ഇൻഫ്രാറെഡ് നിരീക്ഷണകേന്ദ്രം, മൗണ്ട് അബു
മൌണ്ട് അബു ഇൻഫ്രാറെഡ് ഒബ്സർവേറ്ററി (MIRO) ഇന്ത്യയിലെ രാജസ്ഥാൻ സംസ്ഥാനത്തിലെ മൗണ്ട് അബു പട്ടണത്തിനടുത്താണ് സ്ഥിതി ചെയ്യുന്നത്. ഇൻഫ്രാറെഡ് ബാൻഡിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ പ്രധാന ദൂരദർശിനിയാണ് മൌണ്ട് അബുവിലേത്. മധ്യഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ഗുരുശിഖാറിൻറെ സമീപത്താണിത് സ്ഥിതിചെയ്യുന്നത്.സമുദ്ര നിരപ്പിൽ നിന്നും 1680 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടെ, അന്തരീക്ഷത്തിലെ നീരാവിയുടെ തോത് കുറവാണ് എന്നത്,അധോരുണ നിരീക്ഷണത്തിന് അനുയോജ്യമായ സാഹചര്യം ഒരുക്കുന്നു. രാജസ്ഥാനിലെ മൌണ്ട് അബു സുഖവാസകേന്ദ്രം ഈ ദൂരദർശിനിക്കടുതാണ്. 1.2 മീറ്റർ വ്യാസമുള്ള പാരബോളിക ദർപ്പണമാണിവിടത്തെ ദൂരദർശിനിയുടെ പ്രധാന ഭാഗം. സ്ഥാനം1680 മീറ്റർ ഉയരത്തിൽ ആരവല്ലി പർവതനിരയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ ഗുരു ശിഖറിന് സമീപത്താണ് നിരീക്ഷണാലയം സ്ഥിതി ചെയ്യുന്നത്.[1] അബു റോഡ് റെയിൽവേ സ്റ്റേഷനിൽ നിന്ന് 28 കിലോമീറ്ററും അഹമ്മദാബാദിൽ നിന്ന് 240 കിലോമീറ്ററും അകലെയാണ് മൗണ്ട് അബു. അഹമ്മദാബാദിലെ ഫിസിക്കൽ റിസർച്ച് ലബോറട്ടറിയിലെ ജ്യോതിശാസ്ത്ര വിഭാഗമാണ് മൌണ്ട് അബു ഇൻഫ്രാറെഡ് ഒബ്സർവേറ്ററി പ്രവർത്തിപ്പിക്കുന്നത്. അവലംബം
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia