഇടയിൽ മുംബൈ തുരന്തോ എക്സ്പ്രസ്സിനു മറ്റു സ്റ്റോപ്പുകൾ ഒന്നുംതന്നെ ഇല്ല. അവലംബം
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia