ഇൻഫ്ലിബ്നെറ്റ് സെന്റർഇന്ത്യയിൽ സർവകലാശാലകളെ പരസ്പരം ബന്ധിപ്പിക്കുന്നതിനു വേണ്ടി കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിനു കീഴിലുള്ള യൂണിവേഴ്സിറ്റി ഗ്രാൻഡ് കമ്മീഷൻ തുടങ്ങിയ ഒരു സ്വയംഭരണസ്ഥാപനമാണ് ഇൻഫ്ലിബ്‌നെറ്റ് സെന്റർ. ഇൻഫർമേഷൻ ആൻഡ് ലൈബ്രറി നെറ്റ്‌വർക്ക് സെന്റർ എന്നതിന്റെ ചുരുക്കെഴുത്താണ് ഇൻഫ്ലിബ്നെറ്റ്. ഗുജറാത്തില ഗാന്ധിനഗറിലാണ് ഇതിന്റെ ആസ്ഥാനം. 1991 മാർച്ചിൽ ഐ.യൂ.സി.എ.എ. യ്ക്കു കീഴിൽ ഒരു ദേശീയപദ്ധതിയായാണ് ഇൻഫ്ലിബ്നെറ്റ് ആരംഭിച്ചതെങ്കിലും 1996 ജൂണിൽ ഇതൊരു സ്വതന്ത്ര അന്തർസർവകലാശാല കേന്ദ്രമായി മാറുകയായിരുന്നു. ഇന്ത്യയിലെ സർവകലാശാല ലൈബ്രറികൾ ആധുനികവത്കരിക്കുകയും അവയെ ദേശീയതലത്തിൽ അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തിയുള്ള ഒരു അതിവേഗ ഡാറ്റാനെറ്റ്‌വർക്കിലൂടെ പരസ്പരം ബന്ധിപ്പിച്ച് വിവരകേന്ദ്രങ്ങളാക്കി മാറ്റുകയുമാണ് ഇൻഫ്ലിബ്നെറ്റ് ചെയ്യുന്നത്. വിവരങ്ങളുടെ പ്രധാന പ്രവർത്തനങ്ങൾഇന്ത്യയിലെ സർവകലാശാലാ ലൈബ്രറികളുടെ വികസനത്തിനായി ഒട്ടേറെ പദ്ധതികൾ ഇൻഫ്ലിബ്നെറ്റ് കേന്ദ്രം നടപ്പിലാക്കിയിട്ടുണ്ട്.
പ്രസിദ്ധീകരണങ്ങൾരാജ്യത്തെ വിവിധ അക്കാദമിക വിഭാഗങ്ങൾക്ക് വിതരണം ചെയ്യുന്നതിനായി പാദവാർഷിക വാർത്താക്കുറിപ്പും വാർഷിക റിപ്പോർട്ടും ഇൻഫ്ലിബ്നെറ്റ് പ്രസിദ്ധീകരിക്കുന്നുണ്ട്. അവലംബംപുറത്തേക്കുള്ള കണ്ണികൾ
അധികവായനയ്ക്ക്
|
Portal di Ensiklopedia Dunia