ഇൻഫിഡെൽ (പുസ്തകം)
സോമാലിയൻ വംശജയായ ആക്ടിവിസ്റ്റും എഴുത്തുകാരിയും ആയ അയാൻ ഹിർസി അലി എഴുതിയ പ്രസിദ്ധമായ ആത്മകഥ പുസ്തകമാണ് 'ഇൻഫിഡെൽ '. ചുരുക്കംസോമാലിയയിലെ ബാല്യകാലം ,കലാപം മൂലം അഭയം തേടിയെത്തിയ എത്യോപ്യ ,കെനിയ ,സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ അനുഭവങ്ങൾ ,ഹോളണ്ടിൽ രാഷ്ട്രീയ അഭയാർഥിയായി എത്തിയത് ,അവിടത്തെ വിദ്യാഭ്യാസം ,മതവീക്ഷനതിലുണ്ടായ മാറ്റം എന്നിവ വിവരിക്കുന്നു .സബ്മിഷൻ എന്ന വിവാദ സിനിമയുടെ നിർമ്മാണം ,തിയോ വന്ഗോഗിന്റെ കൊലപാതകം എന്നിവയെല്ലാം പുസ്തകത്തിൽ മികച്ച ഭാഷയിൽ ചിത്രീകരിച്ചിരിക്കുന്നു. സ്വീകാര്യതപ്രശംസയോടൊപ്പം കടുത്ത വിമർശനവും പുസ്തകം നേടിയെടുത്തു . സുന്നത്ത്ബാല്യത്തിൽ തന്നെ സുന്നത്ത് കർമത്തിന് വിധേയ ആക്കിയ സംഭവത്തെ പുസ്തകത്തിൽ ഇങ്ങനെ വിവരിക്കുന്നു: ’പിന്നെ എന്റെ ഊഴമായിരുന്നു.കൈകൾ ഇരുവശത്തേക്കും വീശിക്കൊണ്ട് അമ്മൂമ്മ പറഞ്ഞു: ‘ഇതു കഴിയുമ്പോഴേക്കും നിങ്ങൾ രണ്ടു പേരും പരിശുദ്ധരാകും.’ അമ്മൂമ്മയുടെ വാക്കുകളും ആംഗ്യവും കണ്ടപ്പോൾ എനിക്കു തോന്നി, കാലുകൾക്കിടയിൽ തൂങ്ങിയാടുന്ന വിധം ക്യസരി വളർന്നുവലുതാകുമെന്ന്.നേരത്തെ മഹദിനെ പിടിച്ചുവെച്ച പോലെ അമ്മൂമ്മ എന്നെയും പിടിയിലൊതുക്കി. മറ്റു രണ്ട് സ്ത്രീകൾ എന്റെ കാലുകൾ അകറ്റിപ്പിടിച്ചു. നേരത്തെ കണ്ടയാൾ ,അയാൾ കൊല്ലപ്പണിക്കാരുടെ വംശത്തിൽപ്പെട്ട പരമ്പരാഗത സുന്നത്തുകാരനായിരിക്കണം, ഒരു കത്രികയെടുത്തു. മറ്റേ കൈ എന്റെ യോനിയിൽ എന്തോ പിടിച്ചുവലിക്കുന്നുണ്ടായിരുന്നു. അമ്മൂമ്മ ആടിനെ കറക്കുമ്പോൾ ചെയ്യുന്നതു പോലെ ‘അതാ അതു തന്നെ’ സ്ത്രീകളിലൊരാൾ പറഞ്ഞു. മതവിശ്വാസത്തോടുള്ള കാഴ്ചപ്പാട്സിസ്റ്റർ അസീസയുടെ സന്മാർഗപ്രസംഗങ്ങളോട് എനിക്ക് എപ്പോഴും വിയോജിപ്പ് തോന്നിയിരുന്നു:സ്വാതന്ത്യ ത്തിന്റെ ചെറിയ സ്ഫുരണം.വിശുദ്ധ ഗ്രന്ഥങ്ങൾ ആവശ്യപ്പെടുന്ന ജീവിതചര്യയും നിത്യജീവിതയാഥാർത്ഥ്യങ്ങളും തമ്മിലുള്ള അന്തരമായിരിക്കാം എന്റെ പ്രതികരണത്തെ രൂപപ്പെടുത്തിയത്.കുട്ടിയായിരിക്കുമ്പോൾപോലും മതനിയമങ്ങളിലെ നീതികേട് എനിക്ക് അംഗീകരിക്കാൻ കഴിഞ്ഞില്ല,പ്രത്യേകിച്ചും സ്ത്രീകളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ.നീതിമാനായ അല്ലാഹുവിന് എങ്ങനെ സ്ത്രീകളെ ഇങ്ങനെ കാണാൻ കഴിയും?സ്ത്രീയുടെ സാക്ഷ്യ്ത്തിന് പുരുഷന്റേതിനേക്കാൾ പകുതി മൂല്യമേയുള്ളുവെന്ന് മാ അലിം പറഞ്ഞപ്പോൾ എന്തു കൊണ്ട് എന്നു ഞാൻ ചിന്തിച്ചു.ദൈവം അനുകമ്പയുള്ളവനാണെങ്കിൽ അവിശ്വാസികളെ എന്തിന് നരകത്തിലേക്കയക്കുന്നു? അല്ലാഹു സർവശക്തനാണെങ്കിൽ എന്തുകൊണ്ട് അവിശ്വാസികളേയും വിശ്വാസികളാക്കിയെടുത്തു കൂട? എന്തുകൊണ്ട് അവരെയും സ്വർഗ്ഗത്തിലേക്ക് എത്തിച്ചുകൂടാ? അവലംബം |
Portal di Ensiklopedia Dunia